ജയിലിൽ അതൊന്നും ഉപയോഗിക്കാൻ കഴിയില്ല, അമ്മ കാണാൻ വരുമ്പോൾ എന്റെ മുഖമൊക്കെ മനസിലാക്കാൻ പറ്റാത്ത വിധം ആയിരുന്നു: ശാലു മേനോൻ തുറന്നു പറയുന്നു

529

നൃത്ത രംഗത്ത് നിന്നും എത്തി മലയാളം സിനിമാ സീരിയൽ രംഗത്ത് തിളങ്ങിയ താരമാണ് നടി ശാലു മേനോൻ. ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ഒരു കാലത്ത് മൽസരാർത്ഥിയായി കലോൽസവങ്ങളിലെ നിറ സാന്നിധ്യമായിരുന്ന ശാലു മേനോൻ ഇപ്പോൾ ഗുരുസ്ഥാനത്ത് ആണ്.

നിരവധി ഇടങ്ങളിൽ ജയകേരള നൃത്ത വിദ്യാലയം എന്ന പേരിൽ നൃത്തസ്‌കൂളുകളും നടത്തുന്ന താരത്തിന്റെ ശിഷ്യ ഗണങ്ങൾ എല്ലാം കലോൽസവ വേദികളിൽ മാറ്റുരയ്ക്കാൻ എത്തുന്നുണ്ട്. അതേ സമയം മലയാള സിനിമാ സീരിയൽ രംഗത്ത് ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് ശാലു മേനോൻ.

Advertisements

സിനിമയേക്കാൾ കൂടൂതൽ മിനി സ്‌ക്രീനിൽ ഏറെ ശ്രദ്ധേയ ആയ താരം ഒരു ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരരമ്പരയായ കറുത്തമുത്ത് സീരിയലിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവ് ആണ് നടത്തിയത്. മഴവിൽ മനോരമയിലെ മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രമായി ശാലു എത്തിയിരുന്നു

സോഷ്യൽ മീഡിയിൽ ഏറെ സജീവമായ താരം പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. സ്വന്തമായി യൂട്യൂബ് ചാനലും ഉള്ള താരം അതിലും ഏറെ ആക്ടീവാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്.

അതേ സമയം ശാലു മേനോൻ മുമ്പ് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. 49 ദിവത്തെ തന്റെ ജയിൽ ജീവിതത്തെ കുറിച്ച് ആണ് നടി തുറന്നു പറഞ്ഞത്. സിനിമയിൽ മാത്രമായിരുന്നു ജയിൽ കണ്ടത്. അവിടെ ചെന്നപ്പോൾ തനിക്ക് പ്രത്യേക പരിഗണനയൊന്നും തന്നിട്ടില്ല. തന്റെ ജാതകത്തിൽ ജയലിൽ പോകണം എന്നുണ്ടായിരുന്നു.

Also Read
യാതൊരു ഫീലും തോന്നാതെയാണ് അന്ന് മോഹൻലാലിന് ഒപ്പമുള്ള റൊമാൻസും ഇന്റിമേറ്റ് സീനുകളും ഒക്കെ ചെയ്തത്: തുറന്നു പറഞ്ഞ് ശാരി

പല മാനസിക അവസ്ഥ ഉള്ളവരെ അടുത്ത് അറിയാൻ പറ്റി. ആ കാലഘട്ടം കഴിഞ്ഞിട്ട് എട്ടൊമ്പത് വർഷമായി. അവിടെ ചെന്നപ്പോൾ ഒരാഴ്ച ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു അഴിക്കകത്ത് ആണല്ലോ. പ്രത്യേക പരിഗണന ഒന്നുമില്ല. പായ് നിലത്ത് വിരിച്ചു കിടക്കണം.

ഒത്തിരി ആൾക്കാരുടെ ഇടയിലായിരുന്നില്ല, രണ്ട് പേർ മാത്രമായിരുന്നു മുറിയിലുണ്ടായിരുന്നത്. അത് മാത്രമയിരുന്നു തനിക്ക് കിട്ടിയ പരിഗണന. മറ്റേത് ഒരു സെല്ലിൽ പന്ത്രണ്ട് പേരൊക്കെയുണ്ട്. ഫാൻ ഉപയോഗിക്കാൻ പറ്റില്ല കൊതുകിന്റെ ശല്യമുണ്ട്. അമ്മ കാണാൻ വരുമ്പോൾ തന്റെ മുഖമൊക്കെ മനസിലാക്കാൻ പറ്റാത്ത വിധമായിരുന്നു.

കൊതുകൊക്കെ കടിച്ച്. ക്രീമൊന്നും ഉപയോഗിക്കാൻ പറ്റില്ല ഒരാഴ്ച ബുദ്ധിമുട്ടായിരുന്നു. എല്ലാവരേയും വിശ്വസിക്കുന്ന ആളായിരുന്നു താൻ. അധികം ആരേയും വിശ്വസിക്കരുതെന്ന പാഠം പഠിച്ചു. പല മാനസിക അവസ്ഥയുള്ളവരെ അടുത്തറിയാൻ പറ്റി. ആ സമയം താൻ കുറച്ച് ബോൾഡായി.

ഓരോരുത്തർക്കും ഓരോ മോശം സമയം വരുമല്ലോ. ജോത്സ്യത്തിൽ വിശ്വസിക്കുന്നുണ്ട് തന്റെ ജാതകത്തിൽ ജയിൽവാസം ഉണ്ടായിരുന്നു. താൻ തെറ്റ് ചെയ്തിട്ടില്ല ആരോപണങ്ങളാണ് വന്നത്. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഭയപ്പെടണ്ടല്ലോ. ഡാൻസ് സ്‌കൂളും കാര്യങ്ങളുമായിരുന്നു ടെൻഷൻ.

ഏഴെട്ട് ഡാൻസ് സ്‌കൂളുണ്ട് സ്‌കൂളുകൾ അടിച്ചു പൊട്ടിച്ചെന്നും മറ്റും റൂമറുകൾ ഉണ്ടായിരുന്നു. പക്ഷെ അതൊന്നും നടന്നിട്ടില്ല എന്നും ശാലു വ്യക്തമാക്കുന്നു.

Also Read
നാലുവർഷം കൊണ്ട് ദാമ്പത്യ ജീവിതം അവസാനിപ്പിച്ചു, പിന്നെ അഭിനയവും വേണ്ടെന്ന് വച്ചു, പൃഥ്വിരാജിന്റെ ആ നായികയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ

Advertisement