രാവിലെ ഏഴ് മണിക്ക് തന്നെ ഷൂട്ടിന് എത്തണമെന്ന് വികെ പ്രകാശ്, പറ്റില്ലെന്ന് മമ്മൂട്ടി, പിന്നെ സംഭവിച്ചത് ഇങ്ങനെ

8069

വളരെ പെട്ടെന്ന് തന്നെ മലയാളികൾക്ക് സുപരിചിതവനായി മാറിയ സംവിധായകൻ ആണ് വികെ പ്രകാശ്. 2000 ൽ പുറത്തിറങ്ങിയ പുനരധിവാസം എന്ന സിനിമ ഒരുക്കികൊണ്ടാണ് വികെ പ്രകാശ് മലയാളത്തിലേക്ക് എത്തിയത്. ഈ ചിത്രത്തിന് ആ വർഷത്തെ മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു.

പിന്നീട് ഇങ്ങോട്ട് നിരവധി സൂപ്പർഹിറ്റുകൾ ഒരുക്കി മലയാളികൾക്ക് ഏറെ സുപരിചിതനായ സംവിധായകനായി മാരി വികെവി എന്ന വി കെ പ്രകാശ്. മുല്ലവള്ളിയും തേൻമാവും, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, നിർണായകം, മൂന്നാമതൊരാൾ, സൈലൻസ്, ഒരുത്തി തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിലൂടെ ആണ് ഈ കാലഘട്ടത്തിലെ പ്രേക്ഷകർക്ക് വി കെ പ്രകാശെന്ന സംവിധായകനെ അറിയുക.

Advertisements

ചലച്ചിത്രലോകത്ത് ഇന്ന് സംഭവിച്ചിരിക്കുന്ന പല നിർണായ മാറ്റങ്ങളുടെയും കാരണക്കാരൻ വികെ പകാശാണ്. മലയാള സിനിമ ഇന്ന് കാണുന്ന ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറ്റപ്പെട്ടതിൽ പ്രധാന പങ്കുവഹിച്ച വ്യക്തി കൂടിയാണദ്ദേഹം. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റിൽ പ്രൊഡക്ഷനും ഡിജിറ്റൽ ഫോർമാറ്റിൽ പ്രൊജക്ഷനും നടത്തിയ സിനിമ വി കെ പ്രകാശ് സംവിധാനം ചെയ്ത മൂന്നാമതൊരാൾ എന്ന ചിത്രമാണ്.

Also Read
എന്റെ ആ ഹോട്ട് ചിത്രങ്ങൾ പുറത്തുവിട്ടത് ചില ഞരമ്പു രോഗികൾ ആണ്, തന്റെ അശ്ലീല ചിത്രങ്ങളെ കുറിച്ച് നടി മാധുരി പറഞ്ഞത്

ഡിജിറ്റൽ പ്രൊജക്ഷൻ എന്ന ആശയവുമായി കടന്നു വന്നപ്പോൾ സിനിമ ആകാശത്ത് കൂടി പറന്നു വരുമോ എന്ന് കളിയാക്കി ചോദിച്ചവരുണ്ടെന്ന് വി കെ പി പറയുന്നു. ഇന്ന് ഡിജിറ്റലൈസേഷനെ പറ്റി ഒരുപാട് സംസാരിക്കുന്ന മലയാളികൾ പക്ഷേ ഈ വലിയ മാറ്റം സാധ്യമാക്കിയ വി കെ പ്രകാശെന്ന സംവിധായകനെ പറ്റി എവിടെയും കാര്യമായി പരാമർശിച്ച് കാണാറില്ല.

മലയാളം, ഹിന്ദി, മറാത്തി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലെല്ലാം സിനിമയും പരസ്യങ്ങളും വികെ പകാശ് സംവിധാനം ചെയ്തിട്ടുണ്ട്. പല ഭാഷകളിൽ നിന്നും മലയാളത്തിലെ ചലച്ചിത്ര നിർമ്മാണത്തെ വ്യത്യസ്തമാക്കുന്നത് നമ്മുടെ ഇൻഡസ്ട്രിയിലെ കൃത്യതയില്ലായ്മയാണ്.

കേരളത്തിൽ ഏഴ് മണിക്കൊരു ഷോട്ട് എടുക്കാൻ പ്ലാൻ ചെയ്താൽ അത് ചിത്രീകരിക്കുമ്പോൾ പത്ത് മണിയാകുമെന്ന് അദ്ദേഹം പറയുന്നു. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വി കെ പ്രകാശ് ഇക്കാര്യം തുറന്ന് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി സൈലൻസ് എന്ന ചിത്രം ചെയ്തപ്പോൾ തനിക്കൊരു ഷോട്ട് ഏഴ് മണിക്ക് മോർണിംഗ് ലൈറ്റിൽ എടുക്കണമെന്ന് മമ്മുട്ടിയോട് പറഞ്ഞു. തന്റെ ആവശ്യം കേട്ടയുടൻ മമ്മുട്ടി പറ്റില്ലെന്നാണ് പറഞ്ഞത്. പക്ഷേ കുറച്ച് സമയത്തിന് ശേഷം ഏഴ് മണിക്ക് വന്നാൽ കൃത്യമായി ഷൂട്ട് ചെയ്യുമോയെന്ന് മമ്മുട്ടി തന്നോട് തിരിച്ച് ചോദിച്ചു.

ഷൂട്ട് ചെയ്യാമെന്ന് താൻ മറുപടി പറയുകയും ചെയ്‌തെന്നും വി കെ പ്രകാശ് പറയുന്നു. അദ്ദേഹം കൃത്യസമയത്ത് എത്തുകയയും ചെയ്തു. മമ്മുട്ടിയെന്ന നടൻ തീർത്തും പ്രൊഫഷണലാണ്. അദ്ദേഹത്തിന് സംവിധായകന്റെ ആവശ്യാനുസരണം കഥാപാത്രമായി മാറാൻ സന്നദ്ധതയുള്ള നടനാണെന്നും വികെ പ്രകാശ് വ്യക്തമാക്കുന്നു.

Also Read
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് വിജയ്, കെട്ടിപ്പിടിച്ച് കുട്ടികൾ ഉമ്മ വെച്ച് അമ്മമാർ, ആരാധകരുടെ മനംകവർന്ന് ദളപതി വിജയ്

Advertisement