മികച്ച നടനാവാൻ മോഹൻലാലും മമ്മൂട്ടിയും ദുൽഖറും പ്രണവും തമ്മിൽ കടുത്ത മൽസരം, നാലുപേർക്കും ഭീഷണിയായി ഇഞ്ചോടിഞ്ച് പോരാടി ഇന്ദ്രൻസും, ഇത്തവണത്തെ സംസ്ഥാന അവാർഡ് പൊരിക്കും

284

ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഈ മാസം ഒടുവിൽ ഉണ്ടാകുമെന്ന് സൂചന. 2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കും അഭിനേതാക്കൾക്കും സാങ്കേതിക പ്രവർത്തകർക്കും ഉളള അവാർഡാണ് പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷം സെൻസർ ചെയ്തതും റിലീസ് ആയതുമായ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് പ്രഖ്യാപിക്കുന്നത്.

അതേ സമയം ഇത്തവണ മലയാള സിനിമയിലെ മുൻനിര സൂപ്പർ താരങ്ങളും യുവ തലമുറയും തമ്മിൽ കനത്ത പോരാട്ടം ആണ് നടക്കുന്നത് എന്നാണ് സൂചന. മികച്ച നടനാകാൻ സീനിയർ സൂപ്പർ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ മുതൽ യുവതലമുറക്കാരായ പ്രണവ് മോഹൻലാൽ, ദുൽഖൻ സൽമാൻ, ഉണ്ണി മുകുന്ദൻ വരെ രംഗത്തുണ്ട്.

Advertisements

മികച്ച നടിയാകാൻ മഞ്ജുവാര്യർ, ഉർവ്വശി, മീന, പാർവ്വതി തിരുവോത്ത്, അന്ന ബെൻ തുടങ്ങിയവരും മത്സരിക്കുന്നു.പ്രാഥ മിക ഘട്ട സ്‌ക്രീനിംഗ് മോയ് 17ന് അവസാനിക്കും. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാരുടേയും നായിക മാരുടേയും ചിത്രങ്ങൾ ഒന്നിച്ച് സംസ്ഥാന ചലച്ചിത്ര അവാർഡിന് എത്തുന്നത് ഇതാദ്യമായാണ്.

Also Read:
എനിക്ക് ജഗദീഷിന്റെ നായികയാകാൻ താൽപ്പര്യമില്ല, കാരണം സഹിതം സംവിധായകനോട് സുചിത്ര; പിന്നെ സംഭവിച്ചത് ഇങ്ങനെ

മമ്മൂട്ടിയ്ക്കും മോഹൻലാലിനും സുരേഷ് ഗോപിയ്ക്കുമൊപ്പം ഇത്തവണ ഇന്ദ്രൻസും കടുത്ത മത്സരമാണ് കാഴ്ച്ചവെയ്ക്കുന്നത്. മോഹൻലാലും പ്രണവും, മമ്മൂട്ടിയും ദുൽഖറും ഇത്തവണ മികച്ച നടനാകാകാൻ മത്സരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.

മോഹൻലാൽ നായകനായ ദൃശ്യം 2, മമ്മൂട്ടി നായകനായ വൺ, ദുൽഖർ സൽമാൻ നായകനായ കുറുപ്പ്, പ്രണവ് മോഹൻലാൽ നായകനായ ഹൃദയം, ഫഹദ് ഫാസിൽ നായകനായ ജോജി, ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ഇന്ദ്രൻസ് നായകനായെത്തിയ ഹോം എന്നിവയെല്ലാം ഇത്തവണ മത്സര രംഗത്തുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, പാർവതി തിരുവോത്ത് തുടങ്ങിയ അഭിനേതാക്കളെല്ലാം പ്രാഥമിക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, അന്ന ബെൻ, മംമ്ത മോഹൻദാസ്, സുരഭി ലക്ഷ്മി, രജീഷ വിജയൻ, നിമിഷ സജയൻ, മീന, ഉർവശി, മഞ്ജു പിള്ള, ലെന, കല്യാണി പ്രിയദർശൻ, തുടങ്ങിയവരുടെ ചിത്രങ്ങൾ മത്സരത്തിനുണ്ട്. ഇതിൽ മഞ്ജു വാര്യരുടെ മൂന്നു ചിത്രങ്ങളാണ് മത്സരരംഗത്തുള്ളത്. 142 സിനിമകളാണ് സ്‌ക്രീനിംഗിലുള്ളത്. ഇതിൽ റിലീസ് ചെയ്യാത്ത സിനിമകളുമുണ്ട്. ഹോം, ചുരുളി, ഹൃദയം, ജോജി തുടങ്ങിയ സിനിമകൾ മത്സരത്തിനുണ്ട്.

Also Read:
ജാസ്മിനെ നോക്കിക്കോണെ റോൺസാ… നിമിഷ പടിയിറങ്ങുമ്പോൾ അങ്ങിനെ പറയാൻ കാരണമെന്താണ് ;ശത്രുക്കളെ വരെ പുഞ്ചിരിയാൽ നേരിടുന്ന വ്യക്തി: റോണ്‌സൺ വിൻസെന്റിനെ കുറിച്ചുള്ള ആരാധകന്റെ കുറിപ്പ്

ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് പുരസ്‌കാര നിർണ്ണയ സമിതിയുടെ അദ്ധ്യക്ഷൻ. സംവിധായകൻ സുന്ദർദാസ്, സംവിധായകനും നിരൂപകനുമായ കെ ഗോപിനാഥൻ എന്നിവർ പ്രാഥമിക വിധി നിർണയത്തിനുള്ള രണ്ട് ഉപസമിതികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. ഈ മാസം അവസാനത്തോടെ പുരസ്‌കാരനിർണ്ണയം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

Advertisement