ഫഹദ് ഫാസിലിനെയും സുരാജ് വെഞ്ഞാറമ്മൂടിനേയും പ്രധാന കഥാപാത്രങ്ങൾ ആക്കി ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ് നിമിഷ സജയൻ. പിന്നീട് ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നായികയായി നിമിഷ മാറി.
വളരെ ശ്രദ്ധയോടെ ആണ് നിമിഷ തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നത്. അതിനു ഉദാഹരണമാണ് നിമിഷയുടെ രണ്ടാമത്തെ ചിത്രമായ ഈട. ഈ രണ്ടു ചിത്രങ്ങളിലെയും നിമിഷയുടെ കഥാപാത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിച്ചത്. സിനിമയുടെ തെരഞ്ഞെടുപ്പാണ് തന്റെ വിജയത്തിന് കാരണമെന്നാണ് ഈ യുവ നടി നേരത്തെ പറഞ്ഞിരുന്നത്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ശ്രദ്ധേയമായതോടെ നിരവധി അവസരങ്ങൾ നിമിഷയെ തേടിയെത്തിയിരുന്നു. എന്നാൽ ആ മോഹവലയത്തിൽ ഒന്നും താൻ വീണുപോയില്ല എന്നും അതാണ് ശരിയെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്നും പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ നിമിഷ പറഞ്ഞിരുന്നു.
ഒരു കഥ കേട്ടുകഴിഞ്ഞാൽ ആ കഥയോ കഥാപാത്രമോ മനസ്സിൽ തങ്ങിനിൽക്കുന്നുണ്ടെങ്കിൽ മാത്രമേ ഞാൻ അതിനു പിറകെ പോകാറുള്ളൂ. കേട്ട കഥകളിൽ എന്നെ സ്വാധീനിച്ചവയാണ് പിന്നീട് ഈടയായും കുപ്രസിദ്ധ പയ്യനായും വന്നത്. പാട്ടും ഡാൻസും വേണമെന്നില്ല ചിത്രത്തിലുടനീളം നിറഞ്ഞുനിൽക്കണമെന്നില്ല. നല്ല സിനിമയുടെ ഭാഗമാകണമെന്നേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ എന്നും നിമിഷ വ്യക്തമാക്കിയിരുന്നു.
പിന്നീട് മാലിക്ക്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്നീ സിനിമകളിൽ ശക്തമായ വേഷങ്ങളിൽ നിമിഷ സജയൻ എത്തിയിരുന്നു. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം പലപ്പോഴും ഗ്ലാമറസ്സ് ചിത്രങ്ങൾ പങ്കുവെച്ച് മലയാളികളെ അമ്പരപ്പിക്കാറുണ്ട്.
Also Read
10 വർഷം കൂടെ ഉണ്ടായിരുന്നിട്ടും എന്നെ ദയനീയമായി തഴഞ്ഞു, തെസ്നി ഖാൻ വെളിപ്പെടുത്തിയത്