മലയാളത്തിന്റെ ലേഡീ സൂപ്പർ സ്റ്റാർ എന്ന പദവി നടി മഞ്ജു വാരിയർ സ്വന്തമാക്കിയത് തന്റെ രണ്ടാം വരവിലെ ചുരുങ്ങിയ നാളുകൾ കൊണ്ടായിരുന്നു. തുടരെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായതാണ് താരത്തെ ഈ പദവിയിലേയ്ക്ക് ഉയർത്തിയത്. നടിയുടെ വരവ് മലയാളികൾ ആഘോഷമാക്കിയിരുന്നു. വിവാഹത്തിന് മുൻപ് മഞ്ജു സമ്മാനിച്ച നല്ല കഥാപാത്രങ്ങൾ തന്നെയാണ് വർഷങ്ങൾക്ക് ശേഷമെത്തിയ താരത്തിന്റെ പകിട്ട് കൂട്ടിയതും.
എന്നാൽ നടി മഞ്ജുവിന്റെ സഞ്ചാരം കുഴിയിലേയ്ക്കാണെന്ന വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെല്ലാം പരാജയം ഏറ്റുവാങ്ങിയതോടെയാണ് താരത്തിനെതിരെ വിമർശനവും ഒപ്പം മുന്നറിയിപ്പുകളും എത്തുന്നത്. ഈ നിലയിൽ പോയാൽ ലേഡീ സൂപ്പർ സ്റ്റാർ പദവി അധിക നാൾ കൈകളിൽ കാണില്ലെന്നാണ് ആരാധകർ നൽകുന്ന മുന്നറിയിപ്പ്. നടി ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത് ജാക്ക് ആൻഡ് ജിൽ എന്ന ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്നായിരുന്നു.
പ്രതീക്ഷിച്ചതിലും താഴേയ്ക്കായിരുന്നു ചിത്രം പോയത്. വൻ പരാജയമാണ് ചിത്രം നേടിയതും. ഇതോടെയാണ് ആരാധകരും നടിക്കെതിരെ തിരിഞ്ഞത്. നടിയുടെ തന്നെ ഒരു ഫാൻസ് ഗ്രൂപ്പിലാണ് വിമർശിച്ച് കുറിപ്പ് എത്തിയത്. വിവാഹ ശേഷം കരിയറിൽ നഷ്ടമായ വർഷങ്ങളുടെ കൂട്ടത്തിൽ മഞ്ജു വിന്റെ അഭിനയ മികവും കൈമോശം വന്നിരിക്കുന്നുവെന്ന് കുറിപ്പിൽ പറയുന്നു. എന്ത് ചെയ്താലും ഏച്ചു കെട്ടിയ ഫീലിംഗ് ആണ് സമ്മാനിക്കുന്നതെന്നും വിമർശിക്കുന്നു.
മഞ്ജു അധികം വൈകാതെ കളമൊഴിയാൻ സാധ്യത എന്നും കുറിപ്പിൽ പറയുന്നുണ്ട്. എന്നാൽ ഞെട്ടിപ്പിക്കുന്ന വസ്തുത ഭൂരിഭാഗം ആളുകളും ഈ വിമർശനത്തെ പിന്തുണയ്ക്കുന്നുവെന്നതാണ്. മഞ്ജു വാര്യർ ഇത്തരത്തിലെ ഏച്ചു കെട്ടലിൽ കൂടി പരസ്യങ്ങളിലും പ്രൊമോഷണൽ പരിപാടികളിൽ നിന്നും കുറെ ഉണ്ടാക്കി. മഞ്ജു ഇപ്പോൾ പരസ്യങ്ങൾ മാത്രമാണ് ശ്രദ്ധിക്കുന്നത് എന്ന് തോന്നുന്നത്.
തുടർന്നും അമ്മാതിരി പരിപാടികളിൽ ഒതുങ്ങി കൂടുന്നത് ആവും മലയാള സിനിമയ്ക്കു അഭികാമ്യം.ലേഡി സൂപ്പർസ്റ്റാർ എന്ന പേര് ഇങ്ങനെ പോകുക ആണെങ്കിൽ അധികനാൾ കാണില്ല തുടങ്ങിയ കമന്റുകളാണ് കുറിപ്പിന് താഴെ എത്തുന്നത്. മലയാളം കണ്ട ഏറ്റവും മികച്ച നടി ഊർവ്വശിയാണെന്നും കമന്റുകളുണ്ട്. ഇനി എങ്കിലും നല്ല കഥയും കഥാപാത്രങ്ങളും നോക്കി തിരഞ്ഞെടുത്തത് ചെയ്യുകയെന്നും മഞ്ജുവിന് ആരാധകർ ഉപദേശവും നൽകുന്നുണ്ട്.