എനിക്ക് വേണമെങ്കിൽ ലോക പ്രശസ്തയാകാം, സിനിമയില്ലെങ്കിലും കുഴപ്പമില്ല, സിനിമയിലാണെങ്കിൽ പലരുടെയും താളത്തിനൊത്ത് തുള്ളണം; തുറന്ന് പറഞ്ഞ് ഗായത്രി സുരേഷ്

2129

കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നപ്യാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളിൽ താരം അഭിനയിക്കുക ഉണ്ടായി. തന്റെ സംസാര ശൈലികൊണ്ടും ശബ്ദം കൊണ്ടുമെല്ലാം എന്നുമൊരു വ്യത്യസ്തത കാത്തുസൂക്ഷിക്കാൻ താരത്തിന് സാധിക്കാറുണ്ട്.

സോഷ്യൽമീഡിയയിലും ഏറെ സജീവമായ താരം വ്യത്യസ്ത വിഷയങ്ങളോടുള്ള തന്റെ പ്രതികരണം അറിയിക്കാറുണ്ട്. പലപ്പോഴും താരം വിവാദത്തിൽ പെടുകയും ട്രോളുകൾ ഏറ്റു വാങ്ങാറുമുണ്ട്. ഇപ്പോഴിതാ തന്റെ സിനിമകളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം ഗായത്രി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. ബിഹൈയിൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ തുറന്നു പറഞ്ഞത്.

Advertisements

സിനിമ ഇല്ലെങ്കിലും ഞാൻ വേറെ വഴി കണ്ടു വെച്ചിട്ടുണ്ട്, ഞാൻ യൂട്യൂബ് ചാനൽ തുടങ്ങും. നല്ല നല്ല കണ്ടെന്റ് ചെയ്യും യൂട്യൂബ് ചാനൽ തുടങ്ങിയാൽ നമ്മൾ ആണ് അവിടെ രാജാവ് നമ്മുക്ക് ഇഷ്ടമുള്ള കണ്ടെന്റ് ഉണ്ടാകാം. വേണമെങ്കിൽ നമ്മുക്ക് ലോക പ്രശസ്തർ വരെയാകാം.

Also Read;
ഇവളൊക്കെ ഇത് തന്നെ അനുഭവിക്കണമെന്ന് പറയുന്ന വൃത്തികെട്ട മനസ്സുള്ളവരോട്, ‘അധ്വാനിച്ചു ജീവിക്കുന്നത് തെറ്റല്ല അഭിമാനം ആണ്’; ഐശ്വര്യയെ പിന്തുണച്ച് നടി ഉമ നായർ

സിനിമയാണെങ്കിൽ ബാക്കിയുള്ളവരുടെ വിളിക്ക് നമ്മൾ കാത്ത് നിൽക്കണം, പലരുടെയും താളത്തിന് അനുസരിച്ച് തുള്ളണം, ഇന്റീമേറ്റ് സീൻ ചെയ്യണം. എന്റെ വാല്യൂസ് കളഞ്ഞ് ഒന്നിനും താൻ തയ്യാറല്ല. ഒരുപാട് പേർ കോംപ്രമൈസിന് തയ്യാറാണോയെന്ന് ചോദിക്കാറുണ്ട്, അതിനൊന്നും ഞാൻ തയ്യാറല്ലെന്നും താരം വ്യക്തമാക്കുന്നു.

പ്രണവ് മോഹൻലാലിനെ ഇഷ്ടമാണെന്ന് പറഞ്ഞത് വിവാദമായതിനെ കുറിച്ചും ഗായത്രി പറഞ്ഞിരുന്നു. കോഫി വിത്ത് കരണിൽ ആളുകൾ എന്തൊക്കെ തുറന്ന് പറയാറുള്ളത്. അതൊക്കെ ആളുകൾ ആ സെൻസിലാണ് എടുക്കുക. ഇവിടെ മാത്രമാണ് ഇതൊക്കെ പ്രശ്നമാകുന്നതെന്നാണ് ഗായത്രി പറയുന്നത്.

അതേസമയം സംഭവം ലാലേട്ടനൊന്നും അറിഞ്ഞു കാണില്ല. അവരൊക്കെ തിരക്കുള്ളവരല്ലേ. പ്രണവും അറിഞ്ഞു കാണില്ല. ഫുൾ ടൈം ടൂറൊക്കെയല്ലേ എന്നും ഗായത്രി പറയുന്നു. ആലിയ ഭട്ട് എല്ലായിടത്തും പോയി രൺബീർ കപൂറിനെ ഇഷ്ടമാണെന്ന് പറയും. എന്നിട്ടിപ്പോൾ എന്തായി? ഞാൻ അങ്ങനെയാണെന്നല്ല. ആലിയ ഭട്ട് മഹേഷ് ഭട്ടിന്റെ മകളാണ്. ആലിയ ഭട്ടാണ് എന്റെ ധൈര്യം. തുറന്ന് പറയുന്നതിൽ എന്താണ് കുഴപ്പമെന്നും ഗായത്രി ചോദിക്കുന്നു.

