മലയാളത്തിന് സിനിമാ സീരിയൽ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സ്വാസിക. കറുത്ത സാരിയണിഞ്ഞെത്തിയ സ്വാസികയുടെ ചിത്രങ്ങൾ വൈറലായതിനു പിന്നാലെ പുതിയ സാരി ഫോട്ടോഷൂട്ട് ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.
തന്റെ ആരാധകർക്കൊപ്പം വിശേഷങ്ങൾ പങ്കുവെക്കുകയും സംവദിക്കുകയുമെല്ലാം താരം ചെയ്യാറുണ്ട്. ആരാധകർക്കിടയിൽ ഏറ്റവും ശ്രദ്ധനേടാറുള്ള താരത്തിന്റെ നാടൻ വേഷങ്ങളിലുള്ള ഫോട്ടോഷൂട്ട് ഇപ്പോൾ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുകയാണ് സ്വാസിക. സാരിയോടുള്ള തന്റെ പ്രണയം ഒരിക്കൽ കൂടി പുത്തൻ ഫോട്ടോഷൂട്ടിലൂടെ താരം പങ്കുവച്ചു.
സാരി വെറും ഒരു വസ്ത്രമല്ല, അത് ഒരു ഐഡന്റിറ്റിയും എന്റെ ശക്തിയുമാണ്’ സ്വാസിക ചിത്രങ്ങളോടൊപ്പം കുറിച്ചു. ഓറഞ്ച് നിറത്തിലുള്ള പ്ലെയൻ സാരിയിലാണ് സ്വാസിക ഇത്തവണ എത്തിയിരിക്കുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജോർജുകുട്ടിയാണ് മനോഹരമായ ഈ ഫോട്ടോസ് തന്റെ ക്യാമറയിൽ പകർത്തിയത്. അതുപോലെ തന്നെ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ അഭിലാഷ് ചിക്കുവാണ് സ്വാസികയുടെ ഈ ഫോട്ടോഷൂട്ടിന് മേക്കപ്പ് ചെയ്തിരിക്കുന്നത്.
വൈഗൈ എന്ന തമിഴ് ചിത്രത്തിലൂടെ 2009ൽ അഭിനയരംഗത്തേക്ക് വന്ന താരം പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായി ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു. മലയാളത്തിലാണ് താരം കൂടുതൽ സിനിമകൾ ചെയ്തതെങ്കിലും തമിഴ്, തെലുഗ് ഭാഷകളിലും സ്വാസിക അഭിനയിച്ചിട്ടുണ്ട്.
2016ന് ശേഷമാണ് സ്വാസികയെ തേടി കൂടുതൽ അവസരങ്ങൾ വന്നുതുടങ്ങിയത്. കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയായി അഭിനയിച്ച് ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി. താരരാജാവ് മോഹൻലാലിന്റെ കടുത്ത ആരാധികയായ സ്വാസിക ഇട്ടിമാണി എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ഒരു മുഴുനീള കഥാപാത്രം ചെയ്യുകയും ചെയ്തു.
ഇടക്കാട് ബെറ്റാലിയനാണ് സ്വാസിക അഭിനയിച്ചതിൽ അവസാനം പുറത്തിറങ്ങിയ സിനിമ. 2020ലും നിരവധി സിനിമകളുടെ ഭാഗമായ സ്വാസിക അപ്രതീക്ഷിതമായ കൊറോണയുടെ വ്യാപനവും അതെ തുടർന്നുള്ള ലോക് ഡൗണുമെല്ലാം താരത്തിന്റെ ചിത്രങ്ങളെയും ബാധിച്ചു.
ഷൂട്ടിംഗ് നിർത്തി വച്ചതും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ചെയ്തതുമായ നിരവധി സിനിമകളിൽ സ്വാസിക അഭിനയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ നാളിൽ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം.