അങ്ങനെ ഞാൻ അതിനെ കൺട്രോൾ ചെയതു, ഇപ്പോൾ വർഷങ്ങളായി എനിക്ക് ദേഷ്യം വന്നിട്ട്, സംയുക്ത വർമ്മ പറയുന്നു

389

വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരുപിടി മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകർക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്ത നടിയയി മാറിയ താരമാണ് സംയുക്ത വർമ്മ. അഭിനയ രംഗത്ത് നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും നിരവധി ആരാധകരാണ് ഇന്നും സംയുക്ത വർമ്മയ്ക്ക് ഉള്ളത്.

സിനിമയിൽ വെറും നാലു വർഷക്കാലം മാത്രമാണ് സംയുക്ത വർമ്മ നിലനിന്നിരുന്നത്. ഈ നാലു വർഷക്കാലം കൊണ്ട് സംയുക്ത അഭിനയിച്ച 18 സിനിമകളും മികച്ച സ്വീകാര്യത ആയിരുന്നു നേടിയെടുത്തത്. ഇന്നും സംയുക്തയെ പ്രേക്ഷകർ ഓർമിക്കുന്നത് ആ സിനിമകളിലൂടെ തന്നെയാണ്.

Advertisements

അതേ സമയം നീണ്ട 17 വർഷങ്ങൾക്ക് ശേഷം അടുത്തിടെ ഒരു അഭിമുഖത്തിൽ സംയുക്ത പങ്കെടുത്തിരുന്നു. ബിഹൈൻഡ് വുഡ്സ് മലയാളത്തിനു നൽകിയ ഈ അഭിമുഖത്തിൽ സംയുകത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ബിജു മേനോന് ഒപ്പമുള്ള ജീവിതത്തെ കുറിച്ചും സംയുക്ത പറയുന്നുണ്ട്. തനിക്ക് കുട്ടികളെ വലിയ ഇഷ്ടം ആയിരുന്നു ഒരുപാട് കുട്ടികൾ വേണം എന്നായിരുന്നു ആഗ്രഹം. എന്നാൽ തനിക്ക് ഗർഭിണി ആവുന്നതിനു ചില പ്രശ്‌നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.

Also Read
ലിജോ ജോസ് പെല്ലിശ്ശേരിയുടെ വാലിബന്‍ ആവാനുള്ള ഒരുക്കത്തില്‍ മോഹന്‍ലാല്‍, താരരാജാവിന്റെ വര്‍ക്കൗട്ട് വീഡിയോ വൈറല്‍

അതുകൊണ്ട് ഭഗവാൻ ദക്ഷിനെ മാത്രമാണ് തനിക്ക് നൽകിയത്. യോഗയിലൂടെ ആണ് ഇത്തരം പ്രശ്‌നങ്ങൾ ഒക്കെ മാറിയത്. ബിജു മേനോൻ വളരെ ഫ്രീ ആയിട്ടുള്ള ആളാണ്. എന്ത് കാര്യവും തുറന്നു പറയാൻ കഴിയും. പരസ്പരം നന്നായി മനസ്സിലാക്കിയിട്ടുണ്ട് എന്നാണ് ഞങ്ങൾക്ക് തോന്നിയിട്ടുള്ളത്.

ഞാൻ എന്തൊക്കെ പറഞ്ഞാലും ബിജുവിന് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമാണ് ചെയ്യാറുള്ളത്. അത് എനിക്കും ഇഷ്ടമുള്ള കാര്യം തന്നെയാണ്. താരം യോഗയെ കുറിച്ചും താരം വാചാലയാവുന്നുണ്ട്. ബിജു മേനോനോട് ഒപ്പം ഉണ്ടായ ഒരു വിദേശ അനുഭവത്തെ കുറിച്ചും താരം തുറന്നു പറയുന്നുണ്ട്.

തന്നെയും മകനെയും ഹോട്ടലിൽ നിർത്തിയതിനുശേഷം കുറെ സമയങ്ങൾക്ക് ശേഷമാണ് ബിജു മേനോൻ തിരികെ വന്നത് എന്നും ആ സമയത്ത് തനിക്ക് വല്ലാതെ ദേഷ്യം തോന്നുക ആയിരുന്നു എന്നും താൻ സാധനങ്ങളൊക്കെ എടുത്ത് എറിയുന്ന ഒരു അവസ്ഥ വരെ ഉണ്ടായിട്ടുണ്ട് എന്നും നടി പറയുന്നു.

പിന്നീട് ആ ദേഷ്യം നിയന്ത്രിക്കണം എന്ന് തോന്നിയ തനിക്ക് തന്നെ ഇത്രയും ദേഷ്യം കാണിക്കുന്നത് ശരിയല്ല എന്ന് തോന്നിത്തുടങ്ങി. അങ്ങനെയാണ് താൻ ദേഷ്യം കൺട്രോൾ ചെയ്യാൻ പഠിച്ചത് എന്നും താരം പറയുന്നു. അതെല്ലാം യോഗയിലൂടെ ആണ് പഠിച്ചത്. ഇപ്പോൾ ആറുവർഷമായി ദേഷ്യം വന്നിട്ടില്ല എന്നും സംയുക്ത പറയുന്നു.

Also Read
നേരത്തെ തന്നെ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചിരുന്നു, അത് പിന്നീട് ഉപകാരമായി മാറി: വെളിപ്പെടുത്തി നടി ലെന

Advertisement