അങ്ങനെയൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്, അതിലും ഭേദം പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നി: മിക്ക സീരിയലുകളും ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി പ്രവീണ

429

ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലം ഒരേപോലെ തിളങ്ങിയിട്ടുള്ള മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് പ്രവീണ. സിനിമയിലൂടെയെത്തി പിന്നീട് സീരിയൽ രംഗത്തും സൂപ്പർ നായികയായി തിളങ്ങുകയായിരുന്നു പ്രവീണ. മെഗാസ്റ്റാർ മമ്മൂട്ടി നായകനായ കളിയൂഞ്ഞാൽ എന്ന ചിത്രത്തിലൂടെയാണ് പ്രവീണ സിനിമാഭിനയ രംഗത്തേക്ക് എത്തുന്നത്.

പിന്നീട് നിരവധി സിനിമകളിൽ ചെറുതുംവലുതുമയ വേഷങ്ങൾ ചെയ്ത പ്രവീണ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ പ്രകടനത്തിലൂടെ ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും തിളങ്ങിയ പ്രവീണയുടേതായി പുറത്തിറങ്ങിയ അവസാന മലയാള ചിത്രം ഹാപ്പി സർദാർ ആണ് .

Advertisements

Also Read
കിടപ്പ് അവസാനിപ്പിച്ചു, സ്വർഗം കിട്ടിയ സന്തോഷം ; മുന്നോട്ട് ഒരുപാട് ദൂരം സഞ്ചരിക്കാൻ ഇതെൻറെ ആദ്യത്തെ ചുവട് ആണ് : ഇനിയും കിടത്തല്ലേ എൻറെ അയ്യപ്പ സ്വാമി എന്ന പ്രാർത്ഥനയോടെ ശിവാനി

വ്യത്യസ്തമായ വേഷങ്ങളിലെ വൈവിധ്യമാർന്ന പ്രകടനത്തിലൂടെ നിരവധി പുരസ്‌കാരങ്ങളും പ്രവീണ സ്വന്തമാക്കിയിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച രണ്ടാമത്തെ നടിക്കുളള പുരസ്‌കാരം പ്രവീണ നേടിയെടുത്തിരുന്നു. 1998ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ് ചിത്രം അഗ്നി സാക്ഷി എന്ന ചിത്രത്തിലെ പ്രകടനത്തിനും 2008ൽ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ഒരു പെണ്ണും രണ്ടാണും എന്നീ ചിത്രത്തിലെ പ്രകടനത്തിനും പ്രവീണയെ തേടി പുരസ്‌കാരങ്ങൾ എത്തിയിരുന്നു.

നാഷണൽ ബാങ്ക് ഓഫ് ദുബായ് ഓഫീസറായ പ്രമോദ് ആണ് പ്രവീണയുടെ ഭർത്താവ്. ഗൗരി എന്ന ഒരു മകളാണ് പ്രവീണയ്ക്ക് ഉള്ളത്. അതേ സമയം തന്റെ സീരിയൽ ജീവിതത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം ഇപ്പോൾ.

പ്രവീണയുടെ വാക്കുകൾ ഇങ്ങന:

ഇനി സീരിയൽ ചെയ്യുന്നില്ലന്ന് കരുതി ഇരുന്നപ്പോളാണ് 3 മക്കളുടെയും അമ്മയുടെയും കഥ പറയുന്ന കസ്തുരിമാൻ എന്ന പരമ്പരയിലേക്ക് ക്ഷണം ലഭിച്ചത്. കഥയിൽ പുതുമ ഉണ്ടെകിൽ മാത്രമേ താൻ അഭിനയിക്കൂ എന്ന് അവരോട് ആവിശ്യപെട്ടിരിന്നു. കഥയിൽ വ്യത്യാസം ഉണ്ടെന്ന് കണ്ടപ്പോൾ അതിൽ അഭിനയിക്കാൻ വന്നു.

സിനിമയിൽ നിരവധി താരങ്ങളുടെ അമ്മയായി ഇപ്പോൾ വേഷം ഇടാറുണ്ട്. ഇപ്പോളത്തെ പല സീരിയലുകളിലും അമിതമായ മേക്കപ്പാണ് അമ്മായി അമ്മക്കും ഒരു ലുക്കും വില്ലത്തിക്ക് വേറെ ഒരു ലുക്കും. ഓരോത്തർക്കും ഓരോ ലുക്ക് നൽകിയാണ് കഥ കൊണ്ട് പോകുന്നത് അങ്ങനെ ഉള്ളത് അംഗീകരിക്കാൻ കഴിയില്ല.

Also Read
ആരേയും വിളിക്കാൻ സാധിച്ചില്ല, രഹസ്യ വിവാഹം ആയിരുന്നു, ഹണിമൂൺ ആഘോഷവും കഴിഞ്ഞു, എല്ലാം വളരെ പെട്ടെന്നായിരുന്നു: സുമി റാഷിക്

ഇതൊന്നും നടിമാർ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യമല്ല. ചാനലുകൾ തമ്മിൽ ഉള്ള റേറ്റിംഗിന് വേണ്ടി ചമയം ഇടണ്ട അവസ്ഥ തനിക്കും വന്നിട്ടുണ്ട് അതിലും ഭേദം പോയി ചാവുന്നതാണ് നല്ലതെന്ന് തോന്നിയിട്ടുണ്ട്. അത് കൊണ്ടാണ് മിക്ക സീരിയലുകളും ഉപേക്ഷിക്കാൻ കാരണം എന്നും പ്രവീണ പറയുന്നു.

Advertisement