മലയാളി പ്രേക്ഷർക്ക് ബ്രൈഡൽ മേക്കപ്പ് ആർട്ടിസ്റ്റ് എന്ന നിലയിൽ ഏറെ പരിചിതമായ ട്രാൻസ്ജെൻഡർ വുമൺ ആണ് സീമ വിനീത്. പ്രശസ്തയായ രു ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് കൂടിയാണ് താരം. മിനിസ്‌ക്രീനിലെ സൂപ്പർഹിറ്റായ വോഡാഫോൺ കോമഡി സ്റ്റാർസിലൂടെയാണ് സീമ പ്രേക്ഷരുടെ മുന്നിലേക്ക് എത്തിയത്.
അതേ സമയം ജീവിതത്തിൽ ഒരുപാട് ദുരിതങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് സീമ ഇന്നത്തെ അവസ്ഥയിലേക്ക് എത്തിച്ചേർന്നത്. വർഷങ്ങളായി ബ്രൈഡൽ മേക്കപ്പ് മേക്കപ്പ് രംഗത്ത് സീമ പ്രവർത്തിക്കുന്നുണ്ട്. ഇടക്ക് വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി സീമ എത്താറുണ്ട്.
പലപ്പോഴും ഇങ്ങനെ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് മോശം കമെന്റുകളുമായി പോസ്റ്റിന് താഴെയും ഇൻബോക്‌സിലും പല ഞരമ്പൻമാരും എത്താറുണ്ട്. അവർക്കെല്ലാം തക്ക മറുപടിയും താരം നൽകാറുണ്ട്. ഇപ്പോൾ ഇത്തരത്തിൽ സീമയുടെ ഇൻബോക്‌സിൽ വന്ന ഒരു മെസ്സേജും അതിനു താരം നൽകിയ മറുപടിയും സീമ തന്നെ പുറത്ത് വിട്ടിരിക്കുകയാണ്. ഇതിനോടകം തന്നെ ആരാധകർ ഇത് ഏറ്റെടുത്ത് കഴിഞ്ഞു.
തെറ്റായ അർത്ഥത്തോടെ ഇൻബോക്‌സിൽ മെസേജ് അയച്ച ഒരു ഞരമ്പന്റെ മെസ്സേജിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചിരിക്കുമാകയാണ് സീമ. ഇതെന്താ ഇത്രക്കും കൊതിക്കാൻ വല്ല ജിലേബിയോ ലഡ്ഡുവോ ആണോ? ആരേലും ഒന്ന് പറയുമോ ന്താ സംഭവം എന്ന അടിക്കുറിപ്പോടെയാണ് സീമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുനന്ത്.
എന്നാൽ മെസ്സേജ് അയച്ചവനെ സപ്പോർട്ട് ചെയ്തുകൊണ്ട് കുറച്ച് പേര് കമെന്റ് ചെയ്തിരുന്നു. ഇതിന് എതിരെയും സീമ രംഗത്ത് വന്നിരുന്നു. ചിലപ്പോൾ നിങ്ങളൊടോ അല്ലേൽ നിങ്ങളുടെ അമ്മയോടോ നിങ്ങളുടെ സഹോദരിയോടോ അപരിചിതൻ ആയ ഒരു പുരുഷൻ വന്നു കൊതിയാണ് എന്നു പറഞ്ഞാൽ നിങ്ങൾ പ്രോത്സാഹനം കൊടുക്കുമോ???
അല്ലേൽ പരിചിതൻ തന്നെ ആയിക്കോട്ടെ നിങ്ങളോട് പുള്ളിക്ക് അടങ്ങാത്ത കൊതിയാണ് നിങ്ങൾ പ്രോത്സാഹനം കൊടുക്കുമോ അല്ലേൽ വീട്ടിൽ വിളിച്ചിരുത്തി ചായ കൊടുത്തു വിടുമോ. ചെറിയ ഒരു സംശയം ആണ്?? കൊതി അത് എല്ലാ മനുഷ്യന്മാർക്കും ഉണ്ട് അത് ഏതേലും വസ്തുകളോട് ഏതേലും സ്ഥലത്തോട് വാഹനങ്ങളോട് അത് ലഭിക്കണം എന്നുള്ള കൊതി.
ഒരു പുരുഷന് ഒരു സ്ത്രീയോട് കൊതി ആണേൽ ആ കൊതി എന്തു കൊതിയ എന്നു കൂടുതൽ ആലോചിച്ചു തല പുകക്കേണ്ട കാര്യം ഇല്ല. പിന്നെ ഞാൻ ഇവിടെ പുരോഗമനം കാട്ടിയില്ല അതോണ്ട് ഞാൻ ഒരു കുലയായി തോന്നിയേൽ എന്റെ കുല നല്ലോണം വളർന്നു തൂങ്ങിയാടട്ടെ.
എന്റെയല്ലേ കുല അപ്പോൾ ഞാൻ സഹിച്ചു. NB വല്ലോരുടെ വാളിൽ വന്നു പുരോഗമനം പറയുന്നവർ സ്വന്തം കാര്യത്തിൽ കൂടി പുരോഗമനം കാട്ടണം.’ എന്നുമാണ് സീമ പ്രതികരിച്ചിരിക്കുന്നത്.