ഒരു വേദനയെ ഉള്ളു മനസ്സിൽ, കുറച്ചുകൂടിയൊക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്, ചക്കപ്പഴത്തിന്റെ അണിയറക്കാരോട് സബീറ്റാ ജോർജ്

6027

ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയായ ചക്കപ്പഴം മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ്. ഉപ്പും മുളകും എന്ന പരമ്പരയ്ക്ക് നും ശേഷം ആരംഭിച്ച സീരിയൽ ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കുകയായിരുന്നു.

ഉപ്പും മുളകും പോലെ ഒരു കുടുംബത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ തന്നെയാണ് ചക്കപ്പഴവും ചർച്ച ചെയ്തത്. ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ നർമ്മത്തിൽ ചാലിച്ചായിരുന്നു അവതരിപ്പിച്ചത്. ഇത് പ്രേക്ഷകരുടെ ഇടയിൽ വിജയിക്കുകയും ചെയ്തു.

Advertisements

Also Read:
അന്ന് പ്രിയങ്ക ചോപ്ര ഒരേ സമയം പ്രണയിച്ചത് രണ്ടു പേരെ, താരത്തിന്റെ ഫോൺ ബില്ല് കണ്ട് ഞെട്ടിപ്പോയെന്ന് വെളിപ്പെടുത്തൽ

കുഞ്ഞുണ്ണിയുടേയും ലളിതാമ്മയുടേയും മക്കളുടേയും കഥയാണ് ചക്കപ്പഴം. ഈ പരമ്പര പോലെ തന്നെ ഇതിലെ താരങ്ങളും വളരെ വേഗം തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയിരുന്നു. ചക്കപ്പഴത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സബീറ്റ ജോർജ്. സ്വന്തം പേരിനെക്കാളും ലളിതാമ്മ എന്നാണ് നടിയെ അറിയപ്പെടുന്നത്. ചക്കപ്പഴത്തിലൂടെയാണ് സബീറ്റ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്.

സിനിമയിലും സജീവമാണ് താരമിപ്പോൾ. ഇപ്പോഴിതാ ചക്കപ്പഴം കുടുംബത്തിനോട് ഒപ്പമുളള താരത്തിന്റെ ലാസ്റ്റ് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുടുംബാംഗങ്ങൾക്കൊപ്പമുള്ള അവസാന ചിത്രം എന്ന് എഴുതി കൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പം തന്നെ തന്റെ സീരിയൽ ഓർമയും പങ്കുവെച്ചിട്ടുണ്ട്.

പരമ്പരയിലെ തന്റെ അവസാനത്തെ എപ്പിസോഡ് ടെലികാസ്റ്റ് ചെയ്തതിന് ശേഷമാണ് നടി കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിരിഞ്ഞു പോയാലും ചക്കപ്പഴം ടീം എന്നും ഒന്ന് തന്നെ ആയിരിക്കുമെന്നാണ് തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ നടി പറയുന്നത്.

നടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ:

ചെറിയ ചെറിയ പിണക്കങ്ങളും, ഷൂട്ടിന് ആരെങ്കിലും താമസിച്ചു വരുകയോ, പ്രത്യേക പരിഗണന ആവശ്യപ്പെടുകയോ ചെയ്യുനപോഴുള്ള എന്റെ വഴക്കു പറച്ചിലുകൾ മാറ്റി നിർത്തിയാൽ ഞങ്ങൾ വലിയ ഹാപ്പി ഫാമിലിയാണ്. മുത്തശ്ശി മുതൽ കണ്ണാപ്പിവരെ. ഒരു കാര്യത്തിൽ നമ്മൾക്കെല്ലാവർക്കും ( മുൻപ് പോയവർക്കും, ഇത് വരെ ഒന്നിച്ചു നിന്നവർക്കും, പുതിയ ചക്കപ്പഴത്തിലേയ്ക്ക് വിളിക്കപ്പെട്ടവർക്കും ) അഭിമാനിക്കാം.

