വിഷു ദിനത്തിൽ മതിൽ ചാടി പോയി പ്രണയം കേട്ടു; തിരിച്ചും മതിൽ ചാടിയോ എന്ന് മോഹൻലാൽ; നാണം വരുന്നെന്ന് എ്ഞ്ജലിൻ; കൂട്ടച്ചിരി

1528

ബിഗ് ബോസ് സീസൺ അഞ്ച് ആരംഭിച്ചപ്പോൾ തൊട്ട് വാർത്തകളിൽ നിറഞ്ഞുനിന്ന താരമാണ് ഏയ്ഞ്ജലിൻ മരിയ. താരത്തിന്റെ മണ്ടത്തരങ്ങളും പൊട്ടി ത്തെ റികളുമെല്ലാം ബിബി ഹൗസിനെ സജീവമാക്കിയിരുന്നു.

ഇപ്പോഴിതാ ഈ സീസണിലെ ആദ്യത്തെ എവിക്ഷനിൽ പുറത്തേക്ക് പോയിരിക്കുകയാണ് ഏയ്ഞ്ജലിൻ. താരം മറ്റുള്ളവരെ കെട്ടിപ്പിടിച്ച് യാത്ര പറയുന്നതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. അതേസമയം, എവിക്ഷന് തൊട്ടു മുൻപത്തെ ദിവസം നടന്ന വിഷു ആഘോഷത്തിൽ ഏയ്ഞ്ജലിൻ കഥ പറഞ്ഞ്താരമായിരുന്നു.

Advertisements

അവതാരകനായ മോഹൻലാലിന്റെ വിഷു ഓർമ്മകളെ കുറിച്ചുള്ള ചോദ്യത്തിനാണ് പ്രണയകഥ പറഞ്ഞ്ഏയ്ഞ്ജലിൻ താരമായത്. മോഹൻലാലും ഏയ്ഞ്ജലിനയും തമ്മിലുള്ള സംസാരം ബിബി ഹൗസിൽ പൊട്ടിച്ചിരിക്ക് വഴിയൊരുക്കിയിരുന്നു.

ALSO READ- ഒന്നോ രണ്ടോ പിള്ളേർ ആണെങ്കിൽ ഓർത്തു വയ്ക്കാം ഇതിപ്പോ നാലെണ്ണം ഇല്ലേ;സ്വന്തം ഇഷ്ടമാണ് മക്കളുടെ ഇഷ്ടമെന്ന് കരുതിയെന്ന് കൃഷ്ണകുമാർ

‘കഴിഞ്ഞ വർഷം ഏപ്രിൽ രണ്ടാം തീയതി മൂന്നാം തീയതി സമയത്ത്, എനിക്ക് ഒരു ചേട്ടനെ ഇഷ്ടമായിട്ട് അദ്ദേഹത്തെ പ്രപ്പോസ് ചെയ്തു. ആള് എന്നോട് ഇഷ്ടമില്ലെന്നോക്കെ പറഞ്ഞ് ഭയങ്കര പ്രശ്‌നമുണ്ടാക്കി’.

‘എന്നാൽ, വിഷുവിന്റെ അന്ന് വെളുപ്പിന് പുള്ളി എന്നെ കാണണം എന്ന് പറഞ്ഞു. വീട്ടിൽ സ്ട്രിക്ട് ആയ കാരണം അന്ന് വെളുപ്പിന് മതിൽ ചാടി. ആളുടെ വീട്ടിൽ പോയി അവിടെയും മതിൽ ചാടി. വീടിന്റെ ബാക്കിൽ വച്ച് ഞങ്ങൾ കണ്ടു. എന്താ കാര്യം എന്ന് ചോദിച്ചപ്പോൾ ഐ ലൗ യു എന്ന് കണ്ണിൽ നോക്കി പറഞ്ഞു. അന്ന് ഞങ്ങൾ കമ്മിറ്റഡ് ആയി. പിന്നെ വീട്ടിൽ പ്രശ്‌നങ്ങളൊക്കെ ആയപ്പോൾ ലിവിം ഗ് ടുഗെദർ ആയി. പുള്ളി ഇപ്പോൾ അബ്രോഡിൽ ആണ്’- എന്നൊക്കായാണ് ഏയ്ഞ്ജലിൻ പറഞ്ഞത്.

ALSO READ- ‘എന്റെ സുന്ദരിയായ മോണലിന്റെ ഓർമ്മയിൽ’; അകാലത്തിൽ വിട പറഞ്ഞ സഹോദരിയുടെ ഓർമ്മയിൽ തേങ്ങി സിമ്രാൻ

ഏറ്റവും നല്ല വിഷു കൈനീട്ടം അല്ലേ അന്ന് കിട്ടിയത്. തിരിച്ചും മതിൽ ചാടിയാണോ വന്നത് എന്നൊക്കെ മോഹൻലാൽ ചോദിച്ചപ്പോൾ, തിരിച്ചും മതിൽ ചാടി. നാല് മണിക്ക് വീട്ടിൽ കയറണമായിരുന്നു എന്നാണ് ഏയ്ഞ്ജലിൻ മറുപടി നൽകിയത്.

ഇപ്പോൾ ഗേറ്റ് തുറന്ന് പോകാനുള്ള സ്വാതന്ത്ര്യമായോ എന്ന ചോദ്യത്തിന്, ഇല്ല, ഇപ്പോഴും ഒളിച്ചും പാത്തും ആണ് പോകുന്നത്. കുറച്ച് പ്രശ്‌നങ്ങളൊക്കെ ഉണ്ട്. അത് ശരിയാക്കിയിട്ട് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ എന്നാിരുന്നു ഏയ്ഞ്ജലിന്റെ മറുപടി.

പിന്നാലെ, ‘നാണം വരുന്നു. ലാലേട്ടാ’ എന്നാണ് ഇത് പറഞ്ഞപ്പോൾ ഏഞ്ചലീന പറഞ്ഞത്. ‘അപ്പോ എനിക്കോ. നാണം വരുന്നു.. നാണം വരുന്നു’ എന്നാണ് മോഹൻലാൽ രസകരമായി പറഞ്ഞത്.

Advertisement