പ്ലസ്ടൂ പരീക്ഷയിൽ ഫുൾ എ പ്ലസ്സ് , അഭിനയത്തിൽ മാത്രമല്ല പഠനത്തിലും മിടുക്കിയാണെന്ന് തെളിയിച്ച് ബേബി നയൻതാര

59

മലയാളത്തിലെ ശ്രദ്ധേയയായ ബാലതാരമായിരുന്നു ഒരു കാലത്ത് ബേബി നയൻതാര. കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ നാലുവയസുള്ളപ്പോൾ അഭിനയിച്ചാണ് ബേബി നയൻതാര മലയാള സിനിമയിലേക്ക് എത്തുന്നത്.

കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മോഹൻലാൽ, കാവ്യാമാധവൻ എന്നിങ്ങളെ വൻ താരനിരയ്ക്കൊപ്പമാണ് നയൻതാര സിനിമയിൽ ചുവടുവച്ചത്. പത്ത് വർഷത്തെ അഭിനയ ജീവിതത്തിൽ 26 ചിത്രങ്ങളിൽ നയൻതാര ശ്രദ്ധേയമായ വേഷങ്ങൾ അഭിനയിച്ച് കൈയ്യടി നേടുകയും ചെയ്തു.

Advertisements

ഇപ്പോൾ സിനിമകളിൽ നിന്നും വിട്ട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന നയൻതാരയ്ക്ക് പതിനേഴ് വയസാണ് പ്രായം. തിരുവനന്തപുരത്തെ ക്രൈസ്റ്റ് നഗർ സ്‌കൂളിൽനിന്നും വർഷങ്ങൾക്ക് മുമ്പേ കൊച്ചിയിലേക്ക് നയൻതാരയുടെ കുടുംബം മാറിയിരുന്നു.

കൊല്ലം സ്വദേശിയായ മണിനാഥ് ചക്രവർത്തിയുടെയും, ബിന്ദുമണിനാഥിന്റെയും ഇളയമകളാണ് നയൻതാര. രണ്ടുവയസുകാരൻ അയാനാണ് നയൻതാരയുടെ അനുജൻ. 15 വർഷം പ്രായവ്യത്യാസമാണ് ഇവർ തമ്മിലുള്ളത്.

മൂന്നുവർഷങ്ങൾക്ക് മുമ്പ് സിനിമാ അഭിനയത്തിൽനിന്നും നയൻതാര ഇടവേളയെടുത്തിരുന്നു. താരരാജാക്കൻമാരുടെ മക്കളുടെ നായികയാവാൻ അവസരം കിട്ടിയെങ്കിലും പഠനം കഴിഞ്ഞ ശേഷം മതി അഭിനയമെന്നായിരുന്നു താരത്തിന്റെ തീരുമാനം.

ഇപ്പോൾ തൃപ്പുണിത്തുറയിലെ ചോയിസ് സ്‌കൂളിൽ നിന്നും ഇപ്പോൾ പ്ലസ് ടു എഴുവി വിജയിച്ചിരിക്കയാണ് നയൻതാര. സിനിമയിൽ നിന്നും മാറിനിൽക്കാനുള്ള നയൻതാരയുടെ തീരുമാനം ഒട്ടും തെറ്റിയിട്ടില്ലെന്ന് തന്നെയാണ് റിസൾട്ടിൽ നിന്നും മനസിലാകുന്നത്.

പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയാണ് കുഞ്ഞുതാരം മികവു തെളിയിച്ചത്. 94.2 ശതമാനം മാർക്കോടെയാണ് കൊമേഴ്സ് സ്ട്രീമിൽ പഠിച്ച താരത്തിന്റെ മിന്നും വിജയം. സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ് നയൻതാര.

ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ നിരന്തരമായി താരം പങ്കുവയ്ക്കാറുണ്ട്. മികച്ച വിജയം നേടിയ നയൻതാരയുടെ മാർക്കറിഞ്ഞ് സിനിമാലോകത്തുള്ളവർ പോലും അഭിനന്ദനവുമായി എത്തുകയാണ്. മറുപടി, ലിറ്റിൽ സൂപ്പർമാൻ തുടങ്ങിയ ചിത്രങ്ങളിലാണ് നയൻതാര ഒടുവിൽ അഭിനയിച്ചിരുന്നു.

സിനിമയിലേക്ക് തിരികേ വരണമെന്ന് തന്നെയാണ് നയൻതാരയുടെ ആഗ്രഹം. തിരിച്ചുവരവിൽ ദുൽഖർ സൽമാനൊപ്പവും സൂര്യക്കുമൊപ്പം ചെറിയ റോളിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹവും നയൻതാരയ്ക്കുണ്ട്.

Advertisement