ശാലിനസുന്ദരിയായി അഭിനയരംഗത്തേക്കെത്തി ഇപ്പോൾ മലയാള സിനിമാ ആരാധകർക്ക് പ്രിയപ്പെട്ട ജനപ്രിയ നടിയാണ് അനു സിത്താര. നൃത്ത രംഗത്തു നിന്നും എത്തിയ താരത്തിന് വളരെ പെട്ടെന്നു തന്നെ ആരാധകരുടെ മനസിലിടം നേടാൻ സാധിച്ചിരുന്നു.
ചെറുതും വലുതുമായി വേഷങ്ങളിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി അഭിനയിച്ചിട്ടുള്ള നടി നല്ലൊരു നർത്തകി കൂടിയാണ്. പലപ്പോഴും കാവ്യ മാധവനുമായാണ് അനു സിത്താരയെ മിക്കവരും താരതമ്യം ചെയ്യുന്നത്. അനു തന്നെ അതേക്കുറിച്ച് മനസ് തുറന്നിരുന്നു. പൊതുവെ നാടൻ പെൺകുട്ടി ഇമേജുള്ള കഥാപാത്രങ്ങളാണ് അനുവിനെ തേടിയെത്താറുള്ളത്.
മലയാളത്തിലെ ഒട്ടുമിക്ക യുവതാരങ്ങൾക്ക് ഒപ്പവും മെഗാസ്റ്റാർ മമ്മൂട്ടി ചിത്രങ്ങളിലും അനുസിത്താര ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. അതേ സമയം കഴിഞ്ഞ ദിവസം എംജി ശ്രീകുമാർ അവതാരകനായ പറയാം നേടാന് പരിപാടിയിൽ പങ്കെടുക്കാൻ അനു സിത്താര എത്തിയിരുന്നു.
രസകരമായ കുറേക്കാര്യങ്ങൾ ഈ പരിപാടിയിൽ അനു സിത്താര തുറന്നു പറയുകയുണ്ടായി. ഷൂട്ടിങ്ങ് സെറ്റിൽ വഴക്കിടാറുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അനു സിത്താര നൽകിയ മറുപടി. അതേസമയം ദേഷ്യപ്പെട്ട സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നും അനു സിത്താര പറയുന്നു.
വഴക്കുണ്ടാക്കിയിട്ടുണ്ട്. ഒന്ന് രണ്ട് തവണ പക്ഷെ വഴക്ക് എന്നൊന്നും അതിനെ പറയാൻ പറ്റില്ല. ചീത്ത പറഞ്ഞിട്ടുണ്ടെന്ന് പറയാം എന്നായിരുന്നു അനുവിന്റെ പ്രതികരണം. എന്തിനു വേണ്ടിയാണ് എന്ന് എംജി ശ്രീകുമാർ ചോദിച്ചു. ചില സമയത്ത് ഫുഡ് വരാത്തതിന്റെ പേരിലൊക്കെയാണ്.
ചോറും മീൻ കറിയുമാണ് ഇഷ്ടം. പക്ഷെ ഇപ്പോൾ ചോറ് കുറച്ചിരിക്കുകയാണ്. തടി കുറയ്ക്കണമെന്ന് തോന്നി എന്നായിരുന്നു അനു നൽകിയ ഉത്തരം. എല്ലാവർക്കും വിശന്നു കഴിഞ്ഞാൽ എന്നെ നോക്കുമെന്നും നടി പറയുന്നു. പോലീസ് ആകണമെന്നുണ്ടായിരുന്നു. വണ്ടിയിൽ പോകുമ്പോൾ വഴക്ക് കാണുമ്പോൾ ഇറങ്ങി ചെന്ന് ഇടപെട്ട് പരിഹരിക്കണമെന്ന് തോന്നിയിട്ടുണ്ട്.
പക്ഷെ നമുക്ക് പവർ ഇല്ലല്ലോ. പോലീസ് ആണെങ്കിൽ പവർ ഉണ്ടല്ലോ എന്നും അനു സിത്താര പറഞ്ഞു. ഇതുവരേയും പോലീസ് കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും അത്തരത്തിലൊരു അവസരം കിട്ടുകയാണെങ്കിൽ സന്തോഷമായിരിക്കുമെന്നും അനു സിത്താര പറയുന്നു.