ടെലിവിഷൻ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട നായികയായിരുന്നു നടിയും നർത്തകിയുമായ ശാലു മേനോൻ. ഇടയ്ക്ക് വിവാദങ്ങളിൽ കുടുങ്ങി പോയതോടെ അഭിനയ രംഗത്ത് നിന്നും മാറി നിൽക്കുകയായിരുന്നു നടി. വിവാഹം കഴിഞ്ഞെങ്കിലും വീണ്ടും ശക്തമായിതിരിച്ച് വരവ് നടത്തി.
ഇപ്പോഴിതാ തനിക്ക് പിറന്നാൾ ആശംസ അറിയിച്ച ആരാധകർക്ക് നന്ദി പറഞ്ഞ് കൊണ്ട് എത്തിയിരിക്കുകയാണ് ശാലു മേനോൻ. എന്റെ ജീവിതത്തിന്റെ മറ്റൊരു വർഷം. അതിലേക്ക് കടത്തിയതിന് ദൈവത്തിന് നന്ദി. ഒപ്പം എല്ലാ ജന്മദിനാശംസകൾക്കും നന്ദി എന്നുമാണ് ശാലു പറയുന്നത്. ഒപ്പം പുതിയൊരു ഫോട്ടോയും നടി പങ്കുവെച്ചിരുന്നു.
നടിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് ജന്മദിനാശംസകൾ അറിയിച്ച് കൊണ്ട് എത്തിയിരിക്കുന്നത്. മലയാളം മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിരവധി വേഷങ്ങളിലൂടെ തന്റേതായ കഴിവ് തെളിയിച്ച താരമാണ് ശാലു മേനോൻ. അഭിനയം നൃത്തം എന്നീ മേഖലകളിലൂടെയാണ് താരം ആരാധകർക്ക് പ്രിയങ്കരിയായത്.
1998ൽ പുറത്തിറങ്ങിയ ബ്രിട്ടീഷ് മാർക്കറ്റ് എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സീരിയലുകളിൽ താരം അഭിനയിക്കുന്നുണ്ട്. തന്റെ നൃത്ത സ്‌കൂളുകളും ശാലു മേനോൻ ഭംഗിയായി നടത്തി വരികയാണ്. ശാലു തന്റെ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കുന്നത് തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ്.
തന്റെ ജന്മദിനത്തിന്റെ അന്ന് ആരാധകർ താരത്തിന് ജന്മദിനാശംസകൾ നേർന്നു കമന്റുകൾ ഇട്ടു. ‘ജീവിതത്തിലെ ഒരു വർഷം കൂടി തന്നതിന് ദൈവത്തിന് നന്ദി. ജന്മദിനം ആശംസിച്ച എല്ലാവർക്കും ഒരുപാട് നന്ദി’ ഷാലു കുറിച്ചു. ഒരു ആരാധകന്റെ കമന്റ് കണ്ടിട്ട് മുഖത്ത് നിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല അത്രക്കും ഭംഗിയാണ് എന്നായിരുന്നു കമന്റ് ചെയ്തിരുന്നു. ഷാലു തന്റെ ഡാൻസ് വീഡിയോസും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാറുണ്ട്.
ശാലു മേനോനും ആൺസുഹൃത്തായിരുന്ന സജി ജി നായരുമായിട്ടുള്ള വിവാഹം നടക്കുന്നത് 2016 ലാണ് . ഏറെ കാലം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. നേരത്തെ ഒരു പാട്ട് പാടുന്ന ശാലു മേനോന്റെ വീഡിയോ വലിയ തരംഗം സൃഷ്ടിച്ചിരുന്നു.
മഞ്ജു വാര്യരുടെ പ്രണയവർണ്ണങ്ങൾ എന്ന സിനിമയിലെ ‘വരമഞ്ഞളാടിയ രാവിന്റെ മാറിൽ’ എന്ന് തുടങ്ങുന്ന പാട്ട് ആയിരുന്നു ശാലു ആലപിച്ചത്. അഭിനയത്തിനൊപ്പം നന്നായി പാട്ട് പാടാൻ ശാലുവിന് സാധിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് വീഡിയോ വൈറലായത്.
സിനിമകളെക്കാൾ ടെലിവിഷൻ പരമ്പരകളായിരുന്നു ശാലുവിന് ഏറെയും ആരാധകരെ സമ്മാനിച്ചത്. അതിനൊപ്പം ഒരുപാട് ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ടായിരുന്നു. ഇപ്പോൾ മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന സീരിയലിലും ശാലു മേനോൻ അഭിനയിക്കുന്നുണ്ട്.