മണിച്ചിത്ത്രത്താഴിലെ നാഗവല്ലിയുടെ രാമനാഥനെ ഓർമ്മയില്ലേ, അദ്ദഹം ഇന്ന് 101 മക്കളുടെ പിതാവാണ്, നടൻ ശ്രീധറിന്റെ വിശേഷങ്ങൾ ഇങ്ങനെ

6768

മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർഹിറ്റ് സിനിമകളിൽ ഒന്നാണ് ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്ത്രത്താഴ് എന്ന സിനിമ. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച ഈ സിനിമയുടെ രചന മധുമുട്ടം ആയിരുന്നു നിർവ്വഹിച്ചത്.

മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ സൂപ്പർതാരം സുരേഷ്് ഗോപി, സൂപ്പർനടി ശോഭന, ഇന്നസെന്റ്, നെടുമുടിവേണു, ഗണേഷ് കുമാർ, തിലകൻ, കുതിരവട്ടം പപ്പു, വിനയാപ്രസാദ് തുടങ്ങി വമ്പൻ താരനിരയായിരുന്നു മണിച്ചിത്തത്താഴിൽ അണിനിരന്നത്.

Advertisements

അതേ സമയം മണിച്ചിത്ത്രത്താഴിൽ ഒരു നിർണായക വേഷത്തിൽ മറ്റൊരു നടൻ കൂടി എത്തിയരുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളേയും മലയാളി പ്രേക്ഷകരുടെ മനസിൽ തങ്കലിപികളിൽ കൊത്തി വെച്ചിരിക്കുന്നവയാണ്.

ചിത്രത്തിൽ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ കഥയിലെ രാമനാഥൻ എന്ന നർത്തകനെ അവരിപ്പിച്ച നടനെയും മലയാളികൾ ഒരിക്കലും മറക്കാൻ ഇടയില്ല. രാമനാഥനായി സിനിമയിൽ എത്തിയത് കന്നഡയിലെ പ്രശസ്ത നടൻ ഡോ. ശ്രീധർ ശ്രീറാം ആയിരുന്നു.

കന്നടയിൽ ഏകദേശം 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ച അദ്ദേഹം പറയുന്നതാ രാമനാഥനാണ് ഇന്നും തന്റെ മറക്കാനാകാത്ത കഥാപാത്രം എന്നാണ്. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്.

Also Read
പൂർണിമയ്ക്കും കാവ്യാ മാധവനും പേളി മാണിക്കും പിന്നാലെ ദിയ കൃഷ്ണയും, സംഭവമറിഞ്ഞ് പിന്തുണയും ആശംസകളുമായി ആരാധകരും

മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ചും ഒരു തമിഴ് സിനിമ ചെയ്തിരുന്നുവന്നും ശ്രീധർ പറയുന്നു. അതേ സമയം ഇപ്പോൾ അദ്ദേഹം ബാഗ്ലൂരിൽ നൃത്ത വിദ്യാലയം നടത്തുന്നുണ്ട്. നൂറോളം കുട്ടികൾ ആണ് ഖേച്ചര എന്ന നൃത്ത വിദ്യാലയത്തിൽ പഠിക്കുന്നത്.

അതേ സമയം അദ്ദേഹത്തിന്റൈ റിതംബര എന്ന വീടിനും മണിച്ചിത്ത്രത്താഴിലെ തെക്കിനിക്കും സമാനതകൾ ഏറെയാണ്. തന്റെ തന്റെ ഏക മകൾ അനിഘയേയും ചേർത്ത് തനിക്ക് 101 മക്കളുണ്ട് എന്ന് ഏറെ രസകരായി പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ ഓർമ്മകൾ പൊടിതട്ടിയെടുക്കുന്നത്.

മണിച്ചിത്രത്താഴ് എന്ന സിനിമക്ക് ശേഷം ഞാൻ നൃത്തത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ഞാൻ സിനിയിൽ വലിയ തിരക്കുകളിലേക്ക് പോയ്കൊണ്ടിരുന്നപ്പോൾ നൃത്തം എന്നെ തിരികെ വിളിച്ചു, പിന്നെ ഞാൻ അതിൽ അലിഞ്ഞു തീരുകയായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.

Also Read
എന്നെ കണ്ടാൽ കാവ്യചേച്ചിയെ പോലുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്, അതു കേൾക്കുമ്പോൾ ഒരു സന്തോഷമാണ്: തുറന്നു പറഞ്ഞ് അനു സിത്താര

മണിച്ചിത്രത്താഴ് ശരിക്കും ചരിത്രമാണ്. ഇന്നും എല്ലാ മാസവും ഏതെങ്കിലും ചാനലിൽ മണിച്ചിത്രത്താഴ് ഉണ്ടാകും. അന്ന് ഫോൺ വിളികൾ ഉറപ്പാണ്. ഇപ്പോഴും എന്നെ തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്, വിദേശ രാജങ്ങളിൽ പരിപാടികൾക്ക് പോകുമ്പോഴും അവിടെയും ഒരുപാട് പേര് രാമനാഥനെ കാണാനും പരിചയപ്പെടാനും ഓടി എത്താറുണ്ട് അതൊരു ഭാഗ്യമാണെന്നും അദ്ദേഹം പറയുന്നു.

രാമനാഥന്റെ കഥാപാത്രത്തെക്കുറിച്ചു ഫാസിൽ സാർ പറഞ്ഞപ്പോൾ എന്റെ പേര് നിർദ്ദേശിച്ചത് ശോഭനയാണ്. വളരെ സങ്കീർണമായ അവതരണ രീതിയാണ് മണിച്ചിത്രത്താഴിന്റേത്. ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ. ക്ലൈമാക്‌സാണ് ഏറ്റവും കുഴപ്പം പിടിച്ചത്.

ഞാനും ശോഭനയും പ്രൊഫഷനൽ നർത്തകരായതിനാൽ നൃത്തസംവിധായകൻ തന്നെയാണ് ഒരു മുറൈ വന്ത് എന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത്. ശോഭനയാണ് സ്റ്റെപ്പുകൾ ഏറെയും നിർദേശിച്ചത്. നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട്. ഈ രംഗം എങ്ങനെ വേണം എന്ന് ഫാസിൽ സാറും മറ്റു യൂണിറ്റുകളുടെ ചുമതല വഹിച്ചിരുന്ന സംവിധായകരായ പ്രിയദർശനും സിബി മലയിലും സിദ്ധിഖ് ലാലുമെല്ലാം ചർച്ച ചെയ്യുകയാണ്.

നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിർദേശം അവർക്കിഷ്ടപ്പെട്ടു. അങ്ങനയാണ് ആ രംഗം ഉണ്ടായതെന്നും ശ്രീധർ പറയുന്നു. കേരളവുമായി വളരെ അടുത്ത ബദ്ധമാണ് എനിക്ക്, സൂര്യ കൃഷ്ണമൂർത്തി സാറിന്റെ നൃത്തപരിപാടികളിൽ കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലുള്ള വേദികളിലും ഞാൻ പ്രോഗ്രാം അവതരിപ്പിച്ചിരുന്നു. ഭാര്യ അനുരാധ, എന്റെ ശിഷ്യ ആയിരുന്നു.

Also Read
കല്യാണത്തിന് മുൻപ് ഒത്തിരിപേർ എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു പക്ഷേ, ഭർത്താവുമായി വേർപിരിഞ്ഞതിന്റെ കാരണം ആദ്യമായി വെളിപ്പെടുത്തി സീമ ജി നായർ

ആ സമയം മുതൽ ഞാൻ ആ കുട്ടിയെ ശ്രദ്ധിച്ചിരുന്നു. വിവാഹം ആലോചനകൾ നടക്കുമ്പോൾ എനിക്ക് ആദ്യം ഓർമ വന്നത് അനുവിന്റെ മുഖമാണ്. ശേഷം വീട്ടുകാരുടെ സമ്മതോടെ വിവാഹം. ഒരു മകൾ ബികോം റാങ്ക് ഹോൾഡറാണ്. കലാക്ഷേത്രയിലെ പഠനത്തിന് ശേഷം ഞങ്ങളോടൊപ്പം വേദികളിൽ സജീവമാണ് മകളും എന്നു പറയുന്നു മലയാളികളുടെ പ്രിയങ്കരനായി രാമനാഥൻ.

Advertisement