സത്യത്തിൽ അതെല്ലാം എന്റെ അറിവില്ലായ്മ ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്: ഹണിറോസിന്റെ വെളിപ്പെടുത്തൽ

466

ഏതാണ്ട് 18 വർത്തോളമായി തെന്നിന്ത്യൻ സിനിമാ അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുന്ന താരമാണ് നടി ഹണി റോസ്. വിനയൻ സംവിധാനം ചെയ്ത് 2005ൽ പുറത്തിറങ്ങിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ ആയിരുന്നു ഹണി റോസിന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

പിന്നീട് നിരവധി സിനിമകളിലെ ചെറുതും വലുതുമായ വേഷങ്ങളിലുടെ നായികമാരുടെ നിരയിൽ ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു നടി. മലയാളത്തിന് പിറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണിറോസ് സജീവ സാന്നിധ്യമാണ്.

Advertisements

Also Read:
ആ വലിയ ആഗ്രഹം സാധിക്കാതെയാണ് അച്ഛന്‍ പോയത്, ഇന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ മനസ്സിനെ വേദനിപ്പിക്കുന്നു, സോമനെ കുറിച്ച് മകന്‍ സജി പറയുന്നതിങ്ങനെ

സോഷ്യൽ മീഡിയകളിം ഏറെ സജീവമായ ഹണി അവിടേയും താരമാണ്. ഹണി റോസ് പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം വളരെ വേഗത്തിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതേ സമയം കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ ചെയ്യുന്ന നടിയായിട്ടാണ് ഹണിയെ ഇപ്പോൾ പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്.

ഇതിന്റെ പേരിൽ സോഷ്യൽ മീഡിയ നിരന്തരം നടിയെ ട്രോളുകയും ചെയ്യാറുണ്ട്. ഒരുപാട് ബോഡി ഷേമിംഗ് കമന്റുകളും താരത്തിന് കേൾക്കേണ്ടി വരാറുണ്ട്. ഇപ്പോഴിതാ വസ്ത്ര ധാരണത്തിൽ അടക്കം വന്നിട്ടുള്ള തന്റെ നല്ല മാറ്റങ്ങളെക്കുറിച്ച് പറയുകയാണ് ഹണി റോസ്.

honey-rose

ഒഭിമുഖത്തിൽ സംസാരിക്കവേ യാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. സമയം എടുത്താണു ഞാൻ മാറിയത്. തുടക്കത്തിൽ എനിക്ക് സംസാരിക്കാൻ പോലും അറിയില്ലായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് അഭിമുഖങ്ങൾക്കു പോയിരിക്കുമ്പോൾ ചോദ്യങ്ങളോട് ഒറ്റ വാക്കിലാണു പ്രതികരിച്ചിരുന്നത്. വളരെ അന്തർമുഖി ആയിരുന്നു ഞാൻ.

Also Read:
ബ്രെയിന്‍ ട്യൂമറാണെന്ന് വെറുതേ തള്ളിമറിച്ചത്, റോബിന്‍ വെറും ഉടായിപ്പ്, എല്ലാം സിംപതിക്ക് വേണ്ടി, തുറന്നടിച്ച് ശാലു പേയാട്

ഒരു സ്ലീവ്ലെസ് ടോപ്പ് ഇടാനോ മര്യാദയ്ക്കു സംസാരിക്കാനോ ഒക്കെ അന്നുണ്ടായിരുന്ന പേടി സത്യത്തിൽ എന്റെ അറിവില്ലായ്മ ആയിരുന്നു എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. ആളുകൾ എന്തു വിചാരിക്കും എന്ന ചിന്തയായിരുന്നു. മറ്റു സ്ഥലങ്ങളിൽ യാത്ര ചെയ്ത്, കൂടുതൽ ആളുകളെ കണ്ട് തുടങ്ങിയപ്പോഴാണ് ഇതൊന്നും തെറ്റല്ല, ഇതിലൊന്നും മോശമെന്ന് കരുതാൻ ഒന്നുമില്ലെന്ന് മനസിലായത്.

honey-rose

നാട്ടിപുറത്തു ജനിച്ചു വളർന്ന ഒരു സാധാരണ പെൺകുട്ടിയായിരുന്നു ഞാൻ. അതിൽനിന്ന് ഒരുപാടു മാറി. ഇപ്പോൾ ഇഷ്ടമുള്ള കംഫർട്ടബിളായ വസ്ത്രങ്ങളാണ് ഞാൻ ധരിക്കുന്നത്. സിനിമയിൽ എത്തി പതിനെട്ടു വർഷമായിട്ടും അവസരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. ഉയർച്ചകളും താഴ്ചകളും ഒരുപാട് ഉണ്ടായിട്ടുണ്ട്.

വിഷമം തോന്നിയ ഘട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നിട്ടും ഇവിടെ ഉണ്ടെന്നതാണ് സന്തോഷം. ഒരു നായികയെ സംബന്ധിച്ച് ഇത്രയും വർഷങ്ങൾ നിലനിൽക്കുക എളുപ്പമല്ല. ഞാൻ വന്നതിനുശേഷം വന്ന പലരും ഫീൽഡിൽ ഇപ്പോൾ ഇല്ല. ട്രിവാൻഡ്രം ലോഡ്ജ് മുതലാണ് സിനിമയെ ഗൗരവമായി കാണാൻ തുടങ്ങിയതും നല്ല സിനിമകളുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചു തുടങ്ങിയതും.

honey-rose-6

ആ സിനിമ എനിക്കൊരു സ്‌കൂൾ പോലെയായിരുന്നു. അതിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ഇന്നും പ്രിയപ്പെട്ടതാണ്.അതുപോലെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് വൺ ബൈ ടു എന്ന സിനിമയിലെ ഡോ. പ്രേമ. എന്റെയൊരു സിനിമ തിയറ്ററിൽ ആഘോഷിക്കപ്പെടുന്നത് കണ്ടത് ചങ്ക്‌സ് എന്ന സിനിമയാണെന്നും ഹണിറോസ് പറയുന്നു.

Also Read:
ഉള്ളിലൊന്നും വെക്കുന്ന ആളല്ല ഞാന്‍, സിനിമ കഴിഞ്ഞാല്‍ ഏറ്റവും പ്രിയപ്പെട്ടത് കുടുംബം, മനസ്സുതുറന്ന് ബിന്ദു പണിക്കര്‍

Advertisement