മലയാളത്തിന്റെ ജനപ്രിയ നടൻ ദിലീപ് നായകനായി എത്തി തകർപ്പൻ വിജയം നേടിയ ചിത്രമായിരുന്നു മിസ്റ്റർ ബട്ട്‌ലർ. ശശി ശങ്കർ സംവിധാനം ചെയ്ത 2000ൽ പുറത്തിറങ്ങി മലയാളികളെ മുഴുവൻ ചിരിപ്പിച്ച സിനിമ കൂടിയാണ് മിസ്റ്റർ ബട്ട്ലർ.
ദിലീപിന് പുറമേ കലാഭവൻ മണിയും ഇന്നസെന്റും ഫിലോമിനയും കൊച്ചിൻ ഹനീഫയും ജനാർദ്ദനനും കൽപ്പനയും എല്ലാം തകർപ്പൻ പ്രകടനം ആയിരുന്നു ഈ സിനിമയിൽ കാഴ്ച വെച്ചത്. ഈ ചിത്രത്തിൽ നായിക ആയി വന്നത് രുചിത പ്രസാദ് എന്ന കന്നഡിക്കാരി ആയിരുന്നു. രാധിക മേനോൻ എന്ന കഥാപാത്രത്തെ ആയിരുന്നു രുചിത അവതരിപ്പിച്ചത്.
ഒരു രാത്രി നായകനും നായികയും ലിഫ്റ്റിൽ കുടുങ്ങി പോകുന്നതും. നായകൻ അവർക്ക് വേണ്ടി ഒരു മിനി അടുക്കള റെഡി ആക്കുകയും, വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി കൊടുക്കുന്ന സീൻ ഒക്കെ മലയാളി പ്രേക്ഷകർ ഇന്നും ഓർത്തു ഇരിക്കുന്നതാണ്. വിദ്യാസാഗർ ഈണം നൽകിയ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് ആയിരുന്നു.
പിന്നീട് 2003 ൽ ശ്രീകുമാർ സംവിധാനം ചെയ്ത ഒന്നാം രാഗം എന്ന ചിത്രത്തിലും നടി എത്തുകയുണ്ടായി. സിനിമ ശ്രദ്ധിക്കപെടാത്തതു കൊണ്ട് തന്നെ പിന്നീട് മലയാളത്തിൽ നിന്നും നടിക്ക് അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല. അതേ സമയം ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് മുകേഷും ആനിയും പ്രധാന കഥാപാത്രങ്ങളായി എത്തിയ രുചിതയെ ആയിരുന്നു.
കണ്ടേൻ സീതയെ എന്നായിരുന്നു ചിത്രത്തിന് നൽകിയ പേര്. കമലഹാസൻ ആയിരുന്നു നായകൻ. എന്നാൽ സംവിധായകനും കമൽ ഹാസനും തമ്മിൽ ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം മുടങ്ങുകയായിരുന്നു.
ബാംഗ്ലൂരിൽ ജനിച്ചുവളർന്ന രുചിതക്ക് മോഡലിംഗ് ആയിരുന്നു താൽപര്യം. 1995ൽ മിസ്സ് ബാംഗ്ലൂർ പട്ടം നടിയെ തേടി എത്തിയിരുന്നു. രംഗോലി എന്ന കന്നട ചിത്രത്തിലൂടെയാണ് നടി സിനിമാ അഭിനയ രംഗത്തേക്ക് പ്രവേശിച്ചത്. അതേ വർഷം തന്നെ ജെബിലമ്മ പെല്ലി എന്ന തെലുങ്ക് ചിത്രത്തിലൂടെ നടി തെലുങ്കിലും എത്തി.
തകർപ്പൻ വിജയം നേടിയ ജെബിലമ്മ പെല്ലിയിൽ ഡബിൾ റോളിൽ ആയിരുന്നു രുചിത എത്തിയത്. സിനിമയിലെ മധുരവാണി, ലക്ഷ്മി എന്നീ കഥാപാത്രങ്ങളെ നടി മികച്ചതാക്കുകയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. 1999ല് തൊണ്ണൂറ്റിയൊമ്പത്തിൽ അർജ്ജുൻ നായകൻ ആയി എത്തിയ കണ്ണോടു കാൺപതെല്ലാം എന്ന ചിത്രത്തിലൂടെ തമിഴിലും തുടക്കം കുറിച്ചു.
അധികം വൈകാതെ തന്നെ നടിയെ തേടി മലയാളത്തിൽ നിന്നും അവസരം എത്തുക ആയിരുന്നു. ബോളിവുഡ് സംവിധായകൻ എംഎഫ് ഹുസൈൻ ഒരു ഹിന്ദി പ്രോജക്ട് രുചിതയും ആയി ഒപ്പിട്ടെങ്കിലും ചിത്രം നടന്നില്ല. നിരവധി പരസ്യ ചിത്രത്തിൽ നടി അഭിനയിച്ചിരുന്നു. 2008 ൽ കന്നഡ ചിത്രമായ നവശക്തി വൈഭവ എന്ന ചിത്രത്തിൽ ആയിരുന്നു നടി അവസാനമായി അഭിനയിച്ചത്. പിന്നീട് ഇതുവരേയും നടിയെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്.