പ്രണവ് ഇഷ്ടമല്ലെന്ന് പറഞ്ഞാൽ എനിക്ക് വിഷമമാകില്ല. എനിക്ക് അങ്ങേരോട് ഇമോഷണൽ കണക്ഷൻ ഒന്നുമില്ലല്ലോ എന്നും ഗായത്രി പറയുന്നു. എന്നാൽ പ്രണവിനെ നേരിട്ട് കണ്ടാൽ പറയില്ലെന്നാണ് ഗായത്രി പറയുന്നത്. എനിക്കങ്ങനെ പിന്നാലെ നടക്കുന്നത് ഇഷ്ടമല്ല. ഇന്റർവ്യൂവിൽ ചോദിക്കുമ്പോൾ പറയുന്നുവെന്നേയുള്ളൂവെന്നും ഗായത്രി വ്യക്തമാക്കുന്നുണ്ട്.

ഇന്റർവ്യൂകളൊക്കെ ചർച്ചയായി മാറുമ്പോഴും വീട്ടിൽ അമ്മ നല്ല സപ്പോർട്ടാണെന്ന് ഗായത്രി പറയുന്നു. എന്നാൽ അമ്മ ഇപ്പോൾ വേറെ കല്യാണം ആലോചിക്കാം എന്നൊക്കെയാണ് പറയുന്നത്. കല്യാണം പ്രായം ആയെന്നും താരം പറയുന്നു. എന്നാൽ തനിക്ക് അറേഞ്ച് വിവാഹത്തോട് താൽപര്യമില്ലെന്ന് ഗായത്രി വ്യക്തമാക്കുന്നു. കല്യാണം കഴിക്കാൻ വേണ്ടി ഒരാളെ കല്യാണം കഴിക്കാൻ താൽപര്യമില്ല.

Also Read;
വയസ്സ് 30 കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത തെന്നിന്ത്യൻ താരസുന്ദരികൾ….

ഒരാളെ കണ്ടുമുട്ടി അങ്ങനെ കല്യാണം കഴിക്കുന്നതാണ് ഇഷ്ടം. കെട്ടുവാണെങ്കിൽ പ്രണയ വിവാഹമായിരിക്കുമെന്നും ഗായ്രതി പറയുന്നു. ട്രോളുകൾ നിരോധിക്കണമെന്ന് താൻ പറഞ്ഞതിനെക്കുറിച്ചും ഗായത്രി മനസ് തുറക്കുന്നുണ്ട്. അന്ന് അങ്ങനെ പ്രതികരിച്ചത് ട്രോളുകൾ കിട്ടി തുടങ്ങിയ കാലത്തായിരുന്നു. ആ സമയത്ത് എല്ലാവരും നമ്മളെ കളിയാക്കുകയാണല്ലോ ഞാൻ കളിയാക്കപ്പെടുന്ന ഫിഗർ ആണല്ലോ എന്ന ചിന്തയായിരുന്നു.

പിന്നെയാണ് എന്റെ ചിന്താഗതി മാറുന്നത്. ആലിയ ഭട്ടും ലാലേട്ടനും ട്രോൾ ചെയ്യപ്പെടുന്നവരാണ്. ഇവരൊക്കെ എക്സ്ട്രാ ഓർഡനറി ആളുകളാണെന്നാണ് ഗായത്രി പറയുന്നത്. അതുകൊണ്ട് ഞാൻ അടിപൊളിയായത് കൊണ്ടാണ് എന്നെ ട്രോളുന്നത് എന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങി.

സത്യം ചിലപ്പോൾ ഞാൻ മണ്ടിയായത് കൊണ്ടാകാം. പക്ഷെ ഞാൻ അതാണ് വിശ്വസിക്കുന്നത്. എന്റെ കൂടെ ആരും നിക്കുന്നില്ല. എന്റെ അമ്മയും അനിയത്തും പോലും നിൽക്കുന്നില്ല. എന്റെ കൂടെ ഒരു ഇന്നർ വോയ്സുണ്ട്. അത് പറയുന്നത് പോലെയാണ് ഞാൻ ചെയ്യുന്നതെന്നും ഗായത്രി വ്യക്തമാക്കി.

Advertisement