എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത് അത് വിടു, ഒന്നും പറയണ്ട, ബെഡിൽ ഇരിക്കുന്ന ചിത്രത്തിന് ഒപ്പം അമൃത സുരേഷ് കുറിച്ചത് കണ്ടോ

5826

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മുന്നിലേക്ക് കടന്നു വന്ന് പിന്നീട് മലയാളികൾക്ക് പ്രിയപ്പെട്ട ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മകളുമായി കഴിയുകയായിരുന്നു അമൃത.

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ താരമായിരുന്നു ഒരു കാലത്ത് അമൃത സുരേഷ്. തരംഗമായിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്നു അമൃത. ഷോയിൽ വിജയം നേടാൻ സാധിച്ചില്ലെങ്കിലും സംഗീത ലോകത്തിന്റെ ശ്രദ്ധ നേടാൻ അമൃതയ്ക്ക് സാധിച്ചു. പിന്നാലെ താരം പിന്നണി ഗാനരംഗത്തേക്ക് എത്തുകയായിരുന്നു.

Advertisements

2010ലാണ് നടൻ ബാല അമൃത സുരേഷിനെ വിവാഹം കഴിക്കുന്നത്. എന്നാൽ ഇരുവരും പിരിയുക ആയിരുന്നു. 2015 മുതൽ പിരിഞ്ഞു താമസിച്ച ഇരുവരും 2019ൽ നിയമപരമായി വേർപിരിഞ്ഞു. പാപ്പു എന്ന് വിളിക്കുന്ന അവന്തികയാണ് മകൾ. മകളുടെ കസ്റ്റഡി അമൃത സുരേഷിനാണ്. ബാല അടുത്തിടെ പുനർവിവാഹം ചെയ്തിരുന്നു.

Also Read:
അത് കൊണ്ടാണോ ഇത്തരം ഒരു സിനിമയിൽ അഭിനയിച്ചത്, വൈറലായി കീർത്തി സുരേഷിന്റെ മറുപടി

സഹോദരി അഭിരാമിയ്ക്കൊപ്പം ചേർന്ന് അമൃതംഗമയ എന്ന പേരിലൊരു സംഗീത ബാന്റ് ആരംഭിക്കുകയും ഷോകൾ നടത്തിവരികയുമാണ് അമൃത. ഇതിനിടെ അമൃതയും അഭിരാമിയും ചേർന്ന് ബിഗ് ബോസിലുമെത്തിയിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ സീസൺ 2വിലായിരുന്നു സഹോദരിമാർ മത്സരാർത്ഥികളായി എത്തിയത്.

അടുത്തിടെ സംഗീത സംവിധായകൻ ഗോപി സുന്ദറിനൊപ്പമുള്ള അമൃതയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിൽ ആണെന്നന്നും അതല്ല വിവാഹം കഴിഞ്ഞു എന്നൊക്കെയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുക ആയിരുന്നു.

ഇപ്പോഴിതാ അമൃതാ സുരേഷിന്റെ പുതിയ ചിത്രവും പോസ്റ്റും ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രവും അതിനൊപ്പം കുറച്ചതുമാണ് വൈറലായി മാറുന്നത്. കറുത്ത വസ്ത്രമണിഞ്ഞ് ബെഡിൽ ഇരിക്കുന്ന തന്റെ ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്.

ചിത്രത്തോടൊപ്പം അമൃത പങ്കുവച്ച വാക്കുകളും ശ്രദ്ധ നേടുകയാണ്. നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ പിന്നെ എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത് അത് വിടു, ഒന്നും പറയണ്ട.

Also Read:
ഗ്ലാമറസ്സ് ആകുന്നതിൽ തെറ്റില്ല, അത് നടിമാർ ചെയ്യുന്ന ത്യാഗമാണ്, പക്ഷേ മേനി പ്രദർശനം മാത്രമാകരുത്, സംയുക്ത വർമ്മ പറഞ്ഞത് കേട്ടോ

അവരവർക്ക് ഇഷ്ടമുള്ളത് പോലെ ആളുകളെ നമ്മളെ വിധിക്കാൻ വിടുന്നത് രസമാണെന്നാണ് ചിത്രത്തോട് ഒപ്പം അമൃത കുറിക്കുന്നത്. അനുഗ്രഹീതമായ നിശബ്ദത, ആത്മാവിന് ഒരുപാട് സമാധാനം നൽകുന്ന ഒന്നാണെന്നും അമൃത പറയുന്നത്. ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.

നേരത്തെ അമൃതയുടേയും ഗോപി സുന്ദറിന്റേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ ചില സദാചാര വാദികൾ താരങ്ങൾക്ക് എതിരെ രംഗത്ത് എത്തുകയായിരുന്നു.

ഭാര്യ പ്രയയമായുള്ള ബന്ധം പിരിയാതെ തന്നെ ലിവിങ് റിലേഷൻഷിപ്പിൽ ഉണ്ടായിരുന്നു ഗായിക അഭയ ഹിരൺമയി ഒഴിവാക്കിയിട്ടാണ് ഗോപി സുന്ദർ അമൃതയുമായി പ്രണയത്തിലാകുന്നത്. ഇതടക്കം ചൂണ്ടി കാണിച്ചായിരുന്നു സാദാചാരവാദികൾ താരങ്ങൾക്കെതിരെ അക്രമം നടത്തിയത്.

എന്നാൽ വിമർശനങ്ങളോട് പ്രതികരിക്കാൻ അമൃതയും ഗോപിയും കൂട്ടാക്കിയിരുന്നില്ല. പകരം ഓരോ ദിവസവും വ്യത്യസ്തമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ട്രോളൻമാർക്ക് മറുപടി കൊടുക്കുന്നത്. എന്നാൽ സാദാചാരവാദികളെ ട്രോളാനും ഗോപികയും അമൃതയും മറന്നിരുന്നില്ല.

മറ്റുള്ളവരുടെ സ്വകാര്യതയിൽ അനാവശ്യമായി ഇടപെടുന്ന സോഷ്യൽ മീഡിയയിലെ തൊഴിലില്ലാ കൂട്ടങ്ങൾക്ക് ഞങ്ങളുടെ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നുവെന്നായിരുന്നു പരിഹാസം. ട്രോളിനൊപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ഒരിക്കൽകൂടി പോസ്റ്റ് ചെയ്താണ് അമൃതയും ഗോപി സുന്ദറും സോഷ്യൽ മീഡിയയുടെ കൈയ്യടി നേടിയത്.

Also Read:
ഹെലി കോപ്റ്ററിന്റെ ചിറക് വന്നിടിക്കുമെന്ന് സുകുവേട്ടന് ജയൻ മുന്നറിയിപ്പ് നൽകിയിരുന്നു: ജയന്റെ അന്ത്യത്തെ കുറിച്ച് അന്ന് സുകുമാരൻ പറഞ്ഞത് വെളിപ്പെടുത്തി മല്ലിക

ആഴ്ചകൾക്ക് മുമ്പായിരുന്നു ഗോപി സുന്ദർ അമൃത സുരേഷുമായുള്ള ചിത്രം പോസ്റ്റ് ചെയ്തത്. അതിനു ചുവടെ പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്ബു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന് കുറിയ്ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രനടയിൽ നിന്നും തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽനിന്നുമുള്ള ചിത്രങ്ങളും താരങ്ങൾ പങ്കുവെച്ചിരുന്നു.

Advertisement