മലയാളമടക്കമുള്ള തെന്നിന്ത്യൻ സിനിമകളിലും സീരിയലുകളിലും ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് നടി ഐശ്വര്യ ഭാസകരൻ. പഴയ കാല തെന്നിന്ത്യൻ സൂപ്പർ നടി ആയിരുന്നു ലക്ഷ്മിയുടെ മകൾ കൂടിയായ ഐശ്വര്യ ഭാസ്‌കരൻ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി ഒളിയമ്പുകൾ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തിയത്.
പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ ഐശ്വര്യ വേഷമിട്ടിരുന്നു. മലയാളത്തിൻഥെ താരരാജാവ് മോഹൻ ലാലിന്റെ ബട്ടർഫ്‌ളൈസ്, നരസിംഹം, പ്രജ തുടങ്ങിയ ചിത്രങ്ങളിലും ഐശ്വര്യ നായികയായി എത്തിയിരുന്നു.
ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ചും ദാമ്പത്യ ജീവിതം പരാജയം ആയിതനെ പറ്റിയും ഒക്കെ വെളിപ്പെ ടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഐശ്വര്യാ ഭാസ്‌കരൻ, വിവഹാ ബന്ധം വേർപ്പെടുത്തി യെങ്കിലും മുൻ ഭർത്താവിനോടും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയോടും ഇപ്പോഴും സൗഹൃദമുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്.
ഫ്ളവേഴ്സ് ഒരു കോടി എന്ന പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ ആയിരുന്നു ഐശ്വര്യാ ഭാസ്‌കരൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വിവാഹ മോചനത്തിന് ശേഷം ഭർത്താവുമായി സൗഹൃദത്തിലാണോ പോവുന്നതെന്ന ചോദ്യത്തിന് ഞങ്ങൾക്കിടയിൽ കുഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ അദ്ദേഹത്തിന്റെയോ അദ്ദേഹം എന്റെയോ മുഖത്ത് നോക്കില്ലായിരുന്നു.
Also Read: ആത്മാർത്ഥമായി തന്നെ ഞാൻ പ്രണയിച്ചു പക്ഷേ അദ്ദേഹം ചെയ്തത് ഇങ്ങനെ: നടി അൻഷിത അന്ന് പറഞ്ഞത് ഇങ്ങനെ
എന്റെ മകളുടെ അച്ഛൻ അദ്ദേഹമാണ്. അവൾക്ക് അച്ഛന്റെയും അമ്മയുടെയും സ്നേഹം വേണം. അമ്മ എത്രത്തോളം പ്രധാന്യമുണ്ടോ അത്രയും തന്നെ അച്ഛനോടും ഉണ്ട്. ഞാനുമായി പിരിഞ്ഞതിന് ശേഷം ഭർത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു. അവരുമായും എനിക്ക് സൗഹൃദമുണ്ട്. എന്റെ മകളുടെ നല്ലൊരു സ്റ്റെപ്പ് മദറാണ്. അവരുടെ മക്കളും എന്റെ മോളും ആ സൗഹൃദം നിലനിർത്തുന്നുണ്ടായിരുന്നു.
മോളുടെ കല്യാണം ഞങ്ങളെല്ലാം ചേർന്നാണ് നടത്തിയത്. അവളുടെ മകളുടെ മുടി ഞാൻ ചീകി കൊടുത്ത പ്പോൾ എന്റെ മകളെ സാരി ഉടുപ്പിച്ചത് അവരാണ്. അത്രത്തോളം സൗഹൃദമുണ്ട്. പക്ഷേ കൊച്ചുമകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എന്റെ അമ്മ വന്നിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞിരുന്നു.
വിവാഹ മോചനത്തിന് ശേഷം അധികമാരുടെയും വിവാഹത്തിന് പോവാത്തതിനെ പറ്റിയും നടി സംസാരിച്ചിരുന്നു.തന്റെ അമ്മയുടെ കുടുംബം കുറച്ച് ഓർത്തോഡോക്സ് ആണ്. അവർക്ക് വിവാഹമോചിത ആണെങ്കിലും വിധവയെ പോലെയാണ്. ചടങ്ങിനൊന്നും പങ്കെടുപ്പിക്കില്ല. പിന്നെ വിവാഹങ്ങൾക്കൊന്നും വിളിക്കാതെയുമായി.
ഇതോടെയാണ് ആരുടെയും വിവാഹത്തിന് പോവുന്നില്ലെന്ന് തീരുമാനിച്ചത്. ഇതിനിടെ കാവ്യ മാധവൻ വിവാഹത്തിന് ക്ഷണിച്ചിരുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് നടി മറുപടി പറഞ്ഞിരുന്നു. ക്ഷണക്കത്ത് തന്ന് കാവ്യ വിവാഹത്തിന് ക്ഷണിച്ചിരുന്നു. തമിഴിൽ കാശി എന്ന ചിത്രത്തിൽ ഐശ്വര്യയും കാവ്യ മാധവനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ തമിഴാണ് കാശി. അന്ന് മുതലുള്ള പരിചയമാണ് കാവ്യയുമായിട്ട്. വിവാഹം പരാജയപ്പട്ട് നിൽക്കുന്ന ഒരാൾ പോയി ആ വധുവരന്മാരെ അനുഗ്രഹിച്ചാൽ അവരുടെ ബന്ധത്തിന് എന്തെങ്കിലും പറ്റിയാലോ എന്ന് ചിന്തിച്ചത് കൊണ്ടാണ് പോവാത്തതെന്ന് ഐശ്വര്യ പറയുന്നു.
തന്റെ പ്രണയ വിവാഹത്തെ കുറിച്ചും ഐശ്വര്യ പറഞ്ഞിരുന്നു. അദ്ദേഹം മുസ്ലീം ആയതിനാൽ ബന്ധുക്കൾ എല്ലാം എതിർപ്പ് പ്രകടിപ്പിച്ചു. വിവാഹശേഷം പൊരുത്തക്കേടുകൾ പതിവായതോടെയാണ് വിവാഹ മോചനത്തെ കുറിച്ച് ആലോചിച്ചതെന്നും ഐശ്വര്യ ഭാസ്‌കരൻ വ്യക്തമാക്കുന്നു.