സാജാ എന്ന ഈ വിളി കേൾക്കുമ്പോൾ കൂടെയുണ്ടെന്ന് തോന്നു, ജീവിതത്തിൽ എന്നെ തകർത്ത് കളഞ്ഞത് അവന്റെ വിയോഗമാണ്; ശബരിയുടെ നോവുന്ന ഓർമകളിൽ സാജൻ സൂര്യ

144

മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും ഒപ്പം അടുത്ത സുഹൃത്തുക്കളുമായിരുന്നു സാജൻ സൂര്യയും ശബരീനാഥും. ശബരീനാഥിന്റെ 43-ാം വയസിലെ വിയോഗം ആരാധകരെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു. ഹൃദയാഘാതമാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ശബരീനാഥിന്റെ ജീവൻ എടുത്തത്. തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ വിയോഗം വർഷം രണ്ട് പിന്നിട്ടിട്ടും നടൻ സാജൻ സൂര്യയ്ക്ക് വിശ്വസിക്കാനും ഉൾകൊള്ളാനും സാധിച്ചിട്ടില്ല.

Advertisements

നീറുന്ന ഓർമകളിൽ ജീവിക്കുകയാണ് സാജൻ. പലപ്പോഴും ശബരിയെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുകളും സാജൻ പങ്കുവെയ്ക്കാറുണ്ട്. ശബരി പോയിട്ട് രണ്ട് വർഷമായെന്ന് അറിഞ്ഞുവെന്നും മുൻപൊരിക്കൽ കുടുംബസമേതമായി ടൂർ പോയ സമയത്തെ വീഡിയോയാണ് താൻ ഇപ്പോൾ പങ്കിടുന്നതെന്നും പറഞ്ഞ് ഓർമകളുമായുള്ള വീഡിയോ സാജൻ പങ്കുവെച്ചു.

Also read; സണ്ണി ലിയോണിന്റെ ആകെ അസ്തി എത്രയാണെന്ന് അറിയാമോ, ഒരുമാസത്തെ വരുമാനം എത്രയാണെന്ന് കണ്ടോ, കണ്ണുമിഴിച്ച് തലയിൽ കൈവെച്ച് ആരാധകർ

ഈ വീഡിയോയിൽ സാജാ എന്നുള്ള വിളി കേൾക്കുമ്പോൾ കൂടെയുണ്ടെന്ന് തോന്നുന്നുവെന്നും സാജൻ പറയുന്നു. ശബരിനാഥ് വിടപറഞ്ഞിട്ട് വർഷം രണ്ട് പിന്നിട്ടുവെന്ന് വിശ്വസിക്കാനാവുന്നില്ലെന്ന് സാജൻ പറയുന്നു. ഈ വീഡിയോ ഞങ്ങൾ 2018 മെയ് മാസം ഫാമിലിയായി റഷ്യൻ ടൂർ പോയപ്പോ എടുത്തതാണ്. ഇതിൽ സ്ഥിരം എന്നെ വിളിക്കണതു പോലെ സാജാ എന്നൊരു വിളിയുണ്ട്.

അത് കേൾക്കുമ്പോൾ കൂടെ ഉണ്ടെന്ന് വിശ്വാസം ആണ് തനിക്കുള്ളതെന്നും സാജൻ പറയുന്നു. പതിവ് പോലെ ശബരിനാഥിനെ ടാഗ് ചെയ്താണ് സാജൻ കുറിപ്പ് പങ്കിട്ടിരിക്കുന്നത്. ജീവിതത്തിൽ തന്നെ തകർത്ത് കളഞ്ഞ വിയോഗമാണ് ശബരിയുടേതെന്നും സാജൻ പറയുന്നു. ജീവിത കാലം മുഴുവനും ഓർക്കാനായി ഒരുപാട് ഓർമ്മകളുണ്ട്. സുഹൃത്തുക്കളാണെങ്കിലും ഒരുമിച്ചങ്ങനെ ജോലി ചെയ്തിട്ടില്ല.

ഞങ്ങളുടെ കുടുംബാംഗങ്ങൾ തമ്മിലും അടുത്ത് ബന്ധമാണുള്ളതെന്നും സാജൻ കൂട്ടിച്ചേർത്തു. ശബരിയുടെ ഇളയ മകൾ ഇടയ്ക്കിടയ്ക്ക് അച്ഛനെ തിരക്കാറുണ്ടെന്നും സാജൻ നോവുന്ന ഓർമകൾ പങ്കുവെച്ചു. ഓരോ തവണ ഫോൺ അടിക്കുമ്പോഴും അത് ശബരിയായിരുന്നുവെങ്കിൽ എന്നാഗ്രഹിച്ചിട്ടുണ്ടെന്നും സാജൻ പറയുന്നു. കഴിഞ്ഞ നവംബറിൽ അവന്റെ മകളുടെ കോൾ വന്നപ്പോൾ അത് അവനായിരുന്നു എന്നാഗ്രഹിച്ചിരുന്നു.

Also read; ഇത് ആ പുള്ളിക്കാരന്റെ ക്രഷിന്റെ പേരാണ്, തനിക്ക് നമിത എന്നും പേര് കിട്ടിയതിനെ കുറിച്ച് നമിത പ്രമോദ്

ഫോണിലെ ഫേവറിറ്റ് ലിസ്റ്റിൽ ഇപ്പോഴും ശബരിയുടെ പേരുണ്ടെന്നും ആ നമ്പർ തനിക്ക് മനപ്പാഠമാണെന്നും സാജൻ വെളിപ്പെടുത്തി. ദൈവം മുന്നിലെത്തി ഒരു വരം പറയാൻ പറഞ്ഞാൽ ശബരിനാഥിനെ തിരിച്ചുതരാൻ പറയുമെന്ന് സാജൻ പറയുന്നു. ജീവിതത്തിൽ കുറേയേറെ വിയോഗങ്ങൾക്ക് സാക്ഷിയായിട്ടുണ്ടെങ്കിലും തന്നെ ഇത്രയേറെ തകർത്തുകളഞ്ഞത് ശബരിയുടെ വിയോഗം തന്നെയാണെന്നും സാജൻ സൂര്യ കൂട്ടിച്ചേർത്തു.

Advertisement