നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാൽ മുടി മുറിക്കാനോ ഷോർട്‌സ് ധരിക്കാനോ എനിക്ക് ഒരു മടിയുമില്ല: തുറന്നു പറഞ്ഞ് സ്വാസിക

149

മലയാളത്തിന്റെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരേ പോലെ തിളങ്ങി നിൽക്കുന്ന താരസുന്ദരിയാണ് സ്വാസിക വിജയ്. തമിഴ് സിനിമയിലൂടെ അരങ്ങേറിയ താരതത്തിന് പിന്നീട് മലയാളത്തിൽ ഗംഭീര റോളുകളാണ് ലഭിച്ചത്

അതേ സമയം സീത എന്ന പരമ്പരയിലൂടെയാണ് താരം ഏറെ പോപ്പുലറായത്. ഇതിനോടകം തന്നെ ഏറെ ആരാധകരും നിരവധി ഫാൻസ് ഗ്രൂപ്പുകളും താരത്തിനുണ്ട്. ഇത്തവണത്തെ കേരള സംസ്ഥാന അവാർഡിന്റെ നിറവിൽ കൈനിറയെ സിനിമകളുമായി സ്വാസിക വിജയ് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്.

Advertisements

റഹ്മാൻ ബ്രദേഴ്‌സ് ഒരുക്കിയ വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാർഡിൽ മികച്ച സ്വഭാവ നടിക്കുള്ള അവർഡ് ലഭിച്ചത്. ഇപ്പോൾ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്.

താരരാജാവ് മോഹൻലാലിന് ഒപ്പം ആറാട്ട്, ജനപ്രിയ നായകൻ ദിലീപിന് ഒപ്പം കേശു ഈ വീടിന്റെ നാഥൻ കുടുക്ക് 2025, എന്നീ സിനിമകളാണ് താരത്തിന്റെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രങ്ങൾ.
ഇത് കൂടാതെ ടെലിവിഷനിൽ അവതാരകയായും സ്റ്റാർ മാജിക്കിൽ സ്ഥിര സാന്നിദ്ധ്യമായും നിറഞ്ഞ് നിൽക്കുകയാണ് സ്വാസിക.

സീത എന്ന സീരിയലിലെ പ്രകടനവും കട്ടപ്പനയിലെ ഹൃതിക് റോഷനിലെ തേപ്പുകാരിയും ഒക്കെയാണ് സ്വാസികയ്ക്ക് കൂടുതൽ പ്രേക്ഷകർ തിരിച്ചറിയാൻ കാരണമായത്. കഥാപാത്രത്തിന് വേണ്ടി എത്തും ചെയ്യാൻ തയാറാണെന്ന് ഇപ്പോൾ താരം വെളിപ്പെടുത്തിയിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് സ്വാസികയുടെ ഈ വെളിപ്പെടുത്തൽ.

സ്വാസികയുടെ വാക്കുകൾ ഇങ്ങന:

സീരിയലിലായാലും സിനിമയിലായാലും എന്റെ വസ്ത്രധാരണ രീതിക്ക് അനുയോജ്യമായ കഥാപാത്രങ്ങൾ ആണ് ലഭിച്ചിട്ടുള്ളത്. പക്ഷേ നല്ലൊരു പ്രൊജക്റ്റ് ലഭിച്ചാൽ എന്റെ മുടി മുറിക്കാനോ ലുക്ക് മാറ്റാനോ എനിക്ക് മടിയില്ല. ഞാൻ നേരത്തെ ജീൻസും ഷോർട്‌സും ധരിക്കുകയും മുടി കളർ ചെയ്യുകയും ഒക്കെ ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ അവയൊന്നും എനിക്ക് പുതുമയുള്ള ഒരു കാര്യമല്ലെന്നും സ്വാസിക പറയുന്നു. സിനിമയിൽ ആയാലും സീരിയലിലായാലും സ്വാസിക കൂടുതൽ സാരി ധരിച്ചുള്ള വേഷങ്ങളിലാണ് കൂടുതൽ പ്രേക്ഷകർ കണ്ടിട്ടുള്ളത്. ഇപ്പോൾ സീ കേരളയിലെ മനം പോലെ മംഗല്യം എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്.

Advertisement