വർഷങ്ങളായി ബോളിവുഡിലും തെന്നിന്ത്യൻ സിനിമകളും എല്ലാം തിളങ്ങി നിൽക്കുന്ന സൂപ്പർ നടിയാണ് തമന്ന ഭാട്ടിയ. മിൽക്കി ബ്യൂട്ടി എന്നറിയപ്പെടുന്ന നടിക്ക് ആരാധകരും ഏറെയാണ്. നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ താരമായി മാറിയ തമന്ന ബോളിവുഡിലും സജീവ സാന്നിധ്യമാണ്.
ഇപ്പോഴിതാ മലയാള സിനിമയിലേക്കും എത്തുകയാണ് തമന്ന. ജനപ്രിയ നടൻ ദിലീപ് നായകൻ ആകുന്ന ബാന്ദ്ര എന്ന സിനിമയിലൂടെ ആണ് തമന്ന മലയാളത്തിൽ എത്തുന്നത്. അരുൺ ഗോപിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്.
ആമസോൺ പ്രൈം വീഡീയോയിലെ വെബ് സീരീസായ ജീ കാർദായിലും തമന്ന ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ജി കാർദായിൽ തമന്ന ടോപ്പ് ലെസ് ആയി എത്തിയത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ചുംബന രംഗങ്ങൾ ഒരിക്കലും ചെയ്യില്ലെന്ന് നിലപാട് എടുത്ത താരമായ തമന്ന എന്തുകൊണ്ട് ഇത്തരത്തിൽ അഭിനയിച്ചു എന്നാണ് ആരാധകർ ചോദിക്കുന്നത്.
പഴയ നിലപാടിൽ നിന്ന് പിന്നോട്ടു പോകാൻ എന്താണ് പ്രേരിപ്പിച്ചതെന്ന ചോദ്യവും തമന്നയ്ക്ക് നേരെ ഉയരുന്നുണ്ട്. ഏഴു ബാല്യകാല സുഹൃത്തുക്കളുടെ കഥ പറയുന്ന വെബ് സീരീസാണ് ജീ കർദാ. ആഷിം ഗുലാട്ടി, സുഹൈൽ നയ്യാർ, അന്യാ സിങ്, ഹുസൈൻ ദലാൽ, സയാൻ ബാനർജി, സംവേദന സുവൽക്ക എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
അരുണിമ ശർമ്മ സംവിധാനം ചെയ്ത ജീ കർദാ തമന്നയുടെ ആദ്യ വെബ് സീരീസ് കൂടിയാണ്. അതേ സമയം നടൻ വിജയ് വർമയും തമന്നയും തമ്മിലുള്ള പ്രണയ വാർത്ത അടുത്തിടെ പുറത്തു വന്നിരുന്നു. പിന്നാലെ വിജയ് വർമയുമായുള്ള ബന്ധത്തെ കുറിച്ച് മനസ് തുറന്ന് നടി തന്നെ നരിട്ട് എത്തിയിരുന്നു.
താൻ ഒരുപാട് കെയർ ചെയ്യുന്ന ആളാണ് വിജയ് എന്നും തനിക്ക് ഏറ്റവും സന്തോഷം ലഭിക്കുന്ന ഇടമാണ് അതെന്നുമായിരുന്നു തമന്നയുടെ പ്രതികരണം. തമന്നയും വിജയ് വർമയും ഒന്നിച്ചെത്തുന്ന ലസ്റ്റ് സ്റ്റോറീസ് 2 ജൂൺ 29 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കും.