ഹിമയാലയത്തിലെ മഞ്ഞിൽ കുളിച്ചും കളിച്ചും സാന്ത്വനത്തിലെ ശിവനും ഭാര്യ ഷഫ്നയും: വൈറലായി താരദമ്പതികളിടെ കിടു വീഡിയോ

299

മലയാളി ടെലിവിഷൻ സീരിയൽ പ്രേക്ഷകരുടെ മനം വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കവർന്നു മുന്നേറുകയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം എന്ന സീരിയൽ. നിലവിൽ ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന പരമ്പര അധികം വൈകാതെ തന്നെ ഒന്നാമത്തേതും എന്നാണ് വിലയിരുത്തപ്പെടുന്നത്.

തികച്ചും വ്യത്യസ്തമായ പ്രമേയവും അവതരണവുമാണ് സാന്ത്വനത്തെ മറ്റുള്ള സീരിയലുകളിൽ നിന്നും വേറിട്ട് നിർത്തുന്നത്. പൊതുവെ സീരിയൽ വിരോധികളായ പുരുഷന്മാരെ പോലും സാന്ത്വനം സീരിയൽ പ്രേക്ഷരാക്കി മാറ്റുന്ന കാഴ്ച ആണ് കാണാൻ സാധിക്കുന്നത്. ഈ യുവ പ്രേക്ഷകരുടെ പിന്തുണയാണ് സാന്ത്വനത്തെ വളരെ ചുരുങ്ങിയ കാലം കൊണ്ട് മികച്ച റേറ്റിങ് സ്വന്തമാക്കാൻ സഹായിച്ചത്.

Advertisements

നിലവിൽ സീരിയൽ താരങ്ങളിൽ ഏറ്റവും കൂടുതൽ ആരധകർ ഉള്ളത് സാന്ത്വനത്തിലെ ശിവനും അഞ്ജലിക്കുമാണ്. ശിവനായി സജിൻ ടിപിയും അഞ്ജലിയായി ഡോ. ഗോപികയുമാണ് വേഷമിടുന്നത്. ലക്ഷകണക്കിന് ആരാധകരാണ് ഇരുവർക്കും സോഷ്യൽ മീഡിയയിൽ ഉള്ളത്.

ഒരുപക്ഷെ സിനിമാ താരങ്ങളെ വെല്ലുന്ന തരത്തിൽ ആരാധക പിന്തുണ കിട്ടുന്ന ആദ്യ സീരിയൽ കഥാപാത്രങ്ങൾ ആകും സാന്ത്വനം പരമ്പരയിലെ ശിവനും അഞ്ജലിയും. വാനമ്പാടി എന്ന സൂപ്പർഹിറ്റ് പരമ്പര അവസാനിച്ചപ്പോൾ ആണ് സാന്ത്വനം എത്തുന്നത്. പ്രേക്ഷകരെ ഒട്ടും നിരാശരാക്കാതെ സാന്ത്വനം മുന്നേറി.

നീണ്ട പത്തു വർഷങ്ങൾക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരികെ വന്ന സജിൻ ടിപി ആണ് പ്രധാന കഥാപാത്രം. മുരടൻ ഭർത്താവായി മികച്ച പ്രകടനം ആണ് സജിൻ കാഴ്ച വെച്ചത്. മലയാളികളുടെ പ്രിയ നടി ഷഫ്നയുടെ ഭർത്താവ് ആണ് സജിൻ. ഷഫ്ന നായികയായ പ്ലസ് ടു എന്ന ചിത്രത്തിലൂടെ ആയിരുന്നു സാജിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റം. ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ഇരുവരും കാണുന്നതും അടുക്കുന്നതും.

പിന്നീട് അടുത്ത സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലാവുകയും ഒടുവിൽ വിവാഹം കഴിക്കുകയും ആയിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയ താരജോഡികൾ ആണ് ഇപ്പോൾ സജിനും ഷഫ്നയും. ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് വലിയ താല്പര്യവുമാണ്. ലക്ഷകണക്കിന് പേരാണ് ഇരുവരുടെയും ഇൻസ്റ്റാഗ്രാം അകൗണ്ടിൽ ഫോള്ളോവെഴ്സ് ആയി ഉള്ളത്.

തങ്ങളുടെ വിശേഷങ്ങൾ ഒക്കെ താരങ്ങൾ ഇൻസ്റ്റാഗ്രാം വഴി ആരാധകരെ അറിയിക്കാറുണ്ട്. ഷൂട്ടിങ്ങിൽ നിന്നും ഇടവേള എടുത്തു കുടുംബസമേതം ഹിമാലയത്തിൽ ടൂർ പോയ വിവരം ഇരുവരും ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. യാത്ര ചെയ്യുന്ന ചിത്രങ്ങൾ പങ്കു വെച്ചാണ് അറിയിച്ചത്.

എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളും വിഡിയോയുമാണ് വൈറൽ ആകുന്നത്.
ഹിമയാലയത്തിലെ മഞ്ഞിലും മലയിലും ഒക്കെ നിന്നുള്ള ചിത്രങ്ങളും വിഡിയോയും ആണ് താരങ്ങൾ ആരാധകർക്കായി പങ്കു വെച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായമാണ് ചിത്രങ്ങൾക്ക് ആരാധകരിൽ നിന്നും ലഭിക്കുന്നത്.

Advertisement