വർഷങ്ങളായി ടോയ്‌ലറ്റുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ആദിവാസി കുടുംബങ്ങൾക്ക് 9 ടോയ്ലറ്റുകൾ പണിതു നൽകി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറും മക്കളും

77

മലയാളികളുടെ പ്രിയപ്പെട്ട സിനിമാ സീരിയൽ നടനും ബിജെപി നേതാവുമാണ് കൃഷ്ണകുമാർ. നിരവധി സിനിമകളിൽ ചെറുതു വലുതുമായ വേഷങ്ങൾ ചെയ്ത് കൃഷ്ണ കുമാർ പിന്നീട് അഭിനയത്തോടൊപ്പം രാഷ്ട്രീയത്തിലേക്കും ഇറങ്ങുകയായിരുന്നു.

കൃഷ്ണ കുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് സുപരിചിതരും ബിജെപി അനുഭാവികളുമാണ്. ഇപ്പോഴിതാ ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 ആദിവാസി കുടംബങ്ങളുടെ വീടുകൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയിരിക്കുകയാണ് കൃഷ്ണ കുമാരും കുടുംബവും.

Advertisements

അദ്ദേഹത്തിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക സഹോദരിമാരുടെ അഹാദിഷിക ഫൗണ്ടേഷൻ ആണ് ഇതിന് വേണ്ട ധനസഹായം നൽകിയത്. അമ്മുകെയർ എന്ന സന്നദ്ധ സംഘടനയ്‌ക്കൊപ്പം ചേർന്നാണ് ഇവരുടെ പ്രവർത്തനം. ശൗചാലയങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിതുരയിലെ വലിയകാല സെറ്റിൽമെന്റിലെ 9 വീടുകൾക്ക് ശൗചാലയങ്ങൾ നിർമ്മിച്ച് നൽകിയത്. അഹാനയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

Also Read
ആശുപത്രിയിൽ ബോധമില്ലാതെ കിടന്നപ്പോഴും പ്രണവിന്റെ പേര് കേട്ട് ചാടി എഴുന്നേറ്റു, അത്രയ്ക്ക് ക്രഷായിരുന്നു എന്ന് കൃതിക, ഗായത്രിക്ക് ഭീഷണിയാകുമോ എന്ന് സോഷ്യൽ മീഡിയ

അഹാന കൃഷ്ണ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ:

ഞങ്ങളുടെ സാമൂഹിക സഹായ സംരംഭമായ അഹാദിഷിക ഫൗണ്ടേഷൻ വഴി, തിരുവനന്തപുരത്തെ വിതുര പഞ്ചായത്തിലെ വലിയകാല ട്രൈബൽ സെറ്റിൽമെന്റിലെ അംഗങ്ങൾക്ക് ടോയ്ലറ്റ് സൗകര്യം ഒരുക്കി നൽകുവാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഉദാരമായ സംഭാവനകൾ നൽകി മുന്നോട്ടുവന്ന് അതിന്റെ ഭാഗമാകാൻ തയ്യാറായ അച്ഛന്റെ നല്ല സുഹൃത്തായ മോഹൻജിയുടെ ചാരിറ്റി ഓർഗനൈസേഷനായ അമ്മു കെയർ ചാരിറ്റബിൾ ട്രസ്റ്റിന് ഞങ്ങളുടെ ഹൃദയംഗമമായ നന്ദി അറിയിക്കുവാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

വലിയകാല ആദിവാസി സെറ്റിൽമെന്റിലെ 32 കുടുംബങ്ങൾ കഴിഞ്ഞ 20ൽ അധികം വർഷങ്ങളായി ടോയ്ലറ്റ് സൗകര്യമില്ലാതെയാണ് കഴിയുന്നത്, ഇത് കാരണം പ്രാഥമിക ആവശ്യങ്ങൾക്കായി അവർക്ക് കാട്ടിലേക്ക് പോകേണ്ട അവസ്ഥയാണ്. മിക്ക പ്രഭാതങ്ങളിലും, മൂടൽമഞ്ഞും തണുപ്പും കാരണം അവരിൽ പലർക്കും വന്യമൃഗങ്ങളാൽ പരിക്കേൽക്കേണ്ടതായും വന്നിട്ടുണ്ട്.

ഇന്ന്, അവരിൽ ഏറ്റവും ആവശ്യമുള്ളവർക്ക് 9 ടോയ്ലറ്റുകൾ നൽകിക്കൊണ്ട് അവരുടെ ഒരു പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. ഇനിയുമേറെ പൂർത്തീകരിക്കുവാനുണ്ട്. എല്ലാവരേയും വ്യക്തിപരമായി കണ്ടുമുട്ടുകയും അവരുമായി ഇടപഴകുകയും ചെയ്തത് ശരിക്കും ഹൃദയസ്പർശിയായ അനുഭവമായിരുന്നു. ഒപ്പം രുചികരമായ ഭക്ഷണത്തിനും നന്ദി.

Also Read
ഒരു കാര്യം തീരുമാനിച്ചാൽ അത് വേഗം നടക്കണം എന്ന വാശിയുള്ള ആളാണ് ബോബൻ, ഞങ്ങളുടെ വിവാഹവും അങ്ങനെ നടന്നതാണ് : പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രശ്മിയും ബോബനും

നിങ്ങളോ നിങ്ങളുടെ പരിചയത്തിലുള്ള ആളുകളോ ഇത്തരത്തിലുള്ള സഹായങ്ങൾ ആവശ്യമുള്ളവർ ആണെങ്കിലോ, അല്ലെങ്കിൽ ഇതിനായി സംഭാവന നൽകാനും നല്ല കാര്യങ്ങളുടെ ഭാഗമാകാനും ആഗ്രഹിക്കുന്ന ആളാണ് നിങ്ങളെങ്കിലോ അല്ലെങ്കിൽ പരിചയത്തിൽ ഉള്ളവരോ എങ്കിൽ അഹാദിഷിക ഫൗണ്ടേഷനുമായി ബന്ധപ്പെടുക എന്നായിരുന്നു അഹാന സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ്.

Advertisement