തുടങ്ങിയ ദിവസം മുതൽ തന്നെ പ്രേക്ഷകരെ ഒന്നടങ്കം ആകർഷിച്ച് മുന്നേറുകയാണ് ബിഗ്‌ബോസ് മലയാളം പതിപ്പിന്റെ മുന്നാം സീസൺ. മുൻ സീസണുകൾ പോലെ തന്നെ ബിഗ്ബോസ് മലയാളം സീസൺ മൂന്നും സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്.
ആദ്യത്തെ രണ്ട് ദിവസം പിന്നിടുമ്പോഴേക്കും ഓരോരുത്തരും ശക്തമായ മത്സരം കാഴ്ച വെയ്ക്കും
എന്ന സൂചന തന്നെയാണ് പുറത്തെത്തുന്നത്. മലയാളികൾക്ക് അത്ര സുപരിചിതർ അല്ലാത്തവരും മത്സരാർത്ഥികൾ ആയി എത്തിയിട്ടുണ്ടെങ്കിലും മത്സരം ശക്തമാകുമെന്ന് കാര്യത്തിൽ തർക്കമില്ല.
ആദ്യമായി ഈ സീസണിൽ ക്യാപ്റ്റൻസി ടാസ്‌കിൽ വിജയിച്ചത് ഭാഗ്യലക്ഷ്മി ആയിരുന്നു. ലക്ഷ്മി ജയനുമായിട്ടുള്ള മത്സരത്തിൽ നിന്നും മറ്റ് മത്സരാർത്ഥികളുടെ താത്പര്യ പ്രകാരമാണ് ഭാഗ്യലക്ഷ്മിക്ക് ആദ്യ അവസരം ലഭിച്ചത്.
രണ്ടാം ദിവസം മജ്സിയയ്ക്ക് ഒപ്പമാണ് ഭാഗ്യലക്ഷ്മി സംസാരിച്ചത്. മജ്സിയ വിവാഹതിയാവുന്നില്ലേ എന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിച്ചത്. 2018 ൽ എനിക്ക് വിവാഹനിശ്ചയം നടത്തിയിരുന്നു. പക്ഷേ അത് മുടങ്ങി പോയെന്ന് മജ്സിയ വെളിപ്പെടുത്തുന്നു.
ആദ്യം ഭയങ്കര സപ്പോർട്ടീവ് ആയിരുന്നു. പിന്നെ പിന്നെ ഞാൻ ഉയരങ്ങളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ അവന് ഈഗോ വർക്ക് ചെയ്തു. ഇതോടെ നീ അവിടെ പോകണ്ട, ഇവിടെ പോകണ്ട എന്ന് പറയാൻ തുടങ്ങി.
ഒടുവിൽ ആ ബന്ധം വേണ്ടെന്ന് ഞാൻ പറഞ്ഞതോടെ വീട്ടുകാരും അങ്ങനൊരു തീരുമാനത്തിൽ എത്തിയെന്നും മജ്സിയ പറഞ്ഞു. ഇനി കല്യാണം കഴിക്കണമെന്ന് ആഗ്രഹമുണ്ട്. അതിന് മുൻപ് ചില മാറ്റങ്ങൾ വരുത്താനുണ്ടെന്നും മജ്സിയ വ്യക്തമാക്കി.
.