എന്നെ സ്നേഹിച്ച് ചതിച്ചിട്ട് പോയവരുണ്ട്, അവരോടൊന്നും ശത്രുതയില്ല; ബിഗ് ബോസ് 3 ൽ വ്യക്തി ജീവിതത്തെ കുറിച്ച് ലക്ഷ്മി ജയൻ

219

ആരാധകരെ ആവേശത്തിലാഴ്ത്തി മിനിസ്‌ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റിഷോയായ ബിഗ്‌ബോസ് മലയാളം മൂന്നാം സീസൺ ഏഷ്യാനെറ്റ് ചാനലിൽ വജയകരമായി മുന്നേറുകയാണ്. എന്നാൽ ബിഗ് ബോസിലെ ഏറ്റവും വീക്ക് മത്സരാർഥിയാവും എന്ന് ഭാഗ്യലക്ഷ്മിയെ കുറിച്ച് വിധി എഴുതിയവരെല്ലാം അത് തിരുത്തി പറയേണ്ട അവസരമാണിപ്പോൾ.

വീട്ടിലെ ഏറ്റവും പ്രായം കൂടിയ മത്സരാർഥി എന്ന ലേബലിലാണ് ഭാഗ്യലക്ഷ്മി എത്തിയതെങ്കിലും കഴിവിന്റെ കാര്യത്തിൽ താനാണ് മിടുക്കി എന്ന് തെളിയിച്ച് കഴിഞ്ഞു. ഈ സീസണിലെ ആദ്യ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ടതും അവരായിരുന്നു. ഇപ്പോൾ ഷോ യുടേതായി പ്രചരിക്കുന്ന പ്രൊമോ വീഡിയോയിൽ ഗായിക ലക്ഷ്മി ജയന്റെ പ്രവൃത്തികൾക്ക് തക്കതായ മറുപടി നൽകുകയാണ് ഭാഗ്യലക്ഷ്മി.

Advertisements

രാവിലെ അടുക്കളയിൽ നിന്നും കിടിലം ഫിറോസുമായി തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലക്ഷ്മി സംസാരിച്ചിരുന്നു. നീ എന്ന വ്യക്തിയിലെ ചില പ്ലസ് പോയിന്റ് പറയാനാണ് ഫിറോസ് ലക്ഷ്മിയോട് ആവശ്യപ്പെട്ടത്. ഈ കൊച്ചിന് നല്ലതൊന്നുമില്ലേ എന്നാണ് ചേട്ടനിപ്പോൾ അന്വേഷിച്ചതെന്ന് ലക്ഷ്മി മറുപടിയായി പറുയന്നു.

പിന്നാലെ നിന്റെ മൂന്ന് നല്ല ഗുണങ്ങൾ പറയൂ. ഞാൻ നിന്നെ ഒന്ന് സ്നേഹിക്കട്ടേ എന്ന് ഫിറോസ് സൂചിപ്പിച്ചു. എന്നെ സ്നേഹിച്ചിട്ട് ചതിച്ചിട്ട് പോയവരുണ്ട്. അവരോട് ഇന്നും അത്ര നല്ല സൗഹൃദമാണ് എനിക്കുള്ളതെന്ന് ലക്ഷ്മി പറയുന്നു.

ശത്രുതയില്ലല്ലോ എന്ന ഫിറോസിന്റെ ചോദ്യത്തിന് അത് മാത്രമില്ലെന്നാണ് താരം പറയുന്നത്.
ഇതിന് പിന്നാലെ താനിവിടെ വന്നത് എന്നെ കറക്ട് ചെയ്യാനാണെന്ന് ഇടയ്ക്ക് ഇടയ്ക്ക് പറയാറുണ്ടെന്ന് ലക്ഷ്മി സന്ധ്യ മനോജിനോട് സൂചിപ്പിച്ചു.

ഇത് കേട്ട ഭാഗ്യലക്ഷ്മി ഞാൻ അങ്ങനെയാണ്, ഞാൻ ഇങ്ങനെയാണ് എന്നുള്ള വർത്തമാനം ഒന്നും ഇനി വേണ്ടെന്ന് ലക്ഷ്മി ജയന് താക്കീതായി നൽകുന്നു. ഞാൻ എന്റേത് എന്നതിനൊക്കെ സ്റ്റോപ് ഇടൂ. എന്നും പറഞ്ഞിരുന്നു. കഴിഞ്ഞ എപ്പിസോഡിൽ ലക്ഷ്മിയുടെ കുടുംബ ജീവിതത്തെ കുറിച്ചുള്ള സംസാരങ്ങൾക്കും ഭാഗ്യലക്ഷ്മി മറുപടി നൽകിയിരുന്നു.

മകനെ കാണാൻ ഭർത്താവിനെ അനുവദിക്കാറില്ലെന്ന് ലക്ഷ്മി പറഞ്ഞതിനെയാണ് ശക്തമായി എതിർത്ത് ഭാഗ്യലക്ഷ്മി വന്നത്. എന്തൊക്കെ പറഞ്ഞാലും കുഞ്ഞിന്റെ അച്ഛന് അവനെ കാണാനുള്ള അർഹതയുണ്ട്. അതൊരിക്കലും തടസ്സപ്പെടുത്തരുത്. തന്റെ ഭർത്താവ് ഒരിക്കൽ പോലും ആ ആഗ്രഹം പങ്കു വെച്ചിട്ടില്ലെന്നുള്ളതും താരം വെളിപ്പെടുത്തിയിരുന്നു.

Advertisement