ഗർഭിണിയായിരുന്നപ്പോൾ ഭക്ഷണം പോലും ബന്ധുക്കൾ തന്നില്ല, ആഹാരത്തിനുവേണ്ടി അയൽക്കാരോട് വരെ യാചിച്ചിട്ടുണ്ട്, എന്റെ മതം കാരണം വെറുക്കപ്പെട്ടവരായി; സങ്കടത്തോടെ സാന്ദ്ര

13492

ടെലിവിഷൻ പരമ്പരകളിലൂടെ സിനിമാ അഭിനയരംഗത്ത് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിൽ അവതരിപ്പിച്ച നടിയാണ് സാന്ദ്ര ആമി. മലയാളത്തിന്റെ ഹിറ്റ് മേക്കർ ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാൻ എന്ന ചിത്രത്തിലെ ഷീല പോൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആയിരുന്നു സാന്ദ്ര ആമി ശ്രദ്ധ നേടിയത്.

പിന്നീട് സ്വപ്നക്കൂട്, വാർ ആൻഡ് ലവ്, സിങ്കം 3 തുടങ്ങി ഇരുപതോളം ചിത്രങ്ങളിൽ വേഷമിട്ടു. ജ്യോതിക നായികയാകുന്ന കാട്രിൻ മൊഴിയിലാണ് അവസാനം വേഷമിട്ടത്. അവതാരകനും നടനുമായ പ്രജിനാണ് സാന്ദ്രയുടെ ഭർത്താവ്. ഇരുവർക്കും രണ്ട് വയസായ ഇരട്ട പെൺകുട്ടികളുണ്ട്. നിവിൻ പോളി ചിത്രം ലവ് ആക്ഷൻ ഡ്രാമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രജിത്ത് ആയിരുന്നു.

Advertisements

More Articles
വിവാഹത്തിന് മുൻപ് ഗർഭം ധരിക്കുകയും അമ്മയാകുകയും ചെയ്തപ്പോൾ നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് തുറന്ന് പറഞ്ഞ് പ്രേക്ഷകരുടെ പ്രിയങ്കരിയായ നടി

അതേ സമയം രണ്ടു ദിവസം മുൻപാണ് സാന്ദ്ര ആമിയുടെ കുടുംബവിശേഷം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. താരദമ്പതികളായ പ്രജിന്റെയും സാന്ദ്രയുടെയും ഇരട്ടക്കുട്ടികളുടെ ചോറൂണ് വിശേഷം ആണ് ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത്.

ചെന്നൈ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വച്ചു നടന്ന ചോറൂണ് ചടങ്ങിന്റെ ദൃശങ്ങളിലൂടെയാണ് സാന്ദ്രയുടെ മക്കൾ രുദ്രയേയും, മിത്രയേയും മലയാളി പ്രേക്ഷകർ ഹൃദയത്തിൽ ഏറ്റെടുത്തത്. ഈ ചടങ്ങിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെ മക്കളുടെ പിറന്നാൾ ആഘോഷ വീഡിയോയും ആരാധകർ ആഘോഷമാക്കിയിരുന്നു.

ഇപ്പോൾ പ്രേക്ഷകരുടെ സ്‌നേഹത്തിനു മുൻപിൽ നന്ദി അറിയിക്കുകയാണ് സാന്ദ്ര. ഒപ്പം ഗർഭിണി ആയിരുന്ന അവസ്ഥയിൽ കുടുംബത്തിന്റെ അടുത്തുനിന്നും നേരിട്ട കഷ്ടതകളെകുറിച്ചും സാന്ദ്ര തുറന്നു പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നു. ഞങ്ങളുടെ മക്കളെ ഇത്രയധികം ഹൃദയങ്ങൾ ഒരുമിച്ചു സ്വാഗതം ചെയ്യുമെന്ന് ഒരിക്കൽ പോലും കരുതിയിരുന്നില്ല. ഞങ്ങളും മക്കളും എന്റെ മതം കാരണം തീർത്തും വെറുക്കപെട്ടവർ ആയിരുന്നു. അത് കാരണം ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു.

More Articles
സ്വകാര്യ ജീവിതം എല്ലാം പുറത്തായി, എനിക്ക് സ്വന്തമായി ഒന്നും ഇല്ലെന്ന തിരിച്ചറിവ് ഉണ്ടായി: തുറന്നു പറഞ്ഞ് അമല പോൾ

മക്കളെ ഞാൻ ഗർഭിണിയായിരിക്കുമ്പോൾ ഭക്ഷണം തരാൻ പോലും ബന്ധുക്കൾ വിസമ്മതിച്ച സാഹചര്യം ഉണ്ടായിട്ടുണ്ട്. പ്രസവം വരെ ദിവസം ഒരു പത്തുപ്രാവശ്യമെങ്കിലും ഞാൻ വൊമിറ്റ് ചെയ്യുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയ ശേഷം പ്രജിൻ ആണ് അതെല്ലാം വൃത്തിയാക്കിയിരുന്നത്.

വിശപ്പും ക്ഷീണവും കാരണം ആഹാരത്തിനുവേണ്ടി അയൽക്കാരോട് വരെ യാചിച്ച അവസ്ഥ ഉണ്ടായിട്ടുണ്ട്.
സ്‌കാനിങ്ങിന് പോകുന്നത് വരെ തനിച്ചായിരുന്നു. പ്രജിൻ രാത്രി മുഴുവനും ഉറക്കം വെടിഞ്ഞാണ് ഷൂട്ടിങ്ങിനു പോയിരുന്നത്. സിഗ്‌നൽ ലൈറ്റ് റെഡ് ആകുന്നസമയം കാറിൽ ഇരുന്നാണ് അദ്ദേഹം അൽപ്പം വിശ്രമിച്ചിരുന്നത്.

എനിക്ക് ആണേൽ കേരള സ്‌റ്റൈൽ ഭക്ഷണം കഴിക്കാൻ ഒരുപാട് കൊതി തോന്നിയിരുന്ന സമയം കൂടി ആയിരുന്നു അതെല്ലാം. അതിനായി പല തവണ ഒരു സെർവന്റിന്റെ തേടിയിരുന്നു എങ്കിലും പരാജയപെട്ടു.
പലതവണ എന്റെ അമ്മയെ ഫോണിൽ ബന്ധപെട്ടു. എനിക്ക് വിശക്കുന്നു, ദയവായി എന്റെ അടുക്കലേക്ക് വരാൻ അപേക്ഷിച്ചു, എന്നാൽ അമ്മ വന്നില്ല.

എന്റെ ഭർതൃവീട്ടുകാർ എന്റെ വീട്ടുകാരെ കണ്ടെത്തി വിവരം അറിയിച്ചെങ്കിലും എന്നെ ഏറ്റെടുക്കാൻ അവർ തയ്യാറായില്ല. പ്രസവത്തിനു ശേഷവും അവസ്ഥ അത് തന്നെ ആയിരുന്നു. ഒരു മാറ്റവും സംഭവിച്ചില്ല. എന്നെയോ മക്കളെയോ കാണാൻ അവർ എത്തിയില്ല. അവർ അവരുടേതായ ലോകത്ത് അവരുടേതോയ കാര്യങ്ങളിൽ ബിസി ആയിരുന്നു.

More Articles
മൂന്നു കൊല്ലത്തോളം ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം നിലം തൊടാതെ പൊട്ടി, പക്ഷേ ജാതകം തെളിഞ്ഞത് ഇങ്ങനെ: വെളിപ്പെടുത്തലുമായി സംവൃതാ സുനിൽ

എല്ലാ ഫങ്ഷനും അവരെ വിളിക്കാറുണ്ട്. പക്ഷെ എന്തെങ്കിലുമൊക്കെ കാര്യങ്ങൾ പറഞ്ഞുകൊണ്ട് അവർ ഒഴിവാകും. ഞങ്ങളുടെ ഒരു വീഡിയോയിലെങ്കിലും നിങ്ങൾ അവരെ കണ്ടിട്ടുണ്ടോ. പക്ഷെ ഇന്ന് ഈ വാർത്ത കാണുമ്പൊൾ സന്തോഷം കൊണ്ട് കണ്ണുകൾ നിറയുന്നു, കാരണം ലക്ഷകണക്കിന് ആളുകളുടെ അനുഗ്രഹവും സ്‌നേഹവും ആണ് ഞങ്ങളുടെ കുരുന്നുകൾക്ക് ലഭിച്ചിരിക്കുന്നത്.

ഒരിക്കലും കരുതിയില്ല ഇതിത്ര വൈറൽ ആകുമെന്ന്. ഈ ദിവ്യാത്ഭുതത്തിനും അനുഗ്രഹത്തിനും ഈ ലോകത്തിനും ദൈവത്തിനും നന്ദി പറയുകയാണ്. ഞങ്ങൾ ശരിക്കും കൃതാർത്ഥരായി. ഈ സന്തോഷവും അനുഗ്രഹങ്ങളും കൊണ്ട് എല്ലാ വേദനകളും മറക്കുകയാണ്. എല്ലാവർക്കും നന്ദി ലവ് യൂ ഓൾ. വസുദൈവ കുടുംബകം. സോഷ്യൽ മീഡിയ വഴിയാണ് സാന്ദ്ര മനസ്സ് തുറന്നത്.

Also Read
മോഹൻലാലിന്റെ ആ സൂപ്പർ ചിത്രത്തിലെ ഐറ്റം ഡാൻസിലൂടെ മലയാളികളുടെ മനം കവർന്ന നടി കഷ്മിര ഷായെ ഓർമ്മില്ലേ, താരത്തിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെ

Advertisement