നീ കല്യാണം കഴിക്കണം മകളുണ്ടാകും എന്ന് എന്നോട് പറഞ്ഞത് ആ മഹാനടൻ: വെളിപ്പെടുത്തലുമായി ഗിന്നസ് പക്രു

105

മലയാള സിനിമയിൽ അഭിനയ മികവുകൊണ്ട് സിനിമയിൽ തന്റേതായ ഇടംകണ്ടെത്തിയ താരമാണ് അജയ് കുമാർ എന്ന ഗിന്നസ് പക്രു. ഒരു സിനിമയിൽ നായകവേഷത്തിലെത്തിയ ഏറ്റവും നീളം കുറഞ്ഞ നടൻ, ഏറ്റവും നീളം കുറഞ്ഞ സംവിധായകൻ, ഏറ്റവും ഉയരം കുറഞ്ഞ സിനമാ നിർമാതാവ് ഇങ്ങനെ ഒരുപാടുണ്ട് പക്രുവിന് ലഭിച്ച വിശേഷണങ്ങൾ.

1984ൽ പ്രദർശനത്തിനെത്തിയ അമ്പിളി അമ്മാവൻ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് താരം ആദ്യമായി കടന്നു വരുന്നത്. മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്. ജോക്കർ, അത്ഭുതദ്വീപ്, മീശമാധവൻ, അതിശയൻ, ഇമാനുവൽ, റിംഗ് മാസ്റ്റർ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

Advertisements

കുട്ടീം കോലും എന്ന ചിത്രത്തിലൂടെ സംവിധായകനായി മാറി. ഫാൻസിഡ്രസ് എന്ന ചിത്രത്തിൽ നിർമാതാവിന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായങ്ങൾ കൂടി അണിഞ്ഞു. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം.

‘കുട്ടിക്കാലത്ത് സർക്കസ് വണ്ടി വരുമ്പോൾ ഞാൻ ഓടുമായിരുന്നു. എങ്ങാനും കിഡ്‌നാപ്പ് ചെയ്ത് കൊണ്ടുപോകുമോ എന്ന പേടിയായിരുന്നു. പക്ഷെ ജോക്കർ എന്ന പടം കഴിഞ്ഞപ്പോൾ ഞാൻ സർക്കസ് ഭയങ്കരമായി എൻജോയ് ചെയ്തു. ‘കണ്ണീർ മഴയത്ത് ഞാൻ ഒരു കുട ചൂടി’ എന്ന പോലെയായിരുന്നു സർക്കസും.

അത് സർക്കസുകാരെ സംബന്ധിച്ച് ആപ്ട് ആണ്. രണ്ട് കാര്യങ്ങളാണ്. ഒന്ന് ചായം തേച്ച് ചിരിപ്പിക്കാൻ വേണ്ടി നമ്മൾ വരുന്നു. പക്ഷെ കൂടിനകത്ത് അതായത് കൂടാരത്തിനകത്ത് ജീവിതം എന്നുപറയുന്നത് ഒരുപാട് കണ്ണീരുണ്ട്. ആ പടത്തിൽ അഭിനയിച്ചപ്പോൾ ഡയറക്ട് മനസിലാക്കിയ കാര്യം അതാണ്.

ആ പടത്തോടെ ബഹദൂർ ഇക്കയോട് അടുത്തു. അത് വല്യയൊരു ഭാഗ്യമായിരുന്നു. പഴയ കഥകൾ പറഞ്ഞുതന്നു. നസീർ സാറിന്റേയും സാറിന്റേയും കാലത്തുള്ള അവരുടെ ആ ഒരു അനുഭവം ഈ സനിമയുടെ ഇടയ്ക്ക് ഗ്യാപ്പ് കിട്ടുന്ന സമയത്ത് എന്നോട് പറയും. അതൊരു വല്യ കൗതുകമായിരുന്നു. ഭരതപ്പുഴയിലെ മണൽത്തരികളിൽ നടുക്ക് കസേരയിട്ടിരിക്കും.

പുള്ളിയാണ് എന്നോട് പറഞ്ഞത് നീ കല്യാണം കഴിക്കണമെന്ന്. മകളുണ്ടാകും അല്ലെങ്കിൽ മകൻ. അവരെ പഠിപ്പിക്കണം. വലിയ നിലയിലെത്തിക്കണമെന്ന് എന്നോട് ഉപദേശിക്കും. തമിഴ് പടത്തിൽ അഭിനയിക്കണം. രജനീകാന്തിനെ പരിചയപ്പെടുത്തിത്തരാം എന്നും പറഞ്ഞു.

ബഹദൂർക്ക പറഞ്ഞപോലെത്തന്നെ കുറേ കാര്യങ്ങൾ അങ്ങനെയായി. ഇതൊക്കെ പറയുമ്പോഴും ഇടയ്ക്ക് അദ്ദേഹത്തിന്റെ കണ്ണ് നിറയും. അത്രയും ഒരു ആത്മബന്ധം ഉണ്ടായിരുന്നു. പക്ഷെ ആ സിനിമ റിലീസാകുന്നതിനു മുമ്പേഅദ്ദേഹം വിടപറഞ്ഞു’-താരം പറയുന്നു. കൗമുദി ടിവി ‘ഡേ വിത്ത് എ സ്റ്റാറി’ലൂടെയാണ് താരം മനസുതുറന്നത്.

Advertisement