മലയാളികൾക്ക് ഏറെ സുപരിചിതയായ ട്രാൻസ് വുമൺ ജേണലിസ്റ്റ് ആണ് ഹെയ്ദി സാദിയ. മലയാളത്തിലെ ആദ്യത്തെ ട്രാൻസ് വുമൺ ജേണലിസ്റ്റ് കുടിയാണ് ഹെയ്ദി സാദിയ. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാറാണ് ഹെയ്ദിയുടെ വളർത്തമ്മ.
കഴിഞ്ഞ വർഷം ആണ് ഹെയ്ദി വിവാഹിത ആയത്, അഥർവാണ് ഭർത്താവ്. ട്രാൻസ് ദമ്പതിമാരായ ഇഷാൻ കെ ഷാൻ, സൂര്യ ഷാൻ എന്നിവരുടെത് ആയിരുന്നു കേരളത്തിലെ ആദ്യ ട്രാൻസ് വിവാഹം. 2018ലാണ് ഇഷാനും സൂര്യയും വിവാഹിതരായത്. ഇവരുടെ വളർത്തുമകൻ കൂടിയാണ് അഥർവ്.
ഇപ്പോഴിതാ സഹദിന്റെയും സിയയുടെയും മാതൃത്വത്തെക്കുറിച്ചും പിതൃത്വത്തെക്കുറിച്ചും പറയുകയാണ് ഹെയ്ദി.
സഹദിന്റെ ജെൻഡറും സെക്ഷ്വാലിറ്റിയുമൊക്കെ മാറ്റിനിർത്തുക. അവനൊരു മനുഷ്യനാണ്. അവന്റെ ശരീരത്തിൽ ഇപ്പോൾ നടന്നിട്ടുള്ള ബയോളജിക്കൽ പ്രോസസ് എന്ന് പറയുന്നത് ഏറെ പ്രധാനപ്പെട്ടതാണ്.
നോർമ്മലി സ്ത്രീയിലാണ് പ്രസവം നടക്കുന്നത്. പുരുഷനിൽ നടക്കുമ്പോൾ അത് ചർച്ചാവിഷയമായിരിക്കും. പ്രസവ ശേഷം പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നൊരു അവസ്ഥയുണ്ട്. അതിനെ അഭിമുഖീകരിക്കാൻ പോവുന്ന വ്യക്തിയാണ് സഹദ് എന്ന കാര്യം വിമർശിക്കുന്നവരും മനസിലാക്കേണ്ടതാണ്.
ഒരു മാനുഷിക പരിഗണന കൊടുത്ത് അവനെ വിമർശിക്കുന്നവർ ഒക്കെ പിൻവാങ്ങണം എന്നാണ് പറയാനുള്ളത്.
സഹദിന്റെയും സിയയുടെയും ജീവിതത്തെക്കുറിച്ച് അറിയാൻ ആകാംക്ഷ കാണും. എന്നാൽ അനാവശ്യ ചർച്ചകളും പരിഹാസങ്ങളും നടത്തി സഹദിനൊരു ട്രോമ കൊടുക്കുന്നത് ശരിയല്ല.
ഒരു പരിഗണന കൊടുത്ത് അവരെ അവരുടെ പാട്ടിന് വിടുക. അവര് സമൂഹത്തിന് ദ്രോഹം ചെയ്തു എന്നൊന്നും എനിക്ക് തോന്നുന്നില്ല. അവരെ ജഡ്ജ് ചെയ്തിട്ടൊന്നും കാര്യമില്ല. റീച്ച് കൂട്ടാനായി ഈ വിഷയമൊക്കെ മോശമായി വ്യഖ്യാനിക്കുന്നവർ ഉണ്ടാവും. പരിചയമുള്ളവരിൽ ഒരാൾ ഇങ്ങനെ ചെയ്തത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നിയിരുന്നു.
അവരുടെ കിടപ്പറയിൽ എന്താണ് സംഭവിച്ചത്. അത് അവരുടെ പേഴ്സണൽ കാര്യമല്ലേ. അതൊന്നും മറ്റൊരാൾ കാണുന്നില്ലല്ലോ, കണ്ടെങ്കിൽക്കൂടിയും അത് പറയാൻ പാടില്ലല്ലോ, പ്രൈവസിയെ ബാധിക്കുന്ന കാര്യമല്ലേ. ഇത് ആദ്യത്തെ സംഭവമായത് കൊണ്ടാണ് ഇത് പോലെ 10 പേർ വന്നാൽ തീരാവുന്ന കാര്യമേയുള്ളൂ എന്നും ഹെയ്ദി സാദിയ പറയുന്നു.
Also Read
ഇതാണ് എന്റെ ഭര്‍ത്താവും വീട്ടുകാരും, പുതിയ വീഡിയോയുമായി അമൃത, ഞെട്ടി ആരാധകര്‍