തെന്നിത്യയിൽ ഏറെ ആരാധകരുള്ള താരസുന്ദരിയാണ് നടി കനിഹ. മലയാളികൾ പ്രിയപ്പെട്ട താരം കൂടിയാണ് കനിഹ. മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരം മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങൾക്ക് നായികയായി തിളങ്ങിയിരുന്നു.
മലയാളസിനിമയിൽ ഒരു കാലത്ത് തിളങ്ങിനിന്നിരുന്ന താരമായിരുന്നു കനിഹ. ജയറാം കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സിനിമകളിലൂടെ ആയിരുന്നു താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. ഭാഗ്യദേവത എന്ന സത്യൻ അന്തിക്കാട് ചിത്രമായിരുന്നു താരത്തിന്റെ തലവര മാറ്റിയത്.
അങ്ങനെ മലയാള സിനിമയിലെ മികച്ച നടിമാരിൽ ഒരാൾ കൂടിയായി കനിഹ മാറി. മമ്മൂട്ടി നായകനായ പഴശ്ശിരാജാ, മോഹൻലാലിന്റെ നായികയായി സ്പിരിറ്റ്, സുരേഷ്‌ഗോപിയുടെ നായികയായി ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങി ഒരുപിടി ചിത്രങ്ങളിൽ നായികയായി കനിഹ എത്തിയയിരുന്നു.
പ്രേക്ഷക പ്രശംസയും നിരൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ കഥാപാത്രങ്ങളാിരുന്നു ഇതെല്ലാം.
ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ വളരെ ആക്ടീവ് ആണ് കനിഹ. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലെ പുതിയ ചർച്ചാ വിഷയമായി മാറിയിരിക്കുന്നത്. ബീച്ചിൽ നിന്നും എടുത്തിരിക്കുന്ന ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. അതീവ ഗ്ലാമറസായി ആണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്.
വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് താഴെ വന്നു കൊണ്ടിരിക്കുന്നുണ്ട്. ചേച്ചിയെ ഇത്രയും ഹോട്ട് ആയിട്ട് കണ്ടിട്ടില്ല എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ആരാധകർ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷത്തിലാണ് ഇപ്പോൾ. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം സജീവമായിരുന്നു. അതുകൊണ്ടുതന്നെ തെന്നിന്ത്യയിൽ ഉടനീളം താരത്തിന് ആരാധകർ ഉണ്ട്.