മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് അന്തരിച്ച നടൻ സുമാരന്റേത്. ഇപ്പോൾ മലയാള സിനിമ യിലെ മുൻനിര താരങ്ങളാണ് അദ്ദേഹത്തിന്റെ മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും. രണ്ടു പേരും തങ്ങളുടേ തായൊരു ഇടം മലയാള സിനിമയിൽ നേടിക്കഴിഞ്ഞു.
സിനിമകളിലും സീരിയലുകളിലും സജീവമാണ് അദ്ദേഹത്തിന്റെ ഭാര്യയും പൃഥ്വിരാജുന്റെയും ഇന്ദ്രജിത്തി ന്റെയും അമ്മയുമായ നടി മല്ലികാ സുകുമാരൻ. തന്റെ മക്കളെക്കുറിച്ച് സംസാരിക്കുമ്പോൾ അമ്മ മല്ലിക സുകുമാരന് നൂറ് നാവാണ്.
ഇപ്പോഴിതാ മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് മല്ലിക സുകുമാരൻ. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു മല്ലികാ സുകുമാരന്റെ തുറന്നു പറച്ചിൽ. പൃഥ്വിരാജ് അമ്മയോട് ഇംഗ്ലീഷ് പറയാറുണ്ടോ എന്ന ചോദ്യത്തിന് മല്ലിക മറുപടി നൽകുന്നുണ്ട്. പൃഥ്വിരാജിന്റെ ഇംഗ്ലീഷ് വളരെ ഫെയ്മസ് ആണ്.
സോഷ്യൽ മീഡിയയിൽ ട്രോളുകൾക്കും പൃഥ്വിയുടെ ഇംഗ്ലീഷ് വഴിയൊരുക്കാറുണ്ട്. എന്നോട് അങ്ങനെ ഇംഗ്ലീ ഷിൽ കടുക് വറക്കാറില്ല ഇവരെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. അമ്മയായത് കൊണ്ടാകും എന്നും മല്ലിക പറയുന്നു. കൊച്ചുമകൾ അലംകൃതയുടെ ഇംഗ്ലീഷിനെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. അലംകൃത പോകുന്ന സ്കൂളിൽ എല്ലാവരും ഇംഗ്ലീഷാണ് സംസാരിക്കുന്നത്.
ഞാൻ പോയാലും അതിനകത്ത് കയറിയാൽ ഇംഗ്ലീഷാണ് സംസാരിക്കുക. എന്നാൽ രാജു അവളോട് പറയും മോളെ അച്ഛമ്മയോട് മലയാളത്തിൽ സംസാരിക്കണമെന്ന്. മാതൃഭാഷ അങ്ങനെ വിട്ടു പോകരുതെന്നത് കൊണ്ടാകും. എന്നാലും ഞാൻ അവളോട് മോളെ നോക്കൂ അച്ഛമ്മ എന്താണ് കൊണ്ടുവന്നതെന്ന് പറഞ്ഞാൽ അവളുടെ നാക്കിൽ ഇംഗ്ലീഷേ വരൂ.
വാട്ട് ഈസ് ദാറ്റ് പ്ലീസ് ടെൽമി അച്ഛമ്മ എന്നാകും. പെട്ടെന്ന് മലയാളം വരില്ല. രണ്ടാമത് മലയാളം പറയാൻ തുടങ്ങുമ്പോൾ നങ്കൾ, നീങ്കൾ എന്നൊക്കെയാകും. ഞാൻ പറയും ഇതിലും നല്ലത് ഇംഗ്ലീഷാ മക്കളേ എങ്ങനെയെങ്കിലും മനസിലാക്കി എടുത്തോളാം എന്ന് എന്നാണ് മല്ലിക പറയുന്നത്.
ഈയൊരു ഫേസ് നന്നായി ആസ്വദിക്കുന്നുണ്ട്. മൂന്ന് മക്കളും ഒരുമിച്ച് വന്നാ എനിക്ക് ഭയങ്കര ഇഷ്ടാണ്. പക്ഷെ ഓൺ ലൈൻ ക്ലാസൊക്കെയായി മൂന്നാളേയും ഒരുമിച്ച് കിട്ടാൻ പാടാണ്. ഇനി വെക്കേഷൻ വരുമ്പോൾ ഞാൻ അവരുടെ അടുത്തേക്ക് പോകും.
ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കി മൂന്ന് നാല് ദിവസം നടന്നാൽ പിന്നെ കൊച്ചുമക്കളെ കണ്ടിട്ട് കുറേയാ യല്ലോ എന്ന് തോന്നും. ഇങ്ങോട്ട്് വരാൻ പറ്റുമോ എന്ന് ചോദിക്കുമ്പോൾ തിരക്കാണ് അമ്മേ എന്നു പറയും. അതോടെ ഞാൻ തന്നെ അങ്ങോട്ട് പോകും എന്നും താരം പറയന്നു.
എന്നെ പോലൊരു അമ്മായിയമ്മയെ പൂർണിമയ്ക്കും സുപ്രിയയ്ക്കും ഒറ്റക്കാലിൽ തപസ് ചെയ്താൽ കിട്ടില്ലെന്നും ചിരിച്ചു കൊണ്ട് മല്ലിക പറയുന്നു. കണ്ടാൽ പറയണം എന്നും അവർ അവതാരകയോട് ചിരിയോടെ പറയുന്നു. ഞാൻ ഒന്നിനുമില്ല. നിങ്ങളായി നിങ്ങളുടെ പാടായി, പടം നിർമ്മിക്കുകയോ സംവിധാനം ചെയ്യുകയോ എംജിആർ ആവുകയോ ചെയ്തോളൂവെന്നാണ് അവർ പറയുന്നത്.
എന്റെ മക്കളെ സന്തോഷായിട്ട് ഇരിക്കുക. ഓണത്തിനും മറ്റും സാരിയൊക്കെ വാങ്ങി തരും. അമ്മയ്ക്ക് ഇതൊ ക്കെ മതി. സന്തോഷം. പണ്ടും സുകുവേട്ടൻ പറയും ആൺ പിള്ളേരാണ് അവരെ അവരുടെ പാട്ടിന് വിട്ടോണം, നിനക്ക് ജീവിക്കാനുള്ളതൊക്കെ ഞാനുണ്ടാക്കുമെന്ന്. അദ്ദേഹം പലയിടത്തും സ്ഥലവും മറ്റും വാങ്ങിയിട്ടിട്ടുണ്ട്.
എന്നെ രക്ഷിക്കാൻ വന്ന അവതാര പുരുഷനാണ് സുകുമാരൻ. അതുകൊണ്ട് എനിക്ക് വിഷമങ്ങളൊന്നു ഉണ്ടാ യിട്ടില്ല. ഇപ്പോൾ സ്വസ്ഥമാണെന്നും മല്ലികാ സുകുമാരൻ പറയുന്നു.എന്തെങ്കിലും ആവശ്യമുണ്ടായാൽ അവർ വിളിക്കും. രണ്ട് ദിവസം കൂടുമ്പോഴൊക്കെ വിളിക്കും. പൂർണിമയൊക്കെ വാട്സ് ആപ്പിൽ മെസേജ് അയക്കും. പിന്നെ പിള്ളേരുമായി ഞാനിങ്ങനെ സംസാരിക്കുമെന്നും മല്ലിക സുകുമാരൻ പറയുന്നു.
പൃഥ്വിരാജും ഇന്ദ്രജിത്തും വാഹന പ്രിയന്മാരാണ്. എന്നാൽ തനിക്ക് വണ്ടി ഓടിക്കുന്നത് പേടിയാണെന്നും പല പ്പോഴും ഇതിന്റെ പേരിൽ മക്കളെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും മല്ലിക പറയുന്നു. രാജുവിന് ഇത്തിരി സ്പീഡ് കൂടുതലാണ്. ഒരു ദിവസം ഞങ്ങൾ ഒരിടം വരെ പോകാനായി എയർപോർട്ടിലേക്ക് പോവുകയായിരുന്നു.
അവിടെ എത്തുന്നത് വരെ ഞാൻ വണ്ടിയിൽ ഇരുന്ന് നാമം ജപിക്കുകയായിരുന്നു. അതിന്റെ നടയിൽ എത്തി യപ്പോൾ മോഹൻലാൽ പറയുന്നത് പോലെ ശംഭോ മഹാദേവാ എന്ന് പറഞ്ഞു പോയി എന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.