അങ്ങനെയൊക്കെ ചെയ്യുന്ന ആളായിരിക്കണം: തന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാനിയ ഇയ്യപ്പൻ

84

മഴയിൽ മനോരമയിലെ ഡിഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലൂടെഎത്തി പിന്നീട് മലയാള സിനിമയിൽ നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. ക്വീൻ എന്ന ചിത്രത്തിലൂടെയാണ് നായികയായി സാനിയ മലയാളത്തിലെത്തിയത്.

മുമ്പ് അപ്പോത്തിരിക്കിരി, വേദം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് താരം അഭിനയ രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടത്. പ്രേതം 2, ലൂസിഫർ, പതിനെട്ടാം പടി, ദി പ്രീസ്റ്റ് എന്നീ ചിത്രങ്ങളിലും സാനിയ മികച്ച പ്രകടനം കാഴ്ച വെച്ചു.

Advertisements

പിന്നീട് ഒരു പിടി മികച്ച ചിത്രങ്ങളിലൂടെ സാനിയആരാധകരുടെ പ്രിയ താരമായി മാറുകയായിരുന്നു. ഇതിനോടകം തന്നെ മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാലിനും മമ്മൂട്ടിക്കും ഒപ്പം അഭിനയിച്ചുകഴിഞ്ഞ സാനിയക്ക് ആരാധകരും ഏറെയാണ്.

മികച്ച ഒരു നർത്തകിയും മോഡലും കൂടിയാണ് താരം. സോഷ്യൽ മീഡിയയിലും ഏറെ സജീവമായ നടി തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റും ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം വൈറലായി മാറാറുമുണ്ട്.

ഇപ്പോഴിതാ തന്റെ വിവാഹ സങ്കൽപ്പത്തെക്കുറിച്ച് തുറന്നു പറയുകയാണ് സാനിയ ഇയ്യപ്പൻ. സ്വപനം കാണാൻ ഒരു പിശുക്കും കാണിക്കാറില്ലെന്നും ടീനേജ് കടന്നിട്ടില്ലെങ്കിലും എന്റെ കല്യാണം വരെ ഞാൻ സ്വപ്നം കണ്ട് കഴിഞ്ഞുവെന്നുമാണ് താരം പറയുന്നത്.

ഡെസ്റ്റിനേഷൻ വെഡിങ്ങ് ആയിരിക്കും ഗ്രീസിൽ വച്ച് മതിയെന്നും സബ്യസാചിയുടെ ലെഹങ്ക വേണം എന്ന കാര്യത്തിൽ ഒരു സംശയവുമില്ലെന്നും താരം പറയുന്നു. ഗ്രീസിൽ വെച്ചാകുമ്പോൾ ലെഹങ്കയുടെ നിറം വൈറ്റ് ആകുന്നതാണ് നല്ലത്. ബീച്ചും വൈറ്റ് ലെഹങ്കയും ആഹാ പെർഫെക്ട് കോംപിനേഷൻ ആയിരിക്കും.

അയ്യോ പയ്യന്റെ കാര്യം മറന്ന് പോയ എന്റെ പ്രൊഫഷൻ മനസിലാക്കി നിൽക്കുകയും എന്നെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ആളായിരിക്കണം. നല്ല സിനിമകൾ കിട്ടിയാൽ എന്നും സിനിമയിൽ നിൽക്കാനാണ് എനിക്കിഷ്ടം. ഇപ്പോൾ വിവാഹം കഴിഞ്ഞ് അഭിനയിക്കുമോ എന്ന ചോദ്യം തന്നെ ഔട്ട് ഡേറ്റഡ് ആയത് കൊണ്ട് ആ ചോദ്യങ്ങൾ മനസിൽ ഇല്ലെന്നും താരം പറയുന്നു.

അതേ സമയം കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രമാണ് സാനിയയുടേത് ആയി ഒടുവിൽ പുറത്തിറങ്ങിയത്. ദുൽഖർ സൽമാൻ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് എന്ന ചിത്രത്തിലും സാനിയ അഭിനയിക്കുന്നുണ്ട്.

Advertisement