ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർഹിറ്റ് പരമ്പരയാണ് പാടാത്ത പൈങ്കിളി. മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെച്ച പാടാത്ത പൈങ്കിളി നിരവധി ആരാധകരുള്ള പരമ്പരയാണ്. വ്യത്യസ്തമായ ഒരു കഥയാണ് ഈ സീരിയൽ പറയുന്നത്.
കണ്ടമണി എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് ഈ സീരിയലിന്റെ കഥ മുന്നോട്ട് പോകുന്നത്. ഒരു വലിയ വീട്ടിൽ നടക്കുന്ന സംഭവ വികാസങ്ങളാണ് പാടാത്ത പൈങ്കിളിയിൽ. സീരിയലിൽ കൺമണിയെ അവതരിപ്പിക്കുന്നത് പുതുമുഖ നടിയായ മനീഷ മഹേഷാണ്.
നായകൻ ദേവയായി എത്തുന്ന സൂരജ് സണും ഒരു പുതുമുഖം തന്നെയാണ്. ടിക്ക് ടോക്കിലൂടെയും യൂട്യൂബ് ചാനലിലൂടെയും ദേവ് പ്രേക്ഷകർക്ക് പ്രീയങ്കരനായിരുന്നു. കണ്ണൂർ പാനൂർ കല്ലിക്കണ്ടി സ്വദേശിയാണ് സൂരജ്. കണ്മണി എന്ന കഥാപാത്രത്തെ വളരെ മനോഹരമായാണ് മനീഷ അവതരിപ്പിക്കുന്നത്.
ഇപ്പോൾ വിവാഹത്തെക്കുറിച്ചും സിനിമ ഓഫറുകളെക്കുറിച്ചും തുറന്നുപറയുകയാണ് താരം. മനീഷയുടെ വാക്കുകൾ ഇങ്ങനെ:
വീട്ടിൽ വിവാഹാലോചനകളൊക്കെ വന്നിട്ടുണ്ട്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ പോലും കല്യാണാലോചന വന്നിരുന്നു. പ്രായം എത്രയാണെന്ന് അറിയാതെ വന്ന ആലോചനയാണത്. പത്താം ക്ലാസിൽ പഠിക്കുന്ന പ്രായത്തിൽ ആരുടെയെങ്കിലും കൂടെ പോകാൻ പറ്റുമോ.
അയാളുടെ കല്യാണമൊക്കെ കഴിഞ്ഞു. എനിക്ക് കുറച്ചധികം ആഗ്രഹങ്ങളുണ്ട്. അതൊക്കെ എന്ന് പൂർത്തി ആകുന്നുവോ അന്നേ വിവാഹത്തെ കുറിച്ച് താൻ ചിന്തിക്കുന്നുള്ളു. സീരിയൽ നടി ആയതിന് ശേഷം വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് നിരവധി മെസേജുകൾ വരാറുണ്ട്. എനിക്കിപ്പോൾ ഇരുപത് വയസ് ആവുന്നതേയുള്ളു. ഞാൻ കുറച്ച് കൂടി വലുതാവട്ടേ,
താൻ ടിക് ടോക്ക് വീഡിയോ ചെയ്യുന്നത് കണ്ടിട്ട് ആണ് പാടാത്ത പൈങ്കിളിയിൽ തന്നെ ഓഡിഷന് ക്ഷണിച്ചത്. ആദ്യം ഒക്കെ ഡയലോഗ് പറയാൻ ഒക്കെ വളരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ശരിയായി വരുന്നുണ്ട്.
ഒട്ടേറെ ആളുകൾ ആണ് തന്നെ സ്വന്തം പോലെ കരുതുന്നത്. എന്റെ കൊച്ചാണ് എന്റെ ബന്ധുവാണ് എന്നൊക്കെ ആണ് നിരവധി ആളുകൾ എന്നെ കുറിച്ച് ഇപ്പോൾ പറയുന്നത് കേൾക്കുമ്പോൾ സന്തോഷം ഉണ്ട്.
അങ്ങനെ പറഞ്ഞ് കേൾക്കുന്നത് തന്നെ വലിയ സന്തോഷമാണ്. മാസക് വെച്ച് പുറത്തിറങ്ങിയാൽ പോലും ആളുകൾ തിരിച്ചറിയുന്നുണ്ട്. സീരിയൽ കണ്ടിട്ട് സിനിമയിലേക്കുള്ള ഓഫറുകൾ വരുന്നുണ്ടെന്നും മനീഷ പറയുന്നു.