അന്ന് റിമാ കല്ലിങ്കൽ പറഞ്ഞ കാര്യങ്ങൾ എനിക്ക് പാരയായി, ദേശിയ അവാർഡ് നേടിയിട്ടും സിനിമയിൽ അവസരങ്ങൾ കിട്ടാത്തതിനെ കുറിച്ച് സുരഭി ലക്ഷ്മി

132

മിനിസ്‌ക്രീനീലൂടെ എത്തി പിന്നീട് മലയാള സിനിമയിലും മികച്ച ഒരു പിടികഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സുരഭി ലക്ഷ്മി. എം80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെ സുരഭി ലക്ഷ്മി ആരാധകുടെ പ്രിയങ്കരിയായി മാറിയത്.

ഏതാണ്ടാ ഇരുപതിലധികം മലയാള സിനിമകളിലും അഭിനയിച്ച സുരഭി ലക്ഷ്മിക്ക് ആരാധകരും ഏറെയാണ്. 2016 ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം സുരഭി ലക്ഷ്മി നേടിയെടുത്തിരുന്നു.

Advertisements

ഇതേ ചിത്രത്തിന് ആ വർഷത്തെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക ജൂറി പരാമർശവും സുരഭി ലക്ഷ്മിക്ക ലഭിച്ചിരുന്നു. എന്നാൽ ഇത്രയും പുരസ്‌കാരങ്ങൾ നേടിയ അഭിനേത്രി എന്ന നിലയിൽ അവർക്ക് വീണ്ടും അവരുടെ കഴിവ് തെളിയിക്കിത്തക്ക വിധത്തിൽ പിന്നീട് മറ്റ് ശക്തമായ അവസരങ്ങൾ ഒന്നും ലഭിച്ചിരുന്നില്ല.

തുടർന്നും ചെറിയ സിനിമകളിൽ പഴയതുപോലെ ചെറിയ വേഷങ്ങൾ മാത്രമാണ് സുരഭിയെ തേടി വന്നത്. ക്രമേണ ആ അവസരങ്ങളും കുറഞ്ഞു എന്നാണ് ഇപ്പോൾ സുരഭി ലക്ഷ്മി തുറന്ന് പറയുന്നത്. സീരിയൽ മേഖലയിൽ നിന്നും സിനിമയിൽ എത്തിയതാണ് താൻ. സീരിയലിൽ നിന്നും വരുന്നവർക്ക് സിനിമയിൽ മാർക്കറ്റില്ല എന്നാണ് പൊതുവെ സിനിമാക്കാർക്കിടയിലെ വിശ്വാസം.

അതു കൊണ്ട് തന്നെ നമ്മൾ എത്ര കഴിവ് തെളിയിച്ചാലും വീണ്ടും അതികഠിനമായി പ്രവർത്തിക്കേണ്ടി വരും എന്ന് പറയുകയാണ് സുരഭി ലക്ഷ്മി. തനിക്ക് ദേശിയ പുരസ്‌കാരം ലഭിച്ചതിനു ശേഷവും നല്ല വസരങ്ങൾ ഒന്നും വന്നില്ല, അത് എന്നെ ഒരുപാട് വിഷമിപ്പിച്ചിരുന്നു എന്നും സുരഭി പറയുന്നു. അതിനു ചില സംഭവങ്ങൾ കാരണമാകാം എന്നും താരം പറയുന്നു.

സുരഭി ലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ:

2016 പുരസ്‌കാരം ലഭിച്ചപ്പോൾ തന്റെ നാടായ നരിക്കുനിയിൽ നാട്ടുകാർ എല്ലാവരും കൂടി എനിക്കൊരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ആ പരിപാടിയിൽ അന്ന് പങ്കെടുക്കാൻ ദീദി ദാമോദരൻ, സജിത മഠത്തിൽ, റിമ കല്ലിങ്കൽ തുടങ്ങിയവർ അന്ന് അവിടെ എത്തിയിരുന്നു.

അവരെല്ലാവരും പ്രസംഗിച്ചിരുന്നു. ആ പ്രസംഗത്തിനിടയിൽ നടി റിമ കല്ലിങ്കൽ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങൾ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയർത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാൻ എന്ന്. അവർ തന്നോടുള്ള ഇഷ്ടം കൊണ്ടും വളരെ നല്ല ഉദ്ദേശത്തോടെയാണ് അത് അന്ന് പറഞ്ഞിരുന്നത് എന്ന് എനിക്കറിയാം.

പക്ഷെ അത് അന്ന് സിനിമ മേഖലയിൽ വേറൊരു തരത്തിലാണ് പ്രചരിക്കപ്പെട്ടത്. ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാൽ താൻ പോകില്ല എന്നും, അത്തരം വേഷങ്ങൾ എനിക്ക് തരരുത് എന്നൊരു തോന്നൽ സിനിമ മേഖലയിൽ പലയിടത്തും ഉണ്ടായി. ഇത്തരം തോന്നലൊക്കെ എനിക്ക് സിനിമയിൽ അവസരം കുറയാൻ ഒരു കാരണമായി.

ചാൻസുകൾ കിട്ടാതെ ആയപ്പോൾ ഞാൻ വീണ്ടും അങ്ങോട്ട് അവസരം പലരോടും ചോദിച്ചു. നമുക്ക് പരിചയമുളളവരോടല്ലെ ചാൻസ് ചോദിക്കാൻ പറ്റൂ. പക്ഷേ അവരുടെ സിനിമയിൽ നമുക്ക് പറ്റിയ വേഷം ഇല്ലായിരുന്നു. ഒരു ആർട്ടിസ്റ്റ് എന്ന നിലയിൽ സ്വന്തം അസ്ഥിത്വം നിലനിർത്താൻ കൂടുതൽ ഫൈറ്റ് ചെയ്യേണ്ടി വരുന്നുന്നുണ്ട് എന്നും സുരഭി ലക്ഷ്മി വ്യക്തമാക്കുന്നു.

Advertisement