മലയാളി കുടുംബ പ്രേകഷകരുടെ മുന്നിലേക്ക് നിരന്തരം സൂപ്പർഹിറ്റ് പരമ്പരകളുമായി എത്തുന്ന ഏഷ്യാനെറ്റ് ചാനലിലെ സൂപ്പർ ഹിറ്റ് സീരിയൽ ആയിരുന്നു നീലക്കുയിൽ. ജേർണലിസ്റ്റായ ആദിയുടെയും റാണിയുടെയും പ്രണയത്തിന്റെ കഥ പറഞ്ഞ നീലക്കുയിൽ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര കൂടി ആയിരുന്നു.
ദാരിദ്ര്യത്തോട് പടപൊരുതിയ ഒരു സാധാരണ പെൺകുട്ടിയായ കസ്തൂരി ഇവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു. തുടർന്ന് ഇവർക്കിടയിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് പരമ്പര പറയുന്നത്. അതി മനോഹരമായ ഒരു ക്ലൈമാക്സും പരമ്പരയ്ക്ക് നൽകിയിരുന്നു.
സ്നിഷ ചന്ദ്രൻ എന്ന നടി ആയിരുന്നു കസ്തൂരി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. കസ്തൂരി മാൻ പരമ്പരയിലെ മറ്റൊരു നായികയായ റാണിയെ അവതരിപ്പിച്ചിരുന്നത് പാവ്നി റെഡ്ഡി ആയിരുന്നു. തെലുങ്ക്, തമിഴ് സീരിയൽ ലോകത്തെ മികച്ച താരമായിരുന്ന പാവ്നി റെഡ്ഡിയുടെ ആദ്യ മലയാള പരമ്പര ആയിരുന്നു നീലക്കുയിൽ.
Also Read
പൃഥ്വിരാജുമായി പ്രണയത്തിൽ ആയിരുന്നോ എന്ന ചോദ്യത്തിന് സംവൃത സുനിൽ പറഞ്ഞ മറുപടി കേട്ടോ
എന്നാൽ മലയാളികൾ പാവ്നിയെ സ്വീകരിച്ചത് ആദിയുടെ സ്വന്തം റാണിയായിട്ടാണ്. പിന്നീട് താരം പരമ്പരയിൽ നിന്നും പിന്മാറുകയും പകരം ലത സംഗരാജു റാണിയായി എത്തുകയും ചെയ്തു. വളരെ മികച്ച അഭിനയമാണ് താരം പരമ്പരയിൽ കാഴ്ചവച്ചത്.
അതേ സമയം നിരവധി പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തിലൂടെയാണ് പാവ്നി കടന്നു വന്നതെന്ന് പല ആരാധകർക്കും അറിയില്ല. ഹിന്ദി സിനിമകളിൽ അഭിനയിച്ചു കൊണ്ടാണ് താരം അഭിനയ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചതെങ്കിലും ടെലിവിഷൻ പരമ്പരകളിൽ കൂടെയാണ് താരത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചത്.
തമിഴിലെ പാസമലർ എന്ന പരമ്പരയിൽ അഭിനയിക്കുമ്പോഴാണ് പാവ്നിയും തെലുങ്ക് നടൻ പ്രദീപ് കുമാറും പ്രണയത്തിലാകുന്നത്. തുടർന്ന് ഇരുവരും ഒന്നിച്ച് പല സീരിയലുകളിലും അഭിനയിച്ചു. ഹൈദരാബാദിൽ വെച്ച് 2016ൽ ഇവരുടെ വിവാഹ നിശ്ചയം ആഘോഷപരമായി നടന്നു.
2017 ഫെബ്രുവരി 14 വാലൻറ്റൈൻസ് ഡേ ദിനത്തിലാണ് താരങ്ങൾ വിവാഹിതരായത്. ഇവരുടെ വിവാഹ വാർത്ത തമിഴ് തെലുങ്ക് മിനിസ്ക്രീൻ പ്രേക്ഷകർ ആഘോഷമാക്കി മാറ്റിയതാണ്. ഏറെ ആഘോഷപരമായി താരങ്ങളുടെ വിവാഹം നടന്നു. എന്നാൽ വിവാഹത്തിന്റെ സന്തോഷം നീണ്ടു നിന്നത് 4 മാസം മാത്രമായിരുന്നു.
നാലുമാസം കഴിഞ്ഞപ്പോൾ ഫ്ളാറ്റിൽ തൂ ങ്ങി മ രി ച്ച നിലയിൽ പ്രദീപ് കുമാറിനെ കണ്ടെത്തി. ഏവർക്കും അവിശ്വസനീയമായ മ ര ണ മാ യിരുന്നു താരത്തിന്റേത്. പാവ്നിയും പ്രദീപും നിസ്സാരകാര്യങ്ങൾക്ക് വഴക്കിട്ടിരുന്നു. അദ്ദേഹം മുറിയിൽ കയറി കതകടച്ചു.
അടുത്ത ദിവസം രാവിലെ പോയി നോക്കിയപ്പോഴാണ് തൂ ങ്ങി യ നിലയിൽ പ്രദീപിനെ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മ ര ണം തന്നെ വല്ലാതെ തളർത്തിയെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. കുട്ടികളും കുടുംബവുമായി സന്തോഷത്തോടെ ജീവിക്കാനാണ് താൻ ആഗ്രഹിച്ചതെന്നും എന്നാൽ വിധി അങ്ങനെയല്ല തനിക്ക് തന്നതെന്നും താരം പറഞ്ഞിട്ടുണ്ട്.
അന്ന് പാവ്നിയാണ് പ്രദീപിന്റെ മ ര ണ ത്തി ന് കാരണമെന്നുള്ള ഈ രീതിയിൽ പല വാർത്തകളും പ്രചരി ച്ചിരുന്നു. എന്നാൽ പ്രദീപിന്റെ കുടുംബം പാവ്നിയോടൊപ്പം തന്നെ നിന്നു. പോലീസും കേസിനെക്കുറിച്ച് അന്വേഷണങ്ങൾ നടത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചില്ല.
തുടർന്ന് കുറേക്കാലം അഭിനയത്തിൽ നിന്നും വിട്ടു നിന്ന പാവ്നി വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചു വന്നു. അടുത്തിടെ തമിഴിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഫൈവിൽ മത്സരാർ ത്ഥിയായി താരം എത്തുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തിരുന്നു.