പുള്ളിക്ക് ഞാൻ തേക്കുമോ എന്ന പേടിയായിരുന്നു, അങ്ങനെ രെജിസ്റ്റർ മാര്യേജ് ചെയ്തു, ഒരുവർഷം കഴിഞ്ഞപ്പോൾ ആണ് വീട്ടിൽ അറിയുന്നത്: വിവേക് ഗോപന്റെ ഭാര്യ സുമി മേരി തോമസ്

5357

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ് പരമ്പരയായ പരസ്പരം എന്ന സീരിയലിലൂടെ മലയാളം
മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് വിവേക് ഗോപൻ. വിവേക് ഗോപൻ എന്ന് പറയുന്നതിനേക്കാൾ ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുമ്പോഴാകും അദ്ദേഹം പ്രേക്ഷകർക്ക് ഏറെ സുപരിചിതനാകുന്നത്.

ഫിറ്റ്‌നസ് ഫ്രീക്കനായി എത്തിയ വിവേക് പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് സൂരജേട്ടനായി മാറുന്നത്. പരസ്പരം അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്. അതേ സമയമ വിവേക് ഗോപൻ ഇപ്പോൾ കാർത്തിക ദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.

Advertisements

അതേ സമയം യഥാർത്ഥ ജീവിതത്തിൽ വിവേകിന്റെത് ഒരു പ്രണയ വിവാഹം ആയിരുന്നു. സുമി മേരി തോമസ് എന്ന ക്രിസ്ത്യൻ യുവതിയെ ആണ് വിവേക് പ്രണയിച്ച് വിവാഹംകഴിച്ചത്. ഇപ്പോഴിതാ വിവേകിന്റെ ഭാര്യ സുമിയുടെ തുറന്നു പറച്ചിൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

Also Read
എന്തെങ്കിലും ചോദിക്കാൻ പോലും പേടിയായിരുന്നു, അമ്മയായി അവരെ എനിക്ക് കാണാൻ സാധിച്ചിരുന്നില്ല: അന്ന് ശ്രീവിദ്യ പറഞ്ഞത്

സുമി മേരി തോമസിന്റെ വാക്കുകൾ ഇങ്ങനെ:

വട്ട പൂജ്യത്തിൽ നിന്നുമാണ് ഞങ്ങൾ ജീവിതം ആരംഭിക്കുന്നത്. ഞങ്ങൾ ആരും അല്ലായിരുന്നു വളരെ സാധാ ആളുകൾ തന്നെയായിരുന്നു. ഞങ്ങൾ ലവ് മാര്യേജ് ആണ് വീട്ടുകാർ പിന്നീട് അക്‌സപ്റ്റ് ചെയ്തു എങ്കിലും ആദ്യം ഞങ്ങൾ രെജിസ്റ്റർ മാര്യേജ് ചെയ്തു. പിന്നീടാണ് പള്ളിയിൽ ഒക്കെ വച്ചിട്ട് വിവാഹം കഴിച്ചു ഒന്നാത്. ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത് സജ്ന നജാമിന്റെ ഡാൻസ് ട്രൂപ്പിൽ വച്ചാണ്.

അവിടെ വിവേക് വരുമായിരുന്നു അങ്ങനെയാണ് പരിചയപ്പെടുന്നത്. ഞാൻ സിനിമാറ്റിക് ഡാൻസ് ആയിരുന്നു പ്രാക്ടീസ് ചെയ്തത്. അങ്ങനെ പ്രണയം തുടങ്ങി. നാലു വർഷത്തോളം പ്രണയിച്ചു. പിന്നീടാണ് വിവാഹത്തിലേക്ക് കടന്നത്. ഒളിച്ചോടിയൊന്നും ഇല്ല. പുള്ളിക്ക് ഞാൻ തേക്കുമോ എന്ന പേടി ആയിരുന്നു. ഒളിച്ചോട്ടം ഒന്നുമല്ല വിവേക് രജിസ്റ്റർ മാര്യേജ് ചെയ്യാം എന്ന് പറഞ്ഞു. ആദ്യം ഞാൻ നോ പറഞ്ഞു.

അപ്പോൾ ഞാൻ അദ്ദേഹത്തെ തേക്കും എന്ന് പറയാൻ തുടങ്ങി. അപ്പോൾ പിന്നെ നമ്മൾ തെളിയിക്കണമല്ലോ തേക്കില്ല എന്ന്. അങ്ങനെ രെജിസ്റ്റർ മാര്യേജ് ചെയ്തു. അത് കഴിഞ്ഞു ഒരുവർഷം കഴിഞ്ഞപ്പോൾ ആണ് വീട്ടിൽ അറിയുന്നത്. ആ സമയം വിഷയം ആയി. അങ്ങനെ ഇവിടെ നിക്കാൻ ആകില്ല കെട്ടി വീട്ടിൽ നിന്നും പൊക്കോളാൻ വീട്ടുകാർ പറഞ്ഞു. അങ്ങനെയാണ് ഔദ്യോഗികമായി പള്ളിയിൽ വച്ച് വിവാഹം കഴിക്കുന്നത്.

പള്ളിയിൽ വച്ച് നടന്ന കല്യാണത്തിന് ശേഷമാണ് ജീവിതം ആരംഭിക്കുന്നത്. വളരെ നോർമൽ ആയ ജീവിതം ആയിരുന്നു. അങ്ങനെ വലിയ സ്വപ്നങ്ങളും കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. വിവേക് വല്ലപ്പോഴുമേ ചൂടാവുകയോള്ളൂ. അതിപ്പോൾ മകന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ഇനി സിദ്ധാർത്ഥിന്റെ കാര്യത്തിൽ ചൂടാവുന്ന സമയത്തു ആണെങ്കിലും ഞങ്ങൾ ഇച്ചിരി കെയർഫുൾ ആയിരിക്കും. അന്നേരം ആണ് ഞങ്ങൾ അച്ഛൻ അമ്മ റോളിലേക്ക് മാറുന്നത്. ജീവിതം സുന്ദരമാക്കിയതിന് ദൈവത്തോട് ഒരുപാട് നന്ദിയുണ്ടെന്നും സുമി മേരി തോമസ്

Also Read
ഗുജറാത്തുകാരി വരദയെ പ്രണയിച്ചത് എങ്ങനെയെന്ന് ജിഷിൻ മോഹൻ, ആദ്യം കാണുമ്പോൾ ജിഷിൻ ഒരു അലമ്പൻ ആയിരുന്നുവെന്ന് വരദ

Advertisement