ഇന്ന് നിഖിലാ വിമൽ ആണെങ്കിൽ അന്ന് നദിയ മൊയ്ദു; മമ്മൂക്കയ്ക്ക് ഇത് പുതുമയല്ലെന്ന് ആരാധകർ

149

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായി കഴിഞ്ഞ ആഴ്ച തിയ്യറ്റർ റിലീസായി എത്തിയ സിനിമയാണ് ദിപ്രീസ്റ്റ്. മികച്ച അഭിപ്രായവും കളക്ഷനും നേടി ഗംഭീര വിജയമായി മാറുകയാണ് പ്രീസ്റ്റ്. നവാഗതനായ ജോഫീൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിയ്ക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി പ്രീസ്റ്റിന് ഉണ്ട്. ശ്യാം മേനോനും ദീപു പ്രദീപും തിരക്കഥ എഴുതിയ ചിത്രത്തിൽ, നിഖിലാ വിമൽ, ബേബി മോണിക്ക, മധുപാൽ, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

Advertisements

അതേ സമയം ദി പ്രീസ്റ്റിന്റെ വിജയാഘോഷവുമായി ബന്ധപെട്ടു നടന്ന പത്രസമ്മേളനത്തിൽ മമ്മൂട്ടിയെ നോക്കിയിരിക്കുന്ന നിഖില വിമലിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അതിന് പിന്നാലെ മമ്മൂട്ടിയുടെ ഒരു പഴയ കാല ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ ഇപ്പോൾ.

ആ ചിത്രത്തിൽ നടി നദിയ മൊയ്ദു നിഖില ഇപ്പോൾ നോക്കിയ പോലെ തന്നെ മമ്മൂട്ടിയെ നോക്കി ഇരിക്കുകയാണ്. അന്നായാലും ഇന്നായാലും ഇക്കയ്ക്ക് ഇത് പുതുമയല്ലെന്ന കാപ്ക്ഷനോടെയാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പണ്ട് നദിയ മൊയ്ദുവാണ് മമ്മൂട്ടിയെ നോക്കിയ ഇരുന്നതെങ്കിൽ ഇന്ന് നിഖിലയാണ് ഇത് മമ്മൂട്ടിക്ക് പുതുമയല്ലെന്നാണ് ആരാധകർ പറയുന്നത്.

മമ്മൂട്ടി ദി പ്രീസ്റ്റിന്റെ പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് നിഖില താരത്തെ നോക്കിയിരുന്നത്. തുടർന്ന് ആ ചിത്രങ്ങൾ ട്രോളൻമാർ ഏറ്റെടുക്കുകയും ചെയ്തു. പ്രീസ്റ്റിൽ ജെസ്സി എന്ന അധ്യാപികയുടെ വേഷമാണ് നിഖില അവതരിപ്പിച്ചത്.

നടിയുടെ ഈ കഥാപാത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. അതേ സമയം കേരളത്തിൽ സെക്കന്റ് ഷോ അനിശ്ചിതത്വത്തിന് ശേഷം ആദ്യം റിലീസ് ചെയ്ത ചിത്രമാണ് ദി പ്രീസ്റ്റ്. കൊവിഡ് പശ്ചാത്തലത്തിൽ രാവിലെ 9 മുതൽ രാത്രി 9 മണി വരെയായിരുന്നു തിയറ്ററുകൾക്ക് പ്രവർത്തനം അനുവദിച്ചിരുന്നത്.

അതിനാൽ ഫെബ്രുവരി 4ന് റിലീസ് ചെയ്യാനിരുന്ന ചിത്രം മാറ്റി വെക്കുകയായിരുന്നു. ഫിലിം ചേമ്ബർ ചർച്ചകൾ നടത്തിയിങ്കെലും മാർച്ച് ആദ്യവാരം തന്നെ സർക്കാർ സെക്കന്റ് ഷോക്ക് അനുമതി നൽകിയിരുന്നില്ല. തുടർന്ന് സർക്കാറുമായുള്ള നിരന്തര ചർച്ചകൾക്ക് ഒടുവിലാണ് സെക്കന്റ് ഷോയ്ക്ക് അനുമതി ലഭിക്കുന്നത്. രണ്ട് തവണയാണ് ദി പ്രീസ്റ്റിന്റെ റിലീസ് മാറ്റിവെച്ചിരുന്നത്.

ഫെബ്രുവരി 4ൽ നിന്ന് മാർച്ച് 4ലേക്ക് മാറ്റിയ ചിത്രം സെക്കന്റ് ഷോയുടെ കാര്യത്തിൽ തീരുമാനം ആകാത്തതിനെ തുടർന്ന് വീണ്ടും റിലീസ് മാറ്റുകയായിരുന്നു. അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ന് ദി പ്രീസ്റ്റ് തിയറ്ററിലെത്തിയപ്പോൾ സിനിമ പ്രതിസന്ധിക്ക് അറുതി വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

രാഹുൽ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Advertisement