എന്റെ ഏറ്റവും പഴയ സുഹൃത്തും, സഹോദരിയേക്കാളുപരി അമ്മയും, ഞാൻ കുഴപ്പത്തിലാകുമ്പോൾ എല്ലായ്പ്പോഴും എനിക്കൊപ്പം നിന്നയാൾ: ഇത്ത സുറുമിയെ കുറിച്ച് ഹൃദയ സ്പർശിയായ കുറിപ്പുമായി ദുൽഖർ സൽമാൻ

179

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് നൽകുന്ന സ്‌നേഹവും ആദരവും തന്നെയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനും മലയാളി പ്രേക്ഷകർ നൽകുന്നത്. ഭാര്യ സുൽഫത്തും മകൻ ദുൽഖറും മകൾ സുറുമിയുമെല്ലാം ആരാധകർക്ക് പ്രിയപ്പെട്ടവരുമാണ്.

വാപ്പിച്ചിയെ പോലെ തന്നെ മകൻ ദുൽഖർ സൽമാനും ബോളിവുഡ് അടക്കമുള്ള ഇന്ത്യൻ സിനിമകളിൽ നിറഞ്ഞ് നിൽക്കുകയാണ്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ദുൽഖർ ഈ കാലയിളവിൽ തിളങ്ങി കഴിഞ്ഞു. ഇപ്പോൾ വാപ്പച്ചിയും മകനും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കുഞ്ഞിക്ക എന്നാണ് മലയാളികൾ ദുൽഖറിനെ വിളിക്കുന്നത്.

Advertisements

ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ഇത്ത സിറുമിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് ദുൽഖർ സൽമാണ്. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് മനോഹരമായൊരു ചിത്രത്തോടൊപ്പം ഹൃദയ സ്പർശിയായ ഒരു കുറിപ്പും ദുൽഖർ പങ്കുവച്ചിരിക്കുന്നത്.

ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് ഞാൻ സാധാരണയായി ഇത് ചെയ്യാറില്ല. പക്ഷേ ഇത്തവണ. എന്റെ ചുമ്മിതാത്ത / ഇത്ത/ തത്ത്സിന് ജന്മദിനാശംസകൾ. നിങ്ങൾ എന്റെ ഏറ്റവും പഴയ സുഹൃത്തും, സഹോദരിയേക്കാളുപരി അമ്മയുമാണ്. ഞാൻ നിങ്ങളുടെ ആദ്യ കുട്ടിയാണെന്ന് തോന്നാറുണ്ട്.

കുറ്റകൃത്യത്തിൽ എന്റെ പങ്കാളി!നമ്മളൊന്നിച്ചായിരുന്നു ഗെയിമുകൾ കളിക്കുന്നത്. കുട്ടിക്കാലം മുതൽ സിനിമകളോടും സംഗീതത്തോടും കാർട്ടൂണുകളോടും നമുക്ക് പ്രത്യേക സ്നേഹമുണ്ടായിരുന്നു. ഞാൻ കുഴപ്പത്തിലാകുമ്പോൾ എല്ലായ്പ്പോഴും എനിക്കൊപ്പം നിന്നു. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, ഉമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത.

മാറിയത്തിന്റെ അമ്മായി എന്നതാണ് നിങ്ങളിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന റോൾ, ഓരോ തവണയും എന്റെ ഹൃദയത്തെ സ്പർശിക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ തിരക്കിലായതിനാൽ, ഒന്നിച്ച് സമയം ചിലവഴിക്കാൻ സാധിക്കുന്നില്ല. എന്നാൽ ഇത് നമ്മുടെ ബന്ധത്തെ ബാധിക്കുന്നില്ലെന്ന് നമുക്കറിയാം. എല്ലായിപ്പോഴും സന്തോഷത്തോടെ ഇരിക്കൂ, പിറന്നാൾ ആശംസകൾ ഇത്താ. എന്നായിരുന്നു ദിൽഖർ കുറിച്ചത്.

Advertisement