മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായി 2012ൽ പുറത്തിങ്ങിയ സിനിമയായിരുന്നു കാസനോവ. റോഷൻ ആൻഡ്രൂസ് സംവിധാനെ ചെയ്ത ഏറെ പ്രതീക്ഷയോടെ തീയ്യറ്ററുകളിൽ എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രം പക്ഷേ ദയനീയ പരാജയം ആയിരുന്നു.
ഇപ്പോഴിതാ കാസനോവയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം തങ്ങളുടേത് ആണെന്ന് നെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് സിനിമയിടെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്. സിനിമയുടെ ലൊക്കേഷൻ പറ്റിയുള്ള കൃത്യമായ ധാരണയില്ലാതെ പോയതും നിരവധി തവണ മാറ്റിയെഴുതിയപ്പോൾ സംഭവിച്ച മടുപ്പുമായിരിക്കാം കാസനോവയുടെ പരാജയത്തിന് കാരണമെന്ന് ബോബി സഞ്ജയ് പറയുന്നു.
ബോബി സഞ്ജയ് മാരുടെ വാക്കുകൾ ഇങ്ങനെ:
കാസനോവ ഞങ്ങൾ എഴുതിയ സിനിമ തന്നെയാണ്. ഞങ്ങൾ എഴുതിയ തിരക്കഥ തിരുത്തപ്പെടുകയൊന്നും ചെയ്തട്ടില്ല. കാസനോവയുടെ പരാജയത്തിന്റെ പൂർണ ഉത്തരവാദിത്തം തിരക്കഥാകൃത്തുക്കൾ എന്ന നിലയിൽ ഞങ്ങളുടേത് മാത്രമാണ്. ചിത്രത്തിന്റെ സംവിധായകൻ വളരെ മികച്ച സംവിധായകനാണ്.
അതിൽ പ്രധാന കഥാപാത്രം അവതരിപ്പിച്ചത് ലാൽ സാറാണ്. ആ സിനിമക്ക് എന്തെങ്കിലും പരാജയം സംഭവിച്ചി ട്ടുണ്ടെങ്കിൽ അതിന്റെ തിരക്കഥക്കാണ് സംഭവിച്ചിരിക്കുന്നത്. കാസനോവ സംഭവിക്കുന്നത് നോട്ട്ബുക്കിന് ശേഷമാണ്. ആ സമയത്ത് ഞങ്ങളിതെഴുതാൻ തുടങ്ങുമ്പോൾ വലിയൊരു സിനിമയായിരുന്നു.
സിനിമയുടെ ലൊക്കേഷനുകളെ പറ്റി കൃത്യമായ ധാരണയില്ലായ്മ തുടക്കം മുതലേ ഞങ്ങൾക്കുണ്ടായിരുന്നു. റോഷനും ഞങ്ങളും ഇത് മനസ്സിൽ കണ്ടത് വിയെന്നായിലാണ്. വിയെന്നാ കേന്ദ്രീകരിച്ചുള്ള ഒരു തിരക്കഥ ആദ്യം ആലോചിച്ചു. ഇപ്പോൾ കണ്ടതായിരുന്നില്ല അത് ശരിക്കും.
വേറെയൊരു രീതിയിലുള്ളൊരു തിരക്കഥ റൂട്ടായിരുന്നു അത്. അപ്പോഴാണ് ഞങ്ങൾക്ക് മനസിലായത് വിയെന്നായിൽ ഷൂട്ട് ചെയ്താൽ ഒരുപക്ഷെ ബജറ്റ് ഭയങ്കരമായി കയറി പോകും. ഞങ്ങൾ അത് കഴിഞ്ഞ് സൗത്ത് ആഫ്രിക്കയിൽ പ്ലാൻ ചെയ്തു. അതിനനുസരിച്ചും കുറെ എഴുത്തും കാര്യങ്ങളും ചെയ്തു, പിന്നീടാണ് ദുബായിലേക്ക് എത്തിയതെന്നും തരക്കഥാ കൃത്തുക്കൾ പറയുന്നു.