മലയാളികളുടെ പ്രിയപ്പെട്ട നടനും കൊല്ലം എംഎൽയും ആണ് മുകേഷ്. വർഷങ്ങളായി മലയാള സിനിമയിൽ നായകനായും സഹതാരമായും എല്ലാം തിളങ്ങി നിൽക്കുകയാണ് മുകേഷ്. മിനിസ്‌ക്രീൻ പരിപാടികളിലും സജീവമാണ് മുകേഷ്. മുൻകാല നടി സരിത ആയിരുന്നു മുകേഷിന്റെ ആദ്യ ഭാര്യ.
മുകേഷും സരിതയും ഒരു കാലത്ത് മലയാളത്തിലെ താരജോഡികൾ ആയിരുന്നു. എന്നാൽ ഇവരുടെ വേർപിരിയൽ വളരെ ഞെട്ടലോടെ ആയിരുന്നു ആരാധകർ കേട്ടത്. മുകേഷ് രണ്ടാമത് മേതിൽ ദേവികയെ വിവാഹം കഴിച്ചെങ്കിലും അതും വേർപിരിഞ്ഞു. പക്ഷേ സരിത രണ്ടാമത് വിവാഹിതയായില്ല.
എന്നാൽ മുകേഷ് രണ്ടാമത് വിവാഹം കഴിച്ചതിനെ സരിത എതിർത്തിരുന്നു. രണ്ട് ആൺമക്കളാണ് സരിത മുകേഷ് ബന്ധത്തിൽ ഉള്ളത്. ശ്രാവൺ മുകേഷും സിനിമയിൽ സജീവമാണ്. നടൻ മുകേഷും നടി സരിതയും 1988 ലായിരുന്നു വിവാഹിതരായത്.
ശേഷം 2011 ൽ ആ ബന്ധം വേർപിരിയുകയും ചെയ്തിരുന്നു. എന്നാൽ മകന്റെ കാര്യത്തിന് ഇരുവരും ഒന്നിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ ആദ്യ ഭാര്യ സരിതയിൽ പിറന്ന തന്റെ മക്കളെ കുറിച്ച് മുകേഷ് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. മക്കളുടെ ചെറുപ്പകാലത്തെ രസകരമായ ഒരു സംഭവമാണ് മുകേഷ് പങ്കുവെച്ചിരിക്കുന്നത്.
എനിക്ക് രണ്ട് മക്കളാണ്, ശ്രാവൺ മുകേഷ്, തേജസ് മുകേഷ്. രണ്ട് പേർക്കും അന്ന് ചെറിയ പ്രായമാണ്. ഞങ്ങൾ കോഴിക്കോട് ഒരു ട്രിപ്പ് പോയി. ഞാനോടിക്കുന്നു കൂടെ ഇവർ രണ്ട് പേരും വേറെ ആരുമില്ല. ഇവരിൽ മലയാളി ബ്ലഡ് ആണോ സരിതയുടെ തെലുങ്ക് ബ്ലഡാണോ എന്നൊരു സംശയം തമാശ രൂപത്തിൽ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് ഞാനൊരു ചാൻസ് കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണ്.
ഇവന്റെ ഈ സ്വഭാവം മലയാളിയുടേത് ആണോ എന്നൊക്കെ നോക്കി. ഒരു സ്ഥലത്തെത്തിയപ്പോൾ ഇളയവൻ തേജസ് എന്നോട് പറഞ്ഞു, എനിക്ക് ദാഹിക്കുന്നു എന്തെങ്കിലും വേണമെന്ന്. പെപ്‌സിയും കൊക്കകോളയുമാണ് ഇവരുടെ മെയിൻ ഐറ്റം അവർ പെപ്‌സി കഴിച്ചു.
ഏകദേശം എറണാകുളത്തിന് അടുത്തെത്തിയപ്പോൾ തേജസ് പറഞ്ഞു അച്ഛാ കലക്കിയെന്ന്. എന്താണെന്ന് ചോദിച്ചപ്പോൾ പെപ്‌സിക്കൊപ്പം ഒരു കൂപ്പണുണ്ട്. അതെ കൊടുത്താൽ ഒരു പെപ്‌സി കൂടി കിട്ടും. തിരിച്ചു പോയി അത് വാങ്ങണമെന്ന് മക്കൾ.
തിരിച്ചു പോവുന്ന ദൂരം ഡീസൽ ചെലവ്,അതിനെടുക്കുന്ന സമയം ഇതൊന്നും പറഞ്ഞ് കൊടുത്തിട്ടും അവർക്ക് അതൊന്നുമറിയേണ്ട. ഞങ്ങൾക്ക് കിട്ടിയ സമ്മാനം അത് ഞങ്ങൾക്ക് വേണമെന്ന്. എനിക്ക് ദേഷ്യവും വിഷമവും സങ്കടവുമൊക്കെ വരേണ്ട സാഹചര്യത്തിൽ ഞാൻ പൊട്ടിച്ചിരിക്കുകയാണ്. രണ്ട് പേരും മലയാളികളാണ് എന്നതിനാലാണ് ഞാൻ ചിരിച്ചതെന്നും മുകേഷ് പറയുന്നു.