മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് നവ്യാ നായർ. കലോൽസവ വേദിയിൽ നിന്നും സിനിമയിലെത്തി പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായകയായ നവ്യയെ സ്വന്തം വീട്ടിലെ കുട്ടിയെ പോലയാണ് മലയാളി പ്രേക്ഷകർ കാണുന്നത്.വിവാഹശേഷം അഭിനയം വിട്ട നവ്യാ നായർ ഇടയ്ക്ക് മടങ്ങി വന്നിരുന്നെങ്കിലും വീണ്ടും മലയാളക്കിൽ താരം ഒരു ബ്രേക്ക് എടുത്തിരുന്നു. എന്നാൽ ദൃശ്യം 2 കന്നഡ റീമേക്കിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോഴിതാ മലയാളത്തിലേക്ക് വീണ്ടും ശക്തമായൊരു തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ് നവ്യ നായർ.
മാർച്ച് 18ന് പുറത്തിറങ്ങുന്ന ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നവ്യാ നായർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. വികെ പ്രകാശ് ആണ് സിനിമയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. തന്റെ തിരിച്ചുവരവിനെ കുറിച്ചും മറ്റുമുള്ള നവ്യയുടെ വാക്കുകൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ സിനിമയിലെ സൗന്ദര്യ സങ്കൽപ്പ ത്തെക്കു റിച്ചുള്ള നവ്യാ നായരുടെ വാക്കുകളും വൈറലാവുകയാണ്.
പ്രമുഖ ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് നവ്യാ നായരുടെ തുറന്നു പറച്ചിൽ. ഞാൻ ഇരുണ്ട നിറ മുള്ളയാളാണ്. ഒട്ടും ഫെയർ ആയിട്ടുള്ള ആളല്ല. നമ്മളുടെ നാട്ടിലുള്ള കറുത്ത ആളാണ്, ഇരുണ്ട ആളാണെന്നൊക്കെയുള്ള കാഴ്ചപ്പാടുകൾ എന്നെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മറ്റ് നായികമാരൊക്കെ വരുന്നൊരു പൊതു ഇടത്തേക്ക് പോകുമ്പോൾ എനിക്ക് അപകർഷത തോന്നിയിരുന്നു.
ഞാൻ അ്ത്രയും സുന്ദരിയല്ല. മറ്റുള്ളവരുടെ മുന്നിൽ വരാൻ ചമ്മലായിരുന്നു. അതിനാൽ അങ്ങനെയുളള സ്ഥലങ്ങളിൽ നിന്നും എന്റെ സാന്നിധ്യം എന്തെങ്കിലുമൊക്കെ കാരണം പറഞ്ഞ് ഒഴിവാക്കാൻ ഞാൻ പരമാവധി ശ്രമിക്കുമായിരുന്നു. ഷൂട്ടിംഗ് ആണെന്നോ മറ്റോ ഒക്കെ പറയുമായിരുന്നു. പോകാൻ പറ്റുന്ന പരിപാടികൾ ആണെങ്കിൽ പോലും ഞാൻ ഭയങ്കരമായി ഒഴിവാക്കുമായിരുന്നു എന്നാണ് നവ്യാ നായർ പറയുന്നത്.
പിന്നെ ഞാൻ ഒരുപാട് മേക്കപ്പ് ഇട്ട് ഇത് മാച്ച് ചെയ്യാനും മറ്റുള്ളവരോട് മത്സരിക്കാനുമൊക്കെ ഞാൻ ശ്രമിച്ചിരുന്നു. പക്ഷെ അത് മാറി. കാലഘട്ടം മാറിയപ്പോൾ, ഇപ്പോഴത്തെ കുട്ടികളുടെ സമീപനം കാണുമ്പോൾ അവരിൽ നിന്നും നമ്മൾ പഠിക്കുകയാണ്. കാലം മാറു മ്പോൾ നമ്മളുടെ സ്കിൻ ടോണിലോ കളറിലോ ഒന്നും ഒരു കാര്യമില്ല. നമ്മൾ വെളുത്തിരുന്നില്ലെങ്കിലും കുഴപ്പമൊന്നുമില്ലെന്ന് മനസിലാകും.
സോഷ്യൽ മീഡിയയിലും മറ്റും എന്നെ മോശമായി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സമയത്ത് എനിക്ക് നല്ല സങ്കടം തോന്നിയിട്ടുണ്ട്. പക്ഷെ ഇപ്പോൾ ആറ്റിട്യൂഡ് മാറി എന്നും നവ്യാ നായർ പറയുന്നു. പിന്നാലെ താൻ ഒരിക്കൽ നേരിട്ടൊരു ചോദ്യത്തെക്കുറിച്ചും നവ്യാ നായർ മനസ് തുറക്കുന്നുണ്ട്.
എന്റെ കൂടെ വർക്ക് ചെയ്തിട്ടുള്ള വളരെ ഫെയർ ആയിട്ടുള്ളൊരു നടിയുണ്ടായിരുന്നു. അവർ സിനിമയിൽ അത്രയും സജീവമായിട്ടില്ല. ഒരുദിവസം അവർ എന്നോട് പറയുകയാണ്, നിന്നെ കാണാൻ അത്ര ഭംഗിയൊന്നുമില്ല, കളറുമില്ല. പക്ഷെ നീ സിനിമയിൽ ഇത്രയൊക്കെ ആയി. പക്ഷെ എനിക്ക് അങ്ങനെ ആകാൻ പറ്റിയില്ലല്ലോ എന്ന്. എനിക്കത് വിഷമമായി.
എന്റെ ഉള്ളിൽ എനിക്ക് സൗന്ദര്യം ഇല്ല എന്ന തോന്നൽ എന്റെ ഉള്ളിലൊരു മുറിവാണുണ്ടാക്കിയത്. അത് പക്ഷെ പിന്നീട് പതുക്കെ പതുക്കെ മാറി. ഞാൻ കുറേക്കൂടി റിഫൈൻഡ് ആയി. എന്റെ പ്രായം കൂടുന്നതിന് അനുസരിച്ച് എന്റെ കാഴ്ചപ്പാട് മാറി. ഇപ്പോൾ എനി ക്ക് കുറേക്കൂടി ആത്മവിശ്വാസമുണ്ട്. മേക്കപ്പ് ഇടാതെ പോകാനുള്ള ആത്മവിശ്വാസം എനിക്കിന്നുണ്ട് എന്നാണ് നവ്യാ നായർ പറയുന്നത്.