ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ സാന്ത്വനം എന്ന സീരിയൽ ഇതിനോടകം തന്നെ മലയാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ഉദ്വേഗഭരിതമായ കഥാ സന്ദർഭങ്ങളിലൂടെയാണ് സാന്ത്വനം ജൈത്രയാത്ര തുടരുന്നത്. സഹോദര സ്‌നേഹം എടുത്ത് കാണിക്കുന്ന ഒരു കുടുംബത്തിന്റെ കഥയാണ് പരമ്പരയിലൂടെ പറയുന്നത്.
തമിഴിലെ സൂപ്പർഹിറ്റ് സീരിയലായിരുന്ന പാണ്ഡ്യൻ സ്റ്റോഴ്‌സിന്റെ മലയാളം റീമേക്കാണ് സാന്ത്വനം. പ്രമുഖ മലയാളം നടിയായ ചിപ്പി രഞ്ജിത്താണ് ഈ പ്രമ്പര നിർമ്മിക്കുന്നത്. പരമ്പരയിലെ അഞ്ജലിയുടെയും ശിവന്റെ വിവാഹവും, അപർണയുടെയും ഹരിയുടെയും വിവാഹവും അതിനു പിന്നാലെ നടക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.
പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയം കാഴ്ച വയ്ക്കുമ്പോൾ ഏറെ ശ്രദ്ധ നേടിയ ഒരു കഥാപാത്രമാണ് ജയന്തി. പരമ്പരയിൽ നടി ചിപ്പിയുടെ സഹോധാരണയായി എത്തുന്ന സേതുവിന്റെ ഭാര്യയായിട്ടാണ് ജയന്തി എത്തുന്നത്.
ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് നടി അപ്‌സര രത്‌നാകരൻ ആണ്.
സാന്ത്വനത്തിലെ ജയന്തി ഒരു വില്ലത്തി കഥാപാത്രമായാണ് എത്തുന്നത്. കുശുമ്പും ഏഷണിയും ആവോളം തന്നെ നിറഞ്ഞു നിൽക്കുന്ന ജയന്തിക്ക് സാന്ത്വനം വീട്ടിൽ നല്ലത് നടക്കുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല.
ജയന്തി ഓരോന്നിനും തിരി കൊളുത്തുന്നത് തന്റെ അമ്മായിയും ദേവിയുടേയും ബാലന്റേയും സഹോദരൻ ശിവന്റെ ഭാര്യയുമായ അഞ്ജലിയുടെ അമ്മയുമായ സാവിത്രിയോട് ഏഷണി പറഞ്ഞാണ്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അപ്‌സര ഇങ്ങനെ അല്ല. സീതയിലെ മറിയക്കുട്ടി എന്ന കഥാപാത്രത്തിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടിയത്.
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കൻ താരത്തിന് സാധിക്കുകയും ചെയ്തു.
2019 ൽ മൂന്നു അവാർഡുകൾ ആണ് താരത്തിന്റെ അഭിനയമികവിന് തേടിയെത്തിയത്. തിക്കുറിശ്ശി അവാർഡ് ശാന്താദേവി പുരസ്‌കാരം കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് എന്നിങ്ങനെയാണ് താരം സ്വന്തമാക്കിയ അവാർഡുകൾ.
ഈ വർഷമാകട്ടെ പ്രേം നസീറിന്റെ പേരിൽ ഉള്ള വലിയ അവാർഡും താരത്തിന് നേടാൻ സാധിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട് . അടുത്തിടെ ഇറങ്ങിയ താരത്തിന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി മാറുകയും ചെയ്തു. ആരോഗ്യം എന്ന മാസികയിലെ കവർ ഫോട്ടോ വഴിയാണ് അഭിനയ മേഖലയിലേക്ക് എത്തുന്നത്. അപ്‌സരയുടെ കുടുംബം എന്ന് പറയുന്നത് അമ്മയും ചേച്ചിയും അച്ഛനും അടങ്ങുന്നതാണ്.
അച്ഛൻ പോലീസിൽ ആയിരുന്നു. അച്ഛന്റെ മരണം നടന്നിട്ട് എട്ട് വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. ചേച്ചി വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഇപ്പോൾ അമ്മയും അപ്‌സരയും മാത്രമാണ് വീട്ടിൽ. എന്നാൽ സോഷ്യൽ മീഡിയയിൽ ആകെ അപ്‌സര വിവാഹിതയായിരുന്നു എന്നും എന്നാൽ ആ വിവാഹ ബന്ധം വേർപെടുത്തി എന്നുള്ള കിംവദന്തികൾ പുറത്ത് വന്നിരുന്നു.
നിലവിൽ അഭിനയം ജീവിതത്തിന് ഏറെ പ്രാധാന്യം നൽകി കൊണ്ടാണ താരം കഴിഞ്ഞ് പോരുകയാണ്. ഏഴ് വർഷം കൊണ്ട് പതിനഞ്ചിലധികം സീരിയലുകൾ ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.