നമ്മളെ തമ്മിൽ ഭിന്നിപ്പിച്ചു ഭരിക്കാൻ നമ്മൾ ആരെയും സമ്മതിച്ചില്ല. അവസാനം വരെ. നാല് വഴിക്കു പോകുമ്പോൾ ഒരു വേദനയെ ഉള്ളു മനസ്സിൽ. കുറച്ചുകൂടിയൊക്കെ സത്യസന്ധത ആകാമായിരുന്നു ഞങ്ങളോട്. പുതിയ ചക്കപ്പഴത്തിന്റെ ആസൂത്രകർക്കും അതിലേക്കു പൈസ മുടക്കിയവർക്കും ഒക്കെ. പ്രത്യേകിച്ച് ചക്കപ്പഴം എന്നയെരു ബ്രാൻഡ് നെയിം തന്നെ ഉണ്ടാക്കാൻ ആദ്യം മുതൽ സാഹായിച്ചവർ എന്ന നിലക്ക്. അതൊക്കെ പോട്ടെ.

Also Read:
തടിച്ച ചുണ്ടിനും ചുണ്ടിന്റെ ഭംഗിക്കും വേണ്ടി നടി കീർത്തി സുരേഷ് ചെയ്തത് കണ്ടോ

അമ്മക്കിനി ഒരാഗ്രഹമേയുള്ളു. എന്റെ മക്കളും, കൊച്ചുമക്കളും ഒക്കെ വളർന്നു പന്തലിച്ചു അനേകർക്ക് തണലാകുന്ന ഫലവൃക്ഷങ്ങൾ ആയി മാറുക, സത്യസന്ധത കൈവിടാതെ. പിന്നെ നാളെ മുതൽ പുതിയ ചക്കപ്പഴം കണ്ടിട്ട് ഞങ്ങളെ സ്നേഹിക്കുന്ന ആരും ഈ പോസ്റ്റിന്റെ താഴെ വന്നു അതിലെ ആർട്ടിസ്റ്റുകളെ കുറ്റം പറഞ്ഞു എഴുതേണ്ട. അത് ഞങളെ സന്തോഷിപ്പിക്കുകയുമില്ല. ഒരുപാട് പ്രതീക്ഷയോടെ വന്നിരിക്കുന്ന അവരെയും നിങ്ങൾ സപ്പോർട്ട് ചെയ്യുക എന്നായിരുന്നു താരത്തിന്റെ കുറിപ്പ്.

അതേ സമയയം സബീറ്റയുടെ കുറിപ്പ് ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്. ആരാധകർ ഏറെ വേദനയോടെയാണ് പഴയ ലളിതാമ്മയ്ക്ക് ആരാധകർ യാത്ര പറയുന്നത്. നടി തന്നെയാണ് സീരിയലിൽ നിന്ന് മാറുന്ന കാര്യം ആരാധകരോട് പറഞ്ഞത്. ഒപ്പം തന്നെ പുതിയ ലളിതാമ്മയേയും പരിചയപ്പെടുത്തിയിരുന്നു. കോൺട്രാക്റ്റ് കാലാവതി കഴിഞ്ഞതിനെ തുടർന്നാണ് താരം സീരിയലിൽ നിന്ന് മാറിയത്.

ചക്കപ്പഴത്തിൽ നിന്ന് ഇത് നാലാമത്തെ താരമാണ് മാറിയിരിക്കുന്നത്. ആദ്യം അർജുൻ ആണ് മാറിയത്. പിന്നീട് ആശ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അശ്വതി ശ്രീകാന്തും ശ്രീകുമാറും പിൻമാറി. ഗർഭിണിയായതിനെ തുടർന്നാണ് അശ്വതി മാറിയത്. ശ്രീകുമാറിനും അശ്വതിയ്ക്കും പകരം താരങ്ങൾ എത്തിയിട്ടില്ല. മികച്ച സ്വീകാര്യ നേടി ചക്കപ്പഴം മുന്നോട്ട് പോകുമ്പോഴാണ് സീരിയലിൽ പുതിയ മാറ്റങ്ങൾ.

Also Read:
ട്രോളുകളും വി ദ്വേ ഷ പ്രസംഗങ്ങളും തീർന്നെങ്കിൽ ഇവിടെ ചിലത് കൂടിയുണ്ട്! വിമർശകർക്ക് ശക്തമായ മറുപടി, പുതിയ ചിത്രങ്ങൾ പങ്കു വച്ച് അമീർഖാന്റ മകൾ

Advertisement