വിവാഹ മോചനത്തിന് ശേഷം വീണ്ടും ഒന്നായതിന്റ വാർഷികം ആഘോഷിച്ച് പ്രിയ രാമനും രഞ്ജിത്തും, സന്തോഷത്താൽ കൈയ്യടിച്ച് ആരാധകർ

299

ഒരുകാലത്ത് മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായിരുന്നു നടി പ്രിയ രമാൻ.
സിനിമകളിൽ മാത്രമല്ല മിനിസ്‌ക്രീനിലും സജീവമായിരുന്ന നടിക്ക് നിരവധി ആരാധകരും ഉണ്ടായിരുന്നു. കേരളത്തിൽ ജനിച്ചു വളർന്ന പ്രിയ രാമൻ സ്റ്റൈൽ മന്നൻ രജനികാന്ത് നിർമ്മിച്ച വളളി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.

തമിഴിലൂടെയാണ് തുടക്കമെങ്കിലും മറ്റ തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങാൻ നടിക്കായി. ഐവി ശശി സംവിധാനം ചെയ്ത അർത്ഥന എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ എത്തുന്നത്. പിന്നീട് മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ള സൂപ്പർതാരങ്ങളുടെ നായകയായും പ്രിയാ രാമൻ എത്തിയിരുന്നു.

Advertisements

അതേ സമയം ഒരു സിനിമ കഥയ്ക്ക് സമാനമായിരുന്നു പ്രിയ രാമന്റേയും രഞ്ജിന്റേയും വിവാഹജീവിതം. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. 1999 ലായിരുന്നു ഇവർ വിവാഹിതരാവുന്നത്. പിന്നീട് വർഷങ്ങൾ ഒരുമിച്ച് ജീവിച്ചതിന് ശേഷം വേർപിരിഞ്ഞു. എന്നിട്ട് കഴിഞ്ഞ വർഷം വീണ്ടും ഒന്നിക്കുകയായിരുന്നു. ഇപ്പോൾ മക്കളുമായി ഒന്നിച്ച സന്തോഷത്തോടെ ജീവിക്കുകയാണ്.

Also Read
ഞാൻ അങ്ങനെ ചെയ്യുന്നത് മുൻ ഭർത്താവിന് ഇഷ്ടമല്ലായിരുന്നു, അതോടെ ഒഴിവാക്കാൻ തീരുമാനിക്കുക ആയിരുന്നു: ഭർത്താവുമായി പിരിഞ്ഞതിനെ പറ്റി നടി സുചിത്ര കൃഷ്ണമൂർത്തി

ഇന്ന് പ്രിയയുടേയും രഞ്ജിത്തിന്റേയും വിവാഹ വാർഷികമാണ്. ഭർത്താവിന് ആശംസയുമായി താരം രംഗത്ത് എത്തിയിട്ടുണ്ട്. ഇരുവരുടേയും ലേറ്റസ്റ്റ് ചിത്രം പങ്കുവെച്ച് കൊണ്ടാണ് ആശംസ നേർന്നിരിക്കുന്നത്. താരങ്ങളും ആരാധകരും ആശംസയുമായി എത്തിയിട്ടുണ്ട്.

ഇനിയും സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോട്ടേ എന്നാണ് ആരാധകർ പറയുന്നത്. ഹാപ്പി ആനിവേഴ്‌സറി ഡാർലിംഗ് ഹസ്ബൻഡ് എന്ന ക്യാപ്ഷനോടെയായാണ് പ്രിയ രാമൻ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്ന്.1999 ൽ ആയിരുന്നു പ്രിയ രാമനും രഞ്ജിത്തും വിവാഹിതരായത്. ഈ ബന്ധം അധികം മുന്നോട്ട് പോയില്ല.

2014ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. വിവാഹമോചനത്തിന് ശേഷം പ്രിയയ്ക്കൊപ്പമായിരുന്നു മക്കൾ. പിന്നീട് മറ്റൊരു വിവാഹം കഴിക്കാതെ മക്കൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു. വിവാഹത്തോടെ അഭിനയത്തിന് ഇടവേള കൊടുത്ത് താരം പിന്നീട് തിരിച്ചെത്തുകയും ചെയ്തു. സീരിയലുകളായിരുന്നു ചെയ്തിരുന്നത്.

നല്ല കഥകൾ കിട്ടിയാൽ മാത്രമേ സിനിമ ചെയ്യുകയുളളൂവെന്നും നടി പണ്ട് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
എന്നാൽ രഞ്ജിത്ത് മറ്റൊരു വിവാഹ കഴിച്ചിരുന്നു. രാഗസുധയെ ആയിരുന്നു വിവാഹം കഴിച്ചത്. ഈ ബന്ധവും അധികം നാൾ നീണ്ടു നിന്നില്ല. 2014 വിവാഹിതരായ ഇവർ 2015 ൽ വേർപിരിയുക ആയിരുന്നു.

Also Read
എനിക്ക് വേണമെങ്കിൽ ലോക പ്രശസ്തയാകാം, സിനിമയില്ലെങ്കിലും കുഴപ്പമില്ല, സിനിമയിലാണെങ്കിൽ പലരുടെയും താളത്തിനൊത്ത് തുള്ളണം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

ശേഷമായാണ് പ്രിയയുമായി വീണ്ടും ഒന്നിച്ചത്. കഴിഞ്ഞ വർഷം വിവാഹവാർഷികത്തിനായിരുന്നു ഇവർ വീണ്ടും ഒന്നിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വീണ്ടും പ്രിയയെ വിവാഹം കഴിച്ച വിവരം രഞ്ജിത് അറിയിച്ചത്. ആരാധകരുടെ സ്‌നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു എന്നായിരുന്നു നടൻ അന്ന് കുറിച്ചത്. കൂടാതെ പ്രിയയുടെ ഒരു വീഡിയോയും രഞ്ജിത്ത് അന്ന് പങ്കുവെച്ചിരുന്നു.

Advertisement