ഒരുകാലത്ത് ബോളിവുഡ് സിനിമയിൽ തെന്നിന്ത്യൻ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടി ആയിരുന്നു സുചിത്ര കൃഷ്ണമൂർത്തി. പരസ്യ ചിത്രങ്ങളിലും സജീവ സാന്നിധ്യമായിരുന്നു താരം. അഭിനയത്തിന് പുറമേ ഗാന ആലാപനത്തിലും എഴുത്തിലുമെല്ലാം അവർ കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെ ആയിരുന്നു താരം അഭിനയരംഗത്തേക്ക് എത്തിയത്.
കഭി ഹാൻ കഭി നാ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ഷാരൂഖ് ഖാന് ഒപ്പം വരെ അഭിനയിച്ചിട്ടുള്ള നടിയാണ് സുചിത്ര. ജയറാം നായകനായ 1991ൽ പുറത്തിറങ്ങിയ കിലുക്കാംപെട്ടി എന്ന ചിത്രത്തിൽ നായിക ആയി എത്തിയത് സുചിത്ര കൃഷ്ണമൂർത്തി ആയിരുന്നു. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സുചിത്രയെത്തേടി നിരവധി അവസരങ്ങൾ ആയിരുന്നു എത്തിയത്.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്തായിരുന്നു സംവിധായകൻ ശേഖർ കപൂറും ആയുള്ള സുചിത്രയുടെ വിവാഹം. അധികം വൈകാതെ ഇരുവരും വേർപിരിയുക ആയിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേള എടുത്തു എങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവ് ആയിരുന്നു താരം നടത്തിയത്.
2007ൽ ആയിരുന്നു സുചിത്ര നിയമപരമായി വിവാഹ മോചിത ആയത്. കാവേരി കൃഷ്ണ മൂർത്തിയാണ് ഇരുവരുടെയും മകൾ. അടുത്തിടെ തന്റെ വിവാഹ ജീവിതത്തെക്കുറിച്ച് സുചിത്ര തുറന്നു പറഞ്ഞിരുന്നു. ഭർത്താവിന്റെ പുരുഷാധിപത്യ നിലപാടുകൾ മൂലമാണ് താൻ അഭിനയം ഉപേക്ഷിച്ചതെന്ന് സുചിത്ര പറയുന്നു.
1997ൽ ശേഖർ കപൂറിനെ വിവാഹം കഴിക്കുമ്പോൾ താൻ ഒരു കൗമാരക്കാരി മാത്രമായിരുന്നു. മകൾ പിറന്നിട്ടും ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചകൾ തുടർന്നുവെന്നും ഒടുവിൽ വിവാഹ മോചനം നേടാൻ തീരുമാനിക്കുക ആയിരുന്നു എന്നും സുചിത്ര പറയുന്നു. ആളുകൾ എന്നെ ഏറെ ബഹുമാനത്തോടെ അണ് കണ്ടിരുന്നത്.
പക്ഷെ, എനിക്ക് സെൽഫ് റെസ്പെക്ട് ഇല്ലായിരുന്നു. അതെന്നെ തന്നെ കുറച്ചുകഴിഞ്ഞപ്പോൾ ദുർബ്ബലപ്പെടുത്തിക്കളഞ്ഞു. അഭിനയം തിരഞ്ഞെടുത്തപ്പോൾ ആദ്യം എന്റെ മാതാപിതാക്കളാണ് നിരുത്സാഹപ്പെടുത്തിയത്. പിന്നീട് വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവും. അദ്ദേഹത്തിന് ഞാൻ അഭിനയിക്കുന്നതിൽ താത്പര്യമില്ലായിരുന്നു.
അതുകൊണ്ടാണ് വിവാഹശേഷം ഞാൻ സിനിമയിൽ നിന്നും പൂർണ്ണമായും വിട്ടുനിന്നത്. നിങ്ങൾ നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യുന്നതിനെ മറ്റുള്ളവർ എന്തിന് എതിർക്കണം അതൊരു പുരുഷാധിപത്യ മനോഭാവമാണ്. എന്റെ ആദ്യ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഞാൻ സിനിമ വിട്ടു.
സിനിമ ഉപേക്ഷിക്കാൻ ഏകകാരണം വിവാഹം മാത്രമായിരുന്നു. പക്ഷെ, ഞാൻ സംഗീതം തുടർന്നു പോന്നിരുന്നു, അഭിനയത്തിന്റെ അത്ര കുഴപ്പം സംഗീതത്തിന് ഇല്ലായിരുന്നു അത് നേട്ടമായെന്നും സുചിത്ര കൃഷ്ണമൂർത്തി വെളിപ്പെടുത്തുന്നു.