തമിഴകം പൊളിച്ചടുക്കി ദുൽഖർ സൽമാൻ, താരമൂല്യം കുതിക്കുന്നത് റോക്കറ്റ് പോലെ, അമ്പരന്ന് തമിഴ് സിനിമാ ലോകം

40

മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളൈയടിത്താൽ വമ്പൻ ഹിറ്റായി മാറുകയാണ്. തമിഴ്നാട്ടിൽ ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലഭിച്ചത്. ആഴ്ചകൾ പിന്നിടുമ്പോഴും പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ട് മുന്നേറുകയാണ് ഈ സിനിമ.

ചെന്നൈയിൽ മാത്രം രണ്ടാഴ്ചത്തെ കളക്ഷൻ 2.57 കോടി രൂപയാണ്. ഇപ്പോഴും ചിത്രം ഗംഭീര കളക്ഷനിൽ മുന്നോട്ടുപോകുന്നു. മലയാളത്തിൽ ‘വരനെ ആവശ്യമുണ്ട്’ വൻ ഹിറ്റായതിനെ തുടർന്നുവന്ന ‘കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ കൂടി ബ്ലോക് ബസ്റ്ററായതോടെ ദുൽഖർ സൽമാന്റെ താരമൂല്യവും കുതിക്കുകയാണ്.

Advertisements

അതേ സമയം, കണ്ണൂം കണ്ണും കൊള്ളൈയടിത്താൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ സൽമാൻ വീണ്ടും നായകനായൊരുങ്ങുന്ന തമിഴ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഹേയ് അനാമിക എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തെന്നിന്ത്യൻ സിനിമയിലെ പ്രശസ്ത നൃത്ത സംവിധായികയായ ബ്രിന്ദ മാസ്റ്ററാണ്. ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.

ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും,അദിഥി റാവു ഹൈദരിയും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പ്രണയകഥയാണ് ചിത്രം പറയുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചിത്രം മലയാളത്തിലും തമിഴിലും റിലീസ് ചെയ്യും.

പ്രീത ജയറാമൻ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത് തമിഴകത്തിന് കൂടി പ്രിയങ്കരനായ മലയാളി സംഗീത സംവിധായകനായ ഗോവിന്ദ് വസന്തയാണ്.ചിത്രം ഈ വർഷം തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisement