ഇന്ത്യയിലെ ഏറ്റവും വലിയ എൻജിഒ ആണ് സേവാഭാരതി, ഒഴിച്ചുനിർത്താൻ പറ്റില്ല; മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ

227

മലയാളത്തിന്റെ യുവനടൻ ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാന് എന്ന ചിത്രം കഴിഞ്ഞ ആഴ്ചയാണി തിയ്യറ്ററുകലിൽ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്ന. ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റ് സിനിമയായി മാറിയിരിക്കുയാണ് മേപ്പടിയാൻ ഇപ്പോൾ.

എന്നാൽ മേപ്പടിയാനെ ചുറ്റിപ്പറ്റി ചില വിവാദങ്ങളും ഉണ്ടായിരുന്നു. ഇപ്പോഴിതാ മേപ്പടിയാൻ സിനിമയ്ക്ക് എതിരായ വിമർശനങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ വിഷ്ണു മോഹൻ. സിനിമ ഹിന്ദുത്വ ആശയങ്ങൾ പ്രചരിപ്പിക്കുന്നതായും ഹിന്ദുത്വ സംഘടനയെ വെള്ളപൂശുന്നതായും സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയർന്നിരുന്നു.

Advertisements

ഇതിനാണ് സംവിധായകൻ മറുപടി നൽകിയിരിക്കുന്നത്. ചിത്രീകരണ സമയത്ത് കോവിഡ് ആയതിനാൽ ആംബുലൻസുകളെല്ലാം തിരക്കിലായിരുന്നുവെന്നും ഷൂട്ടിന് ആംബുലൻസ് നൽകാൻ തയ്യാറായവർ വലിയ തുക ചോദിച്ച സമയത്ത് സൗജന്യമായി സേവാ ഭാരതി ആംബുലൻസ് നൽകാൻ തയ്യാറായതോടെയാണ് സിനിമയിൽ അത് ഉപയോഗിച്ചതെന്ന് വിഷ്ണു മോഹൻ പറഞ്ഞു.

Also Read
കല്യാണം കഴിഞ്ഞ് 10 വർഷത്തിന് ശേഷമാണ് ഫാമിലിയായി ഒരു ട്രിപ്പ് പോവുന്നത്, ആദ്യത്തെ 2 വർഷം കഴിഞ്ഞപ്പോൾ ഒരു കുട്ടിയായി: വിശേഷങ്ങൾ പറഞ്ഞ് ശരത് ദാസ്

സേവാഭാരതി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അറിയപ്പെടുന്ന എൻജിഒ ആണെന്നും കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ എൻജിഒ ഒന്നുമല്ലാത്ത സ്ഥിതിക്ക് അവരുടെ ആംബുലൻസ് ഉപയോഗിക്കുന്നതിൽ എന്താണ് തെറ്റെന്നും സംവിധായകൻ വിഷ്ണു ചോദിച്ചു.

ഇനി നാളെ പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുന്നതിനെ പറ്റി ഒരു സിനിമ ചെയ്യുമ്പോൾ ഈ സേവാഭാരതിയെ ഒഴിച്ചുനിർത്താൻ പറ്റില്ലല്ലോ. കേരളത്തിൽ ആർക്കാണ് ഇതെല്ലാം അറിയാത്തത്. ഇവിടുത്തെ മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തതല്ലേ.

എല്ലാ ദുരന്തങ്ങൾ ഇവിടെ സംഭവിക്കുമ്പോഴും പൊലീസും ഫയർഫോഴ്സും കഴിഞ്ഞാൽ ഞാൻ മുന്നിൽ കണ്ടിട്ടുള്ള സംഘടനയാണ് സേവാഭാരതി. ഇവരെ ഒഴിച്ചുനിർത്തി എങ്ങനെ സിനിമ ചെയ്യാൻ പറ്റും. ഒരു ആംബുലൻസ് ഉപയോഗിച്ചതിനെ കുറിച്ച് ആളുകൾ ഇങ്ങനെ പറയാൻ നിന്നാൽ അങ്ങനെയൊക്കെ ചിന്തിച്ചാൽ ഇവിടെ സിനിമ ചെയ്യാൻ പറ്റില്ലെന്നും വിഷ്ണു പറയുന്നു.

Also Read
ഇവിടെ സ്ത്രീകളുടെ വാക്കുകൾ ഒരിക്കൽ പോലും മുഖവിലയ്ക്ക് എടുക്കുന്നില്ല, പുരുഷ മേധാവിത്വത്തിന് എതിരെ തുറന്നടിച്ച് ഭാഗ്യലക്ഷ്മി

Advertisement