കലിപ്പന്റെ കാന്താരിയായി മേഘ്‌ന വിൻസെന്റ്, ആരാധകരെ ആവേശത്തിലാക്കി മേഘ്‌നയുടെ തിരിച്ച് വരവ്, മിസ്റ്റർ ഹിറ്റ്‌ലർ ഏപ്രിൽ 19 മുതൽ

193

നിരവധി സൂപ്പർഹിറ്റ് പരമ്പരകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സീ കേരള ചാനലിൽ പുതിയ ഒരു പരമ്പര കൂടി എത്തുകയാണ്. മിസ്റ്റർ ഹിറ്റ്‌ലർ എന്ന സീരിയലാണ് മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിലേക്ക് ഉടൻ എത്തുകയാണ്.

ഏഷ്യാനെറ്റിലെ ചന്ദനമഴ സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ മേഘന വിൻസെന്റ് നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു എന്നതാണ് ഈ പരമ്പരയുടെ ഏറ്റവും വലിയ പ്രത്യേകത. പതിവു കണ്ണീർകഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തതയുള്ളതും ഏറെ പുതുമയുള്ളതുമായ കഥയുമായിട്ടാണ് പുതിയ പരമ്പര എത്തുന്നതെന്നാണ് സൂചന.

Advertisements

അമ്മയുടെ സ്‌നേഹത്തിനു മുൻപിൽ മറ്റെല്ലാം മറക്കുന്ന മകനായ് ഡികെ യായി പരമ്പരയിലെ കേന്ദ്രകഥാപാത്രമായി എത്തുന്നത് പ്രശസ്ത നടൻ ഷാനവാസ് ആണ്. വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഷാനവാസിന്റെ മടങ്ങി വരവ്. രുദ്രനും ഇന്ദ്രനും ശേഷം ഒരു കില്ലർ മേക്കോവറിലാണ് ഷാനവാസ് തിരിച്ചെത്തിയിരിക്കുന്നത്.

കുസൃതിക്കാരിയായ ജ്യോതി എന്ന കഥാപാത്രയായിട്ടാണ് സീരിയൽ ആരാധകരുടെ പ്രിയങ്കരിയായ മേഘ്‌ന വിൻസെന്റ് പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ ഒരുങ്ങുന്നത്. ഈ രണ്ടു തരക്കാരുടെ ഒരുമിച്ചുള്ള ജീവിതത്തിലെ മധുരവും കയ്പ്പും നിറഞ്ഞ കാഴ്ചകളാണ് പരമ്പരയുടെ പ്രധാന കഥാതന്തുവെന്നാണ് സൂചന.

ഏപ്രിൽ 19ന് രാത്രി 8:30 മുതൽ പ്രക്ഷേപണം ആരംഭിക്കുന്ന സീരീയലിന്റെ ടീസർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭാവത്തിലും പെരുമാറ്റത്തിലും കർക്കശക്കാരനായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടുള്ള ടീസർ വലിയ കൈയ്യടി നേടിയിരുന്നു. വിവാഹത്തിലൂടെ ഡികെ യുടെ ജീവിതം മാറ്റിയെടുക്കാനുള്ള മറ്റുള്ളവരുടെ ശ്രമങ്ങൾ അവസാനിക്കുന്നത് ഈ കുസൃതിക്കാരി ജ്യോതിയിലാകുമോ? എന്നാണ് പ്രേക്ഷകർ കണ്ടറിയേണ്ടത്.

അടുക്കും ചിട്ടയും മുറകെപ്പിടിച്ച കണിശതയുടെ ആൾരൂപം ദേവ് കൃഷ്ണയുടെ ജീവിതത്തെ മാറ്റാനെത്തുന്ന ആ പെൺകുട്ടി ഈ കുസൃതിക്കാരി ജ്യോതിയായിരിക്കുമോ എന്നും പ്രേക്ഷകർ കണ്ടു തന്നെ അറിയണം. പൊന്നമ്മ ബാബുവാണ് സീരിയലിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രഖ്യാപന വേളയിൽ തന്നെ ഏറെ ശ്രദ്ധേയമായ പരമ്പരയായാ മാറിയിരിക്കുകയാണ് മിസ്റ്റർ ഹിറ്റ്‌ലർ.

Advertisement