എനിക്ക് എന്റേതായ ചില രീതികളും ചിട്ടകളുമുണ്ട്, ഒരിക്കലും അതിൽ ഒരു മാറ്റം വരുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല: കാവ്യാ മാധവൻ

6612

ജയറാമിനെ നായകനാക്കി കമൽ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന സിനിമയിലൂടെ ബാലതാരമായി മലയാള സിനിമയിലെത്തിയ നടിയാണ് കാവ്യാ മാധവൻ. പൂക്കാലം വരവായിക്ക് പിന്നാലെ അഴകിയ രാവണൻ ഉൾപ്പടെയുള്ള ഒരുപിടി സിനിമകളിൽ കൂടി ബാലതാരമായി എത്തിയ നടി പിന്നീട് നായികമാരുടെ നിരയിലേക്ക് ഉയരുകയായിരുന്നു.

ലാൽജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയ ചന്ദ്രൻ ഉദിക്കുന്ന ദിക്കിൽ എന്ന സിനിമയിലാണ് കാവ്യ മാധവൻ ആദ്യമായി നായികയാവുന്നത്. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ലാത്ത കാവ്യാ മാധവൻ മലയാളത്തിലെ സൂപ്പർ നായികയായി മാറി.

Advertisements

കാവ്യാ മാധവൻ നായികയായ ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതും സൂപ്പർ ഹിറ്റുകളും ആയിരുന്നു. നീളമുള്ള മുടിയും ഉണ്ട കണ്ണുകളും ഒരു സമയത്ത് കാവ്യാ മാധവന് നിരവധി ആരാധകരെ നേടി കൊടുത്തിരുന്നു. അതേ സമയം വിവാഹ ശേഷം സിനിമ വിട്ട കാവ്യാ മാധവൻ ഇപ്പോൾ കുടുംബിനിയായി ഒതുങ്ങി കഴിയുകയാണ്. മഹാലക്ഷ്മി എന്ന ഒരു മകളും താരത്തിനുണ്ട്.

സിനിമയിൽ സജീവമല്ലെങ്കിലും ഇടയ്‌ക്കൊക്ക ഭർത്താവ് ദിലീപും ഒത്ത് കാവ്യാ മാധവൻ പൊതു വേദികളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. കാവ്യയുടെയും ദിലീപിന്റെയും മകൾ മഹാലക്ഷ്മിക്കും ആരാധകർ ഏറെയാണ്. കാവ്യാ മാധവന്റെ ഫാൻസ് ഗ്രൂപ്പുകളും സോഷ്യൽ മീഡിയകളിൽ സജീവമാണ്.

Also Read
എനിക്ക് മറച്ചുപിടിക്കാൻ ഒന്നുമില്ല, ദൈവം തന്ന നല്ലൊരു സുഹൃത്താണ് മകൾ: തുറന്നു പറഞ്ഞ് ലേഖാ ശ്രീകുമാർ

ഇപ്പോഴിതാ കാവ്യാ മാധവന്റെ ഒരു ഫാൻസ് ഗ്രൂപ്പിൽ തന്റെ സൗന്ദര്യത്തെ കുറിച്ചും ചില ചിട്ടകളെ കുറിച്ചും കാവ്യ തന്നെ തുറന്ന് പറയുന്ന ഒരു വീഡിയോ വൈറലാകുകയാണ്. എന്താണ് ഈ സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പലപ്പോഴും ആരാധകരും പല മാധ്യമങ്ങളും മാറി മാറി കാവ്യയോട് ചോദിച്ചിരുന്നു. അതിന് ഒരിക്കൽ കാവ്യാ മാധവൻ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്.

ചിട്ടയായ ജീവിതരീതി അത് കഴിവതും പുലർത്തികൊണ്ട് പോകാൻ ശ്രമിക്കുന്ന ഒരാളാണ് ഞാൻ അതിൽ നൃത്തം, വോക്കിങ്, ഉറക്കം ഇതൊന്നും മുടക്കാറില്ല. ഇതൊക്കെ തന്നെയാണ് തന്റെ ജീവിത രീതിയെന്ന് കാവ്യാ മാധവൻ വ്യക്തമാക്കുന്നു. അതിനൊന്നും ഒരു മാറ്റവും വരുത്താൻ ഞാൻ ശ്രമിച്ചിട്ടില്ല എന്നും ഇപ്പോഴും അത് തുടരുന്നു എന്നുമാണ് കാവ്യ പറയുന്നത്.

ഷൂട്ടിങ് തിരക്കുകൾ ഉണ്ടായിരുന്ന സയത്ത് എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തിയാൽ അത് കഴിഞ്ഞുള്ള രണ്ടു ദിവസം അത് തന്റേത് മാത്രമാണ് എന്ന് കാവ്യാ മാധവൻ പറയുന്നു. ആ ദിവസങ്ങളിൽ തന്നെ ആരും ശല്യം ചെയ്യില്ല. അന്ന് ഒരു ഡയറ്റും ഒരു ചിട്ടയും ഉണ്ടാകില്ല. ഫോണൊക്കെ ഓഫ് ചെയ്ത് മാറ്റിവച്ചിട്ട് സ്വതന്ത്രമായി ഉറങ്ങും.

ആ സമയത്ത് മറ്റൊന്നിനെക്കുറിച്ചും ഒരു ചിന്തയും ഉണ്ടാകില്ലെന്നും കാവ്യാ മാധവൻ പറയുന്നു.
അത് മാത്രവുമല്ല എത്ര പുലർച്ചെ ഉണരാനും താൻ റെഡിയാണ്. അതിപ്പോൾ പുലർച്ചെ നാല് മണിക്ക് ആണെങ്കിലും തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും കാവ്യാ മാധവൻ പറയുന്നു.

Also Read
കല്യാണം കഴിഞ്ഞിട്ട് 7 വർഷമായില്ലേ, ആദ്യം ഒരു കുഞ്ഞിക്കാൽ കാണാൻ കഴിവ് കാണിക്ക, അതിന് വേണ്ടി ഒരു പതിനഞ്ച് മിനിറ്റ് മാറ്റിവെയ്ക്കു: ഫഹദിനും നസ്രിയക്കും ഉപദേശവുമായി ആരാധിക

കൂടാതെ തന്റേതായ ഒരു ഭക്ഷണ രീതി പാലിച്ചു വരുന്ന ആളാണ് തന്നെന്നും അതുമാത്രമല്ല ഉണരുമ്പോഴും ഉറങ്ങുമ്പോളും എപ്പോഴും തന്റെ ചുണ്ടിൽ ഒരു പ്രാർത്ഥന ഉണ്ടാകുമെന്നും താരം പറയുന്നു. കൂടാതെ താരത്തിന്റെ ഭക്ഷണ രീതികൾക്ക് ഒരു സമയം ഉണ്ട്. അതിനോടൊപ്പം പ്രാർത്ഥന, എക്‌സർസൈസ് ഒന്നും മുടക്കാറില്ല എന്നും കാവ്യ പറയുന്നു.

അതേ സമയം 36 വയസ്സായെങ്കിലും ഇപ്പോഴും കാവ്യയുടെ സൗന്ദര്യത്തിന് യാതൊരു മാറ്റവും വന്നിട്ടില്ല എന്നാണ് ആരാധകർ പറയുന്നത്. വശ്യത തുളുമ്പുന്ന സൗന്ദര്യമാണ് കാവ്യയുടേത് എന്നാണ് എല്ലാവരും അഭിപ്രായപ്പെടുന്നത്.

Advertisement