ഒരുകാലത്ത് തെനനിന്ത്യൻ സിനിമയിലെ മുൻ നിര നായകമാരിൽ ഒരാളായിരുന്നു കിരൺ റാത്തോഡ്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള കിരണിന് ആരാധകരും ഏറെയാണ്. തമിഴത്തിന്റെ സൂപ്പർസ്റ്റാർ ചിയ്യാൻ വിക്രത്തിന്റെ നായികയായി ജെമിനി എന്ന സിനിമയിൽ അഭിനയച്ചതോടെയാണ് താരം തെന്നിന്ത്യയ്ക്ക് പ്രിയങ്കരിയായി മാറിയത്.
ഹിറ്റ്‌മേക്കർ ഷാജി കൈലാസ് ഒരുക്കിയ താണ്ഡവം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായിട്ടാണ് കുരൺ മലയാള സിനിമയിൽ എത്തിയത്. തുടർന്ന് നിരവധി മലയാള സിനിമകളിലും താരം വേഷമിട്ടു. അതേസമയം കിരൺ മലയാളത്തിൽ എത്തിയ ചിത്രങ്ങൾ അത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ബാബുരാജ് ഒരുക്കിയ മനുഷ്യമൃഗം എന്ന ചിത്രത്തിൽ കിരണിന് ഒരു നാടൻ കഥാപാത്രമായിരുന്നു.
മമ്മൂട്ടി നായകനായ ഡബിൾസിൽ ഒരു ഐറ്റംനമ്പറിലും നടി പ്രത്യക്ഷപ്പെട്ടു. മോഡലിംഗ് രംഗത്ത് നിന്നുമാണ് കിരൺ സിനിമയിൽ എത്തുന്നത്. അധികം ഗ്ലാമറസ് വേഷങ്ങളാണ് കിരൺ അവതരിപ്പിച്ചത്. അതേസമയം ഗ്ലാമറസ് രംഗങ്ങൾ അവതരിപ്പിക്കാൻ യാതൊരു മടിയും കാണിക്കാത്ത താരവുമായിരുന്നു കിരൺ.
തനിക്ക് ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ ഇഷ്ടമാണെന്നും എന്നാൽ ചിലർ അതിന്റെ പേരിൽ കഥാപാത്രത്തിന് യോജിക്കാത്ത തരത്തിൽ ശരീരം കാണിക്കാൻ പലരും ആവശ്യപ്പെട്ടിരുന്നു എന്നും വെളിപ്പെടുത്തുകയാണ് കിരൺ ഇപ്പോൾ. ഈ ഒരു കാരണം കൊണ്ട് പല സിനിമകളിലെയും അവസരങ്ങൾ തനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.
അതേ സമയം ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി എത്താനുള്ള ഒരുക്കത്തിലാണ് കിരൺ. തമിഴ് ചിത്രമായ സെർവർ സുന്ദരത്തിലൂടെയാണ് കിരണിന്റെ മടങ്ങി വരവ്. ബോളിവുഡ് താരം രവീണ ടണ്ടന്റെ ബന്ധുവായ കിരണിന്റെ ജനനം ജയ്പൂരിൽ ആയിരുന്നു.
Also Read
ആരേയും വിളിക്കാൻ സാധിച്ചില്ല, രഹസ്യ വിവാഹം ആയിരുന്നു, ഹണിമൂൺ ആഘോഷവും കഴിഞ്ഞു, എല്ലാം വളരെ പെട്ടെന്നായിരുന്നു: സുമി റാഷിക്
ഹിന്ദി സിനിമകളിലൂടെയാണ് കിരൺ അഭിനയ ജീവിതം ആരംഭിച്ചത്. 1996ൽ റിലീസായ ബാൽ ബ്രഹ്മചാരിയായിരുന്നു ആദ്യ ചിത്രം. 2001ൽ റിലീസായ ഹൃത്വിക് റോഷൻ ചിത്രം യാദേനാണ് ശ്രദ്ധിക്കപ്പെട്ട ആദ്യചിത്രം. 2016ൽ റിലീസായ ഇളമൈ ഊഞ്ചൽ എന്ന ചിത്രത്തിലാണ് കിരൺ ഒടുവിൽ അഭിനയിച്ചത്.
ജെമിനി, വില്ലൻ, പരശുറാം, അൻപേ ശിവം തുടങ്ങിയ ചിത്രങ്ങളാണ് കിരണിന്റെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